ഗുരുവായൂര്‍ ശ്രാദ്ധമൂട്ടല്‍

User Rating: / 0
PoorBest 

തന്നെ ഭജിച്ച് ഭജനം പാര്‍ത്തിരുന്നവരോടുള്ള ഭഗവാന്റെ ദയാവായ്പിന് പ്രത്യക്ഷ ഉദാഹരണണാണ് ദശവര്‍മ്മന്റെയും ചെമ്പകശേരി മ്പൂതിരിയുടെയും കഥകള്‍. ഗുരുവായൂരപ്പനെ സ്വന്തം മകനായി കരുതി ഭജനമിരുന്ന നൈഷ്ഠിക ബ്രഹ്മചാരിമാരായിരുന്നു ഇവര്‍ രണ്ടുപേരും.

തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് ഗുരുവായൂരപ്പന് സമര്‍പ്പിച്ച ശേഷമായിരുന്നു ഇവര്‍ ഭജനം പാര്‍ത്തത്.
അന്ത്യകാലം വരെ രണ്ടുപേരും ക്ഷേത്ര സന്നിധിയില്‍ തന്നെ കഴിഞ്ഞു. ഇവരുടെ മരണശേഷം തന്നെ പുത്രനായി സങ്കല്പിച്ചാരാധിച്ചവരുടെ ശ്രാദ്ധമൂട്ടേണ്ടത് കടമായി ഭഗവാന്‍ കരുതി.
പ്രശ്നവിധിയില്‍ തെളിഞ്ഞപ്രകാരം ഇന്നും അവരുടെ ശ്രാദ്ധമൂട്ട് വര്‍ഷം തോറും ഗുരുവായൂരില്‍ നടത്തുന്നു. കന്നിമാസത്തിലെ മകത്തിന് ചെമ്പകശേരിയുടെ ശ്രാദ്ധവും കുംഭമാസത്തിലെ അമാവാസിക്ക് ധസവര്‍മ്മന്റെ ശ്രാദ്ധവും. കീഴ്ശാന്തിമാരില്‍ ഒരാളാണ് ശ്രാദ്ധമൂട്ടുന്നത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: Temple Temple Offerings Special Offerings ഗുരുവായൂര്‍ ശ്രാദ്ധമൂട്ടല്‍