NEWS in and around Guruvayur

കേന്‍ കെയര്‍ ക്ലബ്‌ ഉത്ഘാടനം ചെയ്തു

little flower collegeഗുരുവായൂര്‍ : ലിറ്റില്‍ ഫ്ലവര്‍ കോളേജില്‍ പ്രശസ്ത കാന്‍സര്‍ ചികിത്സാ  വിദഗ്ധന്‍  ഡോ: വി.പി. ഗംഗാധരന്‍ കേന്‍ കെയര്‍ ക്ലബ്‌ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കാന്‍സര്‍ രോഗത്തെകുറിച്ച് ബോധവത്കരണ ക്ലാസ്സും എടുത്തു.

ബിഎംഡബ്ള്യു ഐ 8 എത്തി

bmw i8മുംബൈ : ബിഎംഡബ്ള്യു തങ്ങളുടെ ഏറ്റവും പുതിയ സ്പോര്‍ട്സ് കാറായ ഐ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. നാഷനല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തെണ്ടുല്‍ക്കാറാണ് കാര്‍ പുറത്തിറക്കിയത്. വില 2.29 കോടി.  2011-ല്‍ കണ്‍സപ്റ്റ് കാറായി എത്തി ഐ8 കഴിഞ്ഞ ഒാട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബിഎംഡബ്ള്യു ഇന്ത്യ മേധാവി ഫിലിപ് വോണ്‍ സാഹ്റും ചടങ്ങില്‍ പങ്കെടുത്തു. 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ട്വിന്‍ സ്ക്രോള്‍ ടര്‍ബോ എഞ്ചിനുള്ള കാറില്‍ ഉപയോഗിച്ചിരിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററിയാണ്.

Read more...

മറവിരോഗ പകല്‍ പരിപാലന കേന്ദ്രം

brainഗുരുവായൂര്‍ : സാമൂഹിക നീതി വകുപ്പിന്റെ അംഗീകാരത്തോടെ മറവിരോഗ പകല്‍ പരിപാലന സൌജന്യ കേന്ദ്രം ഗുരുവായൂരില്‍ ഉടന്‍ ആരംഭിക്കും. 15 മുതല്‍ 20 വരെ പേരെ പ്രവേശിപ്പിക്കും. ആദ്യം പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണു പ്രവേശനം. തുടര്‍ന്നു റജിസ്റ്റര്‍ ചെയ്യുന്നവരെ പിന്നീട് പരിഗണിക്കും. രോഗികളെ രാവിലെ 9.30ന് വീടുകളില്‍ ചെന്ന് എടുക്കുകയും വൈകിട്ട് നാലിന് വീടുകളില്‍ തിരികെ ഏല്‍പിക്കുകയും ചെയ്യും.

ഫയര്‍മാനായി മമ്മൂട്ടി ഫയര്‍ സ്റ്റേഷനില്‍

സിനിമയിലെ 'ഫയര്‍മാന്‍' ഒറിജിനല്‍ ഫയര്‍മാന്‍മാരുടെ ക്ഷേമാന്വേഷണങ്ങള്‍ തിരക്കാനായി തൃക്കാക്കര ഫയര്‍ സ്റ്റേഷനില്‍ എത്തി. മെഗാ താരം മമ്മൂട്ടിയാണ് തന്റെ പുതിയ ചിത്രമായ 'ഫയര്‍മാന്റെ' പ്രചാരണാര്‍ത്ഥം ഫയര്‍ സ്റ്റേഷനിലെത്തിയത്. ഫയര്‍മാന്‍മാരുടെ സാഹസികമായ ജീവിതവും അപകടപ്പെടുത്തുന്ന ജോലിയെ പറ്റിയും മമ്മൂട്ടി ചോദിച്ചറിഞ്ഞു. അത്യാഹിതം സംഭവിച്ചുവെന്ന കോള്‍ എത്തിയാല്‍, നിമിഷങ്ങള്‍ക്കകം തന്നെ സംഭവസ്ഥലത്തെത്താനുള്ള കുതിപ്പ് ആരംഭിക്കും. സ്റ്റേഷനിലെ സേനാംഗങ്ങള്‍ മമ്മൂട്ടിയോട് കാര്യങ്ങളെല്ലാം വിശദീകരിക്കുമ്പോള്‍

Read more...

