ഭജനം പാര്‍ക്കല്‍

User Rating: / 0
PoorBest 

ഭഗവാന്റെ മന്ത്രമോ സ്തോത്രങ്ങളോ കീര്‍ത്തനങ്ങളോ ജപിച്ച്, അമ്പലത്തില്‍ നിന്നു ലഭിക്കുന്ന ആഹാരം മാത്രം കഴിച്ച് പ്രധാനപ്പെട്ട പൂജാസമയങ്ങളിലെല്ലാം ദര്‍ശനം നടത്തി ഭഗവത് സന്നിധിയിലും പരിസരത്തും കഴിഞ്ഞുകൂടുന്നതിനെയാണ് ഭജനം പാര്‍ക്കല്‍ എന്നുപറയുന്നത്. ഒരു ദിവസത്തെ ഭജനം, മൂന്നു ദിവസത്തെ ഭജനം പന്ത്രണ്ടുദിവസത്തെ ഭജനം എന്നിങ്ങനെ സൌകര്യപൂര്‍വ്വം ഭജനം പാര്‍ക്കാനാകും. സാധാരണ ആറ് ഭജനവിധികളുണ്ട്.

പ്രവചനാതീതഫലം നല്‍കുന്ന സംവത്സരഭജനം


ഒരുവര്‍ഷം ഭഗവാനെ ഭജിച്ച് ഗുരുവായൂരില്‍ കഴിയുക എന്നത് സന്തോഷകരമാണ്. സംവത്സര ഭജനമെന്നാണ് ഇതിന് പറയുന്നത്.
ഒരു വര്‍ഷത്തെ എല്ലാ ഉത്സവങ്ങളിലും പ്രധാന പൂജാദികാര്യങ്ങളിലും ആചാരനുഷ്ഠാനങ്ങളിലും പങ്കെടുക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സമര്‍പ്പണത്തോടെ ചെയ്യുന്ന ഈ ഭജനത്തിന് പ്രവചാതീതമായ ഫലം ലഭിക്കും. ഇടത്തരികത്തുകാവില്‍ താലപ്പൊലു, വൈകുണ്ഠ ഏകാദശി, ധ്വജപ്രതിഷ്ഠാദിനം, പൂന്താനദിനം, തത്വകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ഉത്സവം, വിഷുക്കണി, വൈശാഖമാസ സപ്താഹം, ഉത്രാടം കാഴ്ചക്കുലസമര്‍പ്പണം, തിരുവോണം, വിനായക ചതുര്‍ത്ഥി, അഷ്ടമിരോഹിണി, സപ്താഹം, നവരാത്രി മണ്ഡല പൂജ, കൃഷ്ണഗീഥിദിനം, ഗുരുവായൂര്‍ ഏകാദശി, കുചേലദിനം, സ്വര്‍ഗ്ഗവാതില്‍ ഏകാദശി, മണ്ഡലാവസാനം എന്നിവയാണ് ഗുരുവായൂരിലെ വിശേഷദിവസങ്ങള്‍.

 

ഷണ്‍മാസ ഭജനം മോക്ഷപ്രാപ്തിക്ക്


ഉത്തരായന പുണ്യകാലം തുടങ്ങി ആറുമാസം ഭജനമിരിക്കുന്നതിനാണ് ഷണ്‍മാസ ഭജനമെന്നു പറയുന്നത്. മോക്ഷപ്രാപ്തിക്കും അഭീഷ്ടസിദ്ധിക്കും വേണ്ടിയാണ് ഷണ്‍മാസ ഭജനം നടത്തുന്നത്.

 

മണ്ഡലകാലഭജനം ശനിദോഷനിവാരണത്തിന്


ഒരു മണ്ഡലകാലം ഗുരുവായൂരപ്പനെ ഭജിക്കുന്നത് വിശേഷമാണ് ഭഗവാനെ അഭിഷേകം ചെയ്യുന്ന പഞ്ചഗവ്യം വൃശ്ചികം ഒന്നുമുതല്‍ 41 ദിവസം ഭജനം പാര്‍ക്കുന്നവര്‍ക്ക് സേവിക്കാന്‍ കഴിയും. ശനിദോഷനിവാരണത്തിനും അഭിഷ്ടസിദ്ധിക്കും മണ്ഡലകാലഭജനം ഉത്തമമാണ്.

ദ്വാദശദിന ഭജനം


പന്ത്രണ്ടുമാസത്തിനു പകരം പന്ത്രണ്ടുദിവസം തുടര്‍ച്ചയായി ഭജനമിരിക്കുന്നതാണ് ദ്വാദശദിന ഭജനം. ദുഃഖനിവാരണത്തിന് ഈ ഭജനം ഏറ്റവും ഉത്തമമാണ്. വിശേഷദിവസങ്ങള്‍ പന്ത്രണ്ടാം ദിവസം വരുന്നതുനേക്കി വ്രതമെടുക്കുന്നത് കൂടുതല്‍ ഉത്തമം.

ത്രിദിനഭജനം


ഇഷ്ടകാര്യസിദ്ധിക്ക് തികഞ്ഞ വ്രതനിഷ്ഠയോടെ മുന്നുദിവസം ഭജനമിരിക്കുന്നത് ശ്രേഷ്ഠമാണ് ഏകാദശിയോ, വ്യാഴാഴ്ചയോ വിശേഷദിനങ്ങളോ മൂന്നാമത്തെ ദിവസം വരുന്നതുനോക്കി ഈ വ്രതം എടുക്കുക.

ഏകദിന ഭജനം


ഏതൊരു ഭക്തനും എപ്പോള്‍ വേണമെങ്കിലും അനുഷ്ഠിക്കാവുന്നതാണ് ഏകദിനഭജനം. മാസംതോറും ഒരു ദിവസം വീതം ഇതനുഷ്ഠിക്കാവുനനതാണ്. എല്ലാ മലയാള മാസത്തിലേയും ആദ്യവ്യാഴാഴ്ച ഭജനമിക്കുന്നത് ഉത്തമം

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: Temple Temple Offerings Bhajanam ഭജനം പാര്‍ക്കല്‍