NEWS in and around Guruvayur

24 മുതലുള്ള സ്കൂള്‍തല പരീക്ഷകള്‍ ഉച്ചയ്്ക്കു ശേഷം

exam2015തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിനു സഹായകമായ വിധത്തില്‍  24 മുതല്‍ 30 വരെയുള്ള സ്കൂള്‍തല പരീക്ഷകള്‍ ഉച്ചയ്്ക്കു ശേഷമാക്കി ക്രമീകരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്്ദുറബ്ബ്് പൊതു വിദ്യാഭ്യാസ ഡയറക്്ടര്‍ക്കു (ഡിപിഐ)നിര്‍ദേശം നല്‍കി. പരീക്ഷ ഉച്ചതിരിഞ്ഞാക്കണമെന്ന ഹയര്‍ സെക്കന്‍ഡറി അധികൃതരുടെ അഭ്യര്‍ഥന പൊതു വിദ്യാഭ്യാസ വകുപ്പു തള്ളിയ സാഹചര്യത്തിലാണു പ്രശ്നപരിഹാരത്തിനു മന്ത്രി ഇടപെട്ടത്.

Read more...

ഗുരുവായൂര്‍ നഗരസഭ: പുഷ്‌പോത്സവം നാളെ മുതല്‍

ഗുരുവായൂര്‍: ഉത്സവത്തോടനുബന്ധിച്ച് നഗരസഭയുടെ പുഷ്‌പോത്സവവും നിശാഗന്ധി സര്‍ഗ്ഗോത്സവവും 2 മുതല്‍ 11വരെ നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.എസ്. ജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നിശാഗന്ധി സര്‍ഗ്ഗോത്സവം നടന്‍ കലാഭവന്‍ മണി ഉദ്ഘാടനം ചെയ്യും.ഞെരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന കൊട്ടിപ്പാടി സ്സേവയോടെയാണ് സര്‍ഗ്ഗോത്സവം മിഴിതുറക്കുക. 3ന് തൊടുപുഴ ലോഗോ ബീറ്റ്‌സിന്റെ ഗാനമേള, 4ന് പിന്നണി ഗായിക സിതാരയുടെ ഗസല്‍ നൈറ്റ്, 5ന് കെ.പി.എ.സി.യുടെ ' നീലക്കുയില്‍ ' നാടകം, 6ന് നാട്ടുഗരിമ,

Read more...

820 പേര്‍ക്ക് ബിരിയാണി വിളമ്പി ഇളയദളപതി

vijayസിനിമയുടെ സെറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയൊന്നും ഇളയദളപതിയ്ക്കില്ല. സഹപ്രവര്‍ത്തകരെയും യൂണിറ്റ് അംഗങ്ങളെയുമെല്ലാം ഒരേപോലെ തന്നെയാണ് വിജയ് കാണുന്നതും. പുതിയ ചിത്രമായ 'പുലി സിനിമയുടെ ലൊക്കേഷന്‍ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ച് ജോലി കൂടുതലുള്ള സെറ്റായിരുന്നു. പടുകൂറ്റന്‍ സെറ്റുകളാണ് ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയതും.ചിത്രത്തില്‍ കൂടെ സഹകരിച്ചവരുടെ കഠിനപ്രയത്നം കണ്ട വിജയ് അവര്‍ക്കെല്ലാം ഒരു ദിവസം നല്ലൊരു ട്രീറ്റ് നല്‍കാനും വിജയ് തീരുമാനിച്ചു. യൂണിറ്റിലെ 820 അംഗങ്ങള്‍ക്കും വിജയ് ബിരിയാണി വിളമ്പി കൊടുത്തു. മൂന്ന് മണിക്കൂറുകൊണ്ടാണ് വിജയ് ഒറ്റയ്ക്ക്

Last Updated on Monday, 23 February 2015 10:07

Read more...

ഒരേയൊരു മോഹം... ബജറ്റില്‍ ഇളവുകള്‍

budgetകൊച്ചി : കേന്ദ്ര ബജറ്റില്‍ വ്യവസായ മേഖലയ്ക്കു വലിയ പ്രതീക്ഷകള്‍. ഉല്‍പന്ന, സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉള്‍പ്പെടെ നികുതി പരിഷ്കരണത്തിലേക്കു നയിക്കുന്ന നടപടികളിലാണു പ്രതീക്ഷകള്‍ ഏറെ. വിദേശത്തുനിന്നുള്ള പ്രത്യക്ഷ നിക്ഷേപ (എഫ്ഡിഐ) ത്തിന്റെ പരിധി വര്‍ധിപ്പിക്കുന്നതും കൂടുതല്‍ മേഖലകള്‍ വിദേശ നിക്ഷേപത്തിനു തുറന്നുകൊടുക്കുന്നതും സംബന്ധിച്ച പ്രഖ്യാപനവും വ്യവസായ ലോകം പ്രതീക്ഷിക്കുന്നു. ബിസിനസ് രംഗത്തെ ആകമാന വളര്‍ച്ചയാണു പ്രതീക്ഷകളുടെയെല്ലാം അടിസ്ഥാനം.പ്രത്യേക സാമ്പത്തിക മേഖലകളിലെ യൂണിറ്റുകള്‍ക്കു ബാധകമായ മാറ്റ് (മിനിമം ഒാള്‍ട്ടര്‍നേറ്റ് ടാക്സ്)

Read more...