മലബാര്‍ രാമന്‍ നായര്‍ പുരസ്കാരം ഗോപിനാഥ പ്രഭയ്ക്ക് നാളെ സമ്മാനിക്കും

ഗുരുവായൂര്‍ : അഖില ഭാരത ശ്രീഗുരുവായൂരപ്പ ഭക്തസമിതിയും മണലൂര്‍ തുള്ളല്‍ക്കളരിയും ഓട്ടന്‍തുള്ളല്‍ കുലപതി മലബാര്‍ രാമന്‍നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയപുരസ്കാരം നാളെ കലാമണ്ഡലം ഗോപിനാഥ പ്രഭയ്ക്ക് സമ്മാനിക്കും. നഗരസഭ ലൈബ്രറി ഹാളില്‍ അനുസ്മരണ സമ്മേളനം രാവിലെ പത്തിന് നഗരസഭ അധ്യക്ഷന്‍  പി.എസ്. ജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പുരസ്കാരം സമ്മാനിക്കും. സംസ്ഥാന കലോല്‍സവത്തില്‍ ഓട്ടന്‍തുള്ളലില്‍ സമ്മാനത്തിന് അര്‍ഹരായവരെ ആദരിക്കുമെന്നു സെക്രട്ടറി സജീവന്‍ നമ്പിയത്ത് അറിയിച്ചു.

സന്തോഷ് ട്രോഫി: കേരളത്തിന് തകര്‍പ്പന്‍ ജയം

santoshസന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത ടൂര്‍ണമെന്റില്‍  ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. മലപ്പുറം മഞ്ചേരിയിലെ പൈയ്യനാട്​ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മ‍ത്സരത്തില്‍ കേരളം എതിരില്ലാത്ത ആറ്​ ഗോളുകള്‍ക്കാണ് ​ ആന്ധ്രാപ്രദേശിനെ തകര്‍ത്തത്.കേരളത്തിനു വേണ്ടി വി പി സുഹൈര്‍ മൂന്ന് ഗോളുകള്‍ നേടി . 41, 45, 90 മിനിട്ടുകളിലാണ് സുഹൈറിന്റെ ഗോളുകള്‍ പിറന്നത്. ഇതുകൂടാതെ എസ്ബിടി താരം എം ഷൈജുമോന്‍ രണ്ടു ഗോളുകളും

Read more...

സൗദി: രണ്ടുവര്‍ഷമെത്താതെ സ്‌പോണ്‍സറെ മാറ്റാം

 സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ സൗദിയില്‍ വീണ്ടും ഇളവ്. രണ്ടുവര്‍ഷത്തെ ജോലിക്കുശേഷം മാത്രം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റമെന്ന

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.7

jyothisham-1ഗ്രഹങ്ങളുടെ ശത്രുമിത്രസമാവസ്ഥ ആദിത്യന്   ബുധന്‍ സമനും, ശനിയും, ശുക്രനും, ശത്രുക്കളും, ഗുരുവും ചന്ദ്രനും ചൊവ്വയും ബന്ധുക്കളുമാകുന്നു.

Read more...

ലക്ഷദീപപ്രഭയില്‍ ഇന്ന് ചുറ്റുവിളക്ക്; ഊരാളന്റെ ഏകാദശിവിളക്ക് ശനിയാഴ്ച

ഗുരുവായൂര്‍:ക്ഷേത്രസന്നിധി വ്യാഴാഴ്ച സന്ധ്യയ്ക്ക് ലക്ഷദീപപ്രഭയില്‍ നിറയും. ഗുരുവായൂര്‍ അയ്യപ്പഭജന സംഘത്തിന്റെ ഏകാദശി ചുറ്റുവിളക്കിനോടനുബന്ധിച്ചാണ് ലക്ഷദീപം. രാവിലെയും ഉച്ചതിരിഞ്ഞും നടക്കുന്ന കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളം മാധുര്യം പകരും. തിരുവല്ല രാധാകൃഷ്ണനാണ് മേളപ്രമാണി.

Last Updated on Thursday, 24 November 2011 15:47

Read more...

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ഗുരുവായൂര്‍: ബസ്സില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.

Read more...

പന്നിശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നവീകരണകലശം

ഗുരുവായൂര്‍ : കൂനംമൂച്ചി പന്നിശേരി മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നവീകരണ കലശത്തിനു തുടക്കമായി. ക്ഷേത്രം തന്ത്രി ഈയ്ക്കാട്ട് നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായി. ഇന്നലെ രാവിലെ സുദര്‍ശനഹോമം, പുണ്യാഹം എന്നിവയ്ക്കു ശേഷം സന്ധ്യയ്ക്ക് ആചാര്യവരണം, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുകലശാഭിഷേകം എന്നിവ നടന്നു. ഇന്നു ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, പ്രായശ്ചിത്തഹോമം എന്നീ ചടങ്ങുകള്‍ നടക്കും.11 ദിവസത്തെ ചടങ്ങുകള്‍ 28നു സമാപിക്കും. ദിവസവും ഉച്ചയ്ക്ക് പ്രസാദഊട്ടും ഉണ്ട്.

Read more...

