ഭജനമിരിക്കേണ്ടതെങ്ങനെ?

User Rating: / 0
PoorBest 

രാത്രി രണ്ടുമണിക്കാണ് ഭജനം പാര്‍ക്കല്‍ തുടങ്ങുന്നത്. ആറാട്ടുകളത്തില്‍ മുങ്ങിക്കുളിച്ചശേഷം മൂന്നുമണിക്ക് നടതുറക്കുമ്പോള്‍ നിര്‍മ്മാല്യദര്‍ശനം നടത്തണം. തുടര്‍ന്ന് ഉപദേവന്മാരെ തൊഴുതു പ്രാര്‍ത്ഥിക്കണം. എണ്ണ അഭിഷേകം വാകച്ചാര്‍ത്ത് എന്നിവ തൊഴുത് പൂറത്തു കടന്ന് മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ ഉരുവിട്ട് പ്രദക്ഷിണം നടത്തണം.
തുടര്‍ന്ന് ഭഗവാന്റെ ബാലഗോപാലരൂപ ദര്‍ശിച്ച് തീര്‍ത്ഥവും പ്രസാദവും വാങ്ങി ഉഷപൂജ തൊഴുത് ശിവേലിയെഴുന്നള്ളിപ്പിന് ഭജനപാടി അനുഗമിക്കണം. പാലാഭിഷേകം, നവകാഭിഷേകം, പന്തീരടിപൂജ എന്നിവയും തൊഴണം.
സപിവാരപൂജയ്ക്കുശേഷം നട തുറക്കുമ്പോള്‍ കളഭച്ചാര്‍ത്ത് കണ്ടുതൊഴണം. ഉച്ചയ്ക്ക് നട അടച്ചുകഴിഞ്ഞാല്‍ ക്ഷേത്രപരിസരത്തു തങ്ങണം. വൈകീട്ട് നാലരയ്ക്ക് നട തുറക്കുമ്പോള്‍ ദേഹശുദ്ധി വരുത്തിയശേഷം ഭഗവാനെ ദര്‍ശിക്കണം. തുടര്‍ന്നുള്ള ശീവേലിക്ക് ഭജനപാടി അനുഗമിക്കണം. ദീപാരാധന, അത്താഴശീവേലിക്ക് അനുഗമനം, ചുറ്റുവിളക്ക് തൊഴല്‍ കഴിഞ്ഞ് തൃപ്പുക കഴിയുമ്പോള്‍ നെയ്പ്രസാദം സേവിച്ച് ഭഗവതിയെ തൊഴുത് തിരികെ കൊടിമരച്ചുവട്ടില്‍. ദണ്ഡനമസ്കാരം നടത്തണം. കൃഷ്ണനാട്ടം കൂടി കണ്ടാല്‍ ഭജനം മംഗളപ്രദമാകും.
ഭജനം നടത്തുന്ന ദിവസത്തില്‍ ക്ഷേത്രത്തില്‍ നിന്നും കിട്ടുന്ന പഴം, പായം, അന്നദാനം സദ്യ, പാല്‍പ്പായസം എന്നിവ മാത്രം കഴിക്കണം. ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് ശ്രേയസ്കരമാണ്.
പരമാവധി സമയം ക്ഷേത്രപരിസരത്തുതന്നെ കഴിയണം. സദാ മന്ത്രങ്ങളോ നാമങ്ങളോ ഉരുവിടണം. സര്‍വ്വദുഃഖങ്ങളും ഭഗവാനിലര്‍പ്പിക്കണം.
ശുദ്ധഹൃദയത്തോടെ ഭഗവാനോടുള്ള ഭക്തിയും പ്രേമവും നിറഞ്ഞ മനസ്സോടെ, സര്‍വ്വസ്വവും ഭഗവാനിലര്‍പ്പിച്ച് കഴിയണം. ഓരോ പൂജ തൊഴുമ്പോളും ഓരോ ഫലസിദ്ധി വന്നുചേരുമെന്നതിനാല്‍ കഴിയുന്നത്ര പൂജകള്‍ തൊഴണം.

ഓരോ പൂജയുടെയും ദര്‍ശന ഫലം


* നിര്‍മ്മാല്യദര്‍ശനസമയത്ത് ഭഗവാന്റെ വിശ്വരൂപഭാവം- സര്‍വ്വപാപനാശകം.
* എണ്ണ അഭിഷേകസമയത്ത് വാതരോഗനിവാരകഭാവം- വാതരോഗ നിവാരണം
* വാകച്ചാര്‍ത്ത് സമയത്ത് സര്‍വ്വാരിഷ്ട നിവാരകഭാവം- സര്‍വ്വാരിഷ്ട നാശനം
* ശംഖാഭിഷേകസമയത്ത് കല്മഷനാശകഭാവം - ധനാഭിവൃദ്ധി
* ബാലഗോപാലദര്‍ശനസമയത്ത് മനോമോഹന ഉണ്ണികൃഷ്ണഭാവം - ഭക്തിദായകം
* പാലഭിഷേക സമയത്ത് ഗോവിന്ദമൂര്‍ത്തിഭാവം സംരക്ഷണം
* പാലഭിഷേക സമയത്ത് ഗോവിന്ദമൂര്‍ത്തിഭാവം - സംരക്ഷണം
* നവകാഭിഷേകസമയത്ത് ആപല്‍ബാന്ധവഭാവം - സര്‍വ്വരക്ഷാകരം സദ്ബുദ്ധി ദായകം
* പന്തിരടി പൂജാസമയത്ത് ശുദ്ധസത്വസ്വരൂപഭാവം - നേത്രരോഗ നിവാരണം മനസ്സമാധാനം.
* ഉച്ചപൂജ സമയത്ത് സര്‍വ്വാഭിഷ്ട പ്രദഭാവം - സര്‍വ്വദുഃഖശമനം
* ശീവേലി സമയത്ത് മഹാപ്രഭുവായതിനാല്‍ സര്‍വ്വസംരക്ഷണം.
* ശ്രീഭൂതബലി ദര്‍ശന സമയത്ത് സര്‍വ്വേശ്വരഭാവം - സന്താനലബ്ധു സമൃദ്ധി
* സായന്തനത്തില്‍ മംഗളരൂപന്‍ - സര്‍വ്വമംഗള സിദ്ധി
* ദീപാരാധന സമയത്ത് മോഹനരൂപഭാവം - ദാമ്പത്യ സൌഖ്യം
* അത്താഴപൂജ സമയത്ത് ബ്രഹ്മാണ്ഡ നായകന്‍ - രോഗ നാശകം
* തൃപ്പുക സമയത്ത് കൈവല്യപ്രദന്‍ - മോക്ഷലബ്ധി

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: Temple Temple Offerings Bhajanam ഭജനമിരിക്കേണ്ടതെങ്ങനെ?