Nallachankaavu Temple

User Rating: / 0
PoorBest 

  Idol : Lord Shiva
 
Location : Kadashamkadavu
  Dist From Gvr :
  Upadevas :
  Naga,Navagraha

മറ്റെല്ലാ ശിവക്ഷേത്രങ്ങളില്‍ നിന്നും മുത്തപ്പ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കാരമുക്ക് നല്ലച്ഛന്‍കാവിലെ മുത്തപ്പകിരാതമൂര്‍ത്തി സങ്കല്‍പ്പം. ത്രിനേത്രനും ചന്ദ്രകലാധരനും ശിരസ്സില്‍ മഹാമേരുസമാന മത്സ്യാകാര തിരുമുടി അണിഞ്ഞവനും ഭസ്മഭൂഷിതനും നാഗരാജാവിനെ പൂണൂലാക്കി ധരിച്ചവനുമായ സാക്ഷാല്‍ പരമേശ്വരന്‍ ഇവിടെ ഭക്തരെ കടാക്ഷിച്ച് സ്വാത്വിക ഭാവത്തില്‍ നിലകൊള്ളുന്നു. ശ്യാമകോമളവര്‍ണ്ണനും നിത്യം പതിനാറു വയസ്സുള്ളവനും സുവര്‍ണ്ണ പീഠത്തിങ്കല്‍ ഇടംകാല്‍ മടക്കി വലംകാല്‍ ചവിട്ടി ഇരിക്കുന്നവനുമായ മഹാദേവന്‍ ഈരേഴുപതിനാലു ലോകങ്ങള്‍ക്കും അധികാരിയായി ചെങ്കോലേന്തി, തൃപ്പാദ ചലനങ്ങളാല്‍ പ്രകൃതിയാകുന്ന വിശ്വേശ്വരിയെ മോഹിപ്പിക്കാനെന്നവണ്ണം തൃപ്പാദങ്ങളില്‍ ചിലമ്പണിഞ്ഞ് നിലകൊള്ളുന്നു.

ശത്രുനിഗ്രഹത്തിന് തെല്ലും മടിക്കുകയില്ലെന്ന് അധമന്മാര്‍ക്കും ദുര്‍മ്മൂര്‍ത്തികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാനെന്നവണ്ണം ചെമ്പട്ടണിഞ്ഞ് പുലിത്തോലുടയാടയുമായി വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട മണികിലുങ്ങുന്ന അരപ്പട്ടയുമണിഞ്ഞ് തന്റെ ഭക്തരെ രക്ഷിക്കുവാന്‍ സദാ ജാഗരൂകനായി നിലകൊള്ളുകയാണ് കിരാതമൂര്‍ത്തി ഈ ധന്യസന്നിധിയില്‍. തിരുനാഭിയിങ്കല്‍ ബ്രഹ്മസൂത്രം, ഭക്തര്‍ക്ക് കൃപാകടാക്ഷമേകും കരുണാര്‍ദ്രമാം തിരുമിഴികള്‍, ശിരസ്സില്‍ ഈ വിശ്വം നിറയുന്ന തിരുജടയാം കപര്‍ദ്ദം, സര്‍വര്‍ക്കും മംഗളമേകി വരമുദ്ര ചൂടിയ വലംകൈ, സര്‍വസുഗന്ധവും സൌഖ്യവും എന്നില്‍ നിറഞ്ഞിരിക്കുന്നുവെന്ന് വിളംബരം ചെയ്യുമാറ് വനമാല.. ഭക്തര്‍ക്ക് സായൂജ്യവും അനുഗ്രഹവും തൂകി ശ്രീപാര്‍വതീവല്ലഭനായി ഭഗവാന്‍ ഈ തിരുസന്നിധിയെ ധന്യമാക്കുന്നു. ശ്രീകൃഷ്ണാര്‍ജുനന്മാരാല്‍ സേവിക്കപ്പെടുന്നവനായ ഈ കിരാതമുത്തപ്പദേവന്‍ പാര്‍വതീ സമേതനായാണ് കാരമുക്കിലെ ദിവ്യസന്നിധിയില്‍ കുടികൊള്ളുന്നത്.

Address:
Madathipathi Sri.K.S. Sajeevan,
Nallachankaavu Sri Muthappan (kiratha moorthi) Madappura
Kargil Road, Karamukku Vadakku, P.O. Kadashamkadavu
Thrissur, Kerala - 680613
Phone :
Cell :   9846875056
Email : This e-mail address is being protected from spambots. You need JavaScript enabled to view it
Websitewww.nallachankaavu.com

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: Piligrim Temples in Kerala Nallachankaavu Temple