തങ്കശ്രീകോവില്‍ പുനരുദ്ധാരണം: വിദഗ്ധസംഘത്തിന്റെ പരിശോധന 24ന്‌

ambalamഗുരുവായൂര്‍: അഷ്ടമംഗലപ്രശ്‌നവിധി പ്രകാരം തങ്കശ്രീകോവിലിന്റെ പുനരുദ്ധാരണത്തിന് നടപടി തുടങ്ങി. ആദ്യപടിയായി വിദഗ്ധസംഘം 24ന് ശ്രീകോവില്‍ വിശദമായി പരിശോധിക്കും. ശ്രീകോവിലിന്റെ മേല്‍പ്പുര പുതുക്കിപ്പണിയണമോ, അതോ ന്യൂനതകള്‍ പരിഹരിച്ചാല്‍ മതിയോ എന്ന് അന്ന് തീരുമാനിക്കും.ശ്രീകോവിലിന്റെ മുഖമണ്ഡപത്തില്‍ ചോര്‍ച്ചയുണ്ട്. കഴിഞ്ഞ അഷ്ടമംഗലപ്രശ്‌നത്തില്‍ ശ്രീകോവില്‍ പുനരുദ്ധാരണം ഉടനെ നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

Last Updated on Wednesday, 18 March 2015 09:57

Read more...

ശുകപുരത്ത് സാഗ്നികം അതിരാത്രം 20 മുതല്‍

തൃശ്ശൂര്‍: 96 വര്‍ഷങ്ങള്‍ക്ക് ശേഷം എടപ്പാള്‍ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്ര പരിസരത്ത് മാര്‍ച്ച് 20 മുതല്‍ 31 വരെ 'സാഗ്നികം' അതിരാത്രം നടത്തുമെന്ന് മുഖ്യ രക്ഷാധികാരി ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. 17ന് അതിരാത്രശാലയിലേക്കുള്ള സോമലത, കൃഷ്ണാജിനം, കരിങ്ങാലി കാതല്‍, മേഖല പുല്ല് എന്നിവ കൊല്ലങ്കോട് തിരുകാച്ചാംകുറിശ്ശി പെരുമാള്‍ ക്ഷേത്രത്തില്‍നിന്ന് എത്തിക്കും. 18ന് 10.30ന് കലവറ നിറയ്ക്കല്‍. 19ന് വൈകീട്ട് 4ന് യജമാനന്‍, പത്‌നി, യജ്ഞോപകരണങ്ങള്‍ എന്നിവയുമായുള്ള ഘോഷയാത്ര

Read more...

രാണ്ടാം ഘട്ട ആശ്രയ പദ്ധതി യോഗം ചേര്‍ന്നു

ashraya paddhathiഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ രണ്ടാം ഘട്ട ആശ്രയ പദ്ധതി ഗുണഭോക്താക്കളുടെ  യോഗം ചേര്‍ന്നു.   യോഗം നഗരസഭാ ചെയര്‍മാന്‍ പി.എസ്. ജയന്‍ ഉത്ഘാടനം ചെയ്തു.   മഹിമ രാജേഷ്, കെ.പി.എ. റഷീദ്, കെ.കെ. ജേക്കബ്,  ജോളി ബേബി, ലളിത, ബിന്ദു എന്നിവര്‍ സംസാരിച്ചു

കാന്‍സറിനും എയ്ഡ്സിനും കടലില്‍ നിന്ന് ഒൌഷധങ്ങള്‍

medicineകാന്‍സര്‍, എയ്ഡ്സ് എന്നിവയ്ക്കെതിരെ ഫലപ്രദമായ ജീവന്‍രക്ഷാ ഔഷധങ്ങള്‍ സമുദ്രവിഭവങ്ങളില്‍ നിന്നു വികസിപ്പിച്ചെടുക്കാമെന്നു കണ്ടെത്തല്‍. ഈ രോഗങ്ങള്‍ക്ക് ഇപ്പോഴുള്ള മരുന്നുകളേക്കാള്‍ ഇരട്ടി ഫലം കടല്‍ ഔഷധങ്ങളില്‍ നിന്നു ലഭിക്കുമെന്നും പഠനം പറയുന്നു. സമുദ്രത്തിലെ വിവിധയിനം സസ്യങ്ങള്‍, ജന്തുക്കള്‍, സൂക്ഷ്മജീവികള്‍ എന്നിവയില്‍ നിന്ന് ഔഷധങ്ങള്‍ വികസിപ്പിച്ച് ഈ മേഖലയില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ നേടാനാകുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു. കടലില്‍ കാണപ്പെടുന്ന സ്പോഞ്ചസ്, ആല്‍ഗകള്‍, സൂക്ഷ്മജീവികള്‍, ടൂണിക്കേറ്റുകള്‍, സീലന്ററേറ്റുകള്‍, കടല്‍സസ്യങ്ങള്‍, കക്കകള്‍ എന്നിവയില്‍ നിന്നാണു മരുന്നുകള്‍ വികസിപ്പിച്ചെടുക്കാനാകുക.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News