അര്‍ബുദം മാറ്റാന്‍ അത്ഭുത സസ്യങ്ങളോ?

lakshmiലക്ഷ്മി തരു, മുള്ളാത്ത. ഈ രണ്ട് സസ്യങ്ങള്‍ക്കും പണ്ടില്ലാത്ത പ്രശസ്തിയാണിപ്പോള്‍. ക്യാന്‍സര്‍ അഥവാ അര്‍ബുദം മാറ്റാന്‍ ഇവക്ക് അത്ഭുത സിദ്ധിയുണ്ടെന്നാണ് പ്രചാരണം. രോഗം മാറിയ കഥകളും ചികില്‍സയുടെ അവകാശവാദങ്ങളും നില്‍ക്കട്ടെ. ആദ്യം ഈ സസ്യങ്ങളെ നമുക്ക് പരിചയപ്പെടാം.ലക്ഷ്മി തരു. പാരഡൈസ് ട്രീ അഥവാ സ്വര്‍ഗത്തിലെ മരം എന്നറിയപ്പെടുന്നു. ശാസ്ത്രീയ നാമം സിമാ റൂബ ഗ്ലാവുക്ക. തൊലിയും ഇലയും പണ്ടു മുതലേ തെക്കേ അമേരിക്കന്‍ നാട്ടുവൈദ്യത്തിന്‍റെ ഭാഗം. അതിസാരവും മലേറിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികില്‍സിക്കാന്‍ ഇതുപയോഗിച്ചിരുന്നു.തൃശൂര്‍ ജില്ലയിലെ അഞ്ചേരി. ലക്ഷ്മി തരുവിനെയും മുള്ളാത്തയെയും ക്യാന്‍സറിനെതിരായ ആയുധങ്ങളായി കേരളത്തില്‍ ഹിറ്റാക്കിയത് ഈ നാടാണ്.

Read more...

കലാമണ്ഡലം ഗോപിനാഥ പ്രഭക്ക് തുള്ളല്‍ പുരസ്ക്കാരം സമ്മാനിച്ചു.

ഗുരുവായൂര്‍: തുള്ളല്‍ കലാചാര്യന്‍ മലബാര്‍ രാമന്‍ നായര്‍ സ്മാരക തുള്ളല്‍ പുരസ്ക്കാരം കലാമണ്ഡലം ഗോപിനാഥ പ്രഭക്ക് സമ്മാനിച്ചു. അഖില കേരള മലബാര്‍ രാമന്‍ നായര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്ക്കാര സമര്‍പ്പണത്തോടനുബന്ധിച്ച് തുള്ളല്‍ മത്സരവും സംഘടിപ്പിച്ചു.ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നഗരസഭ ചെയര്‍മാന്‍ പി എസ് ജയന്‍ ഉദ്ഘാടനം  ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ പുരസ്കാരം നല്‍കി. ഗുരുവായൂര്‍ എ.സി പി. ശ്രീ.ആര്‍.ജയചന്ദ്രന്‍ പിള്ള പൊന്നാട ചാര്‍ത്തി. ആചാര്യ സി പി നായര്‍ അദ്ധ്യക്ഷത വഹിച്ചു.

Last Updated on Monday, 09 February 2015 10:00

Read more...

ദേശീയ ഗെയിംസിന്‍റെ കൂട്ടയോട്ടം ഇന്ന്‌

തിരുവനന്തപുരം: ദേശീയ െഗയിംസിന് ഭാഗമായുള്ള കൂട്ടയോട്ടം ഇന്ന്‍. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് മുന്നില്‍നിന്ന് രാവിലെ 10.30 ന് ഗവര്‍ണര്‍ പി. സദാശിവം ഫ്ലൂഗ് ഓഫ് ചെയ്യും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 10.15 ഓടെ ഗവര്‍ണര്‍ അടക്കമുള്ള വശിഷ്ടാതിഥികള്‍ കൂട്ടയോട്ടത്തിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തും.ദേശീയഗാനം, ദേശീയ ഗെയിംസിന്റെ തീംസോങ്, പ്രതിജ്ഞ എന്നിവയ്ക്ക് ശേഷമാണ് ഫ്ലൂഗ് ഓഫ്. സുരക്ഷാ കാരണങ്ങളാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ് വരെ മാത്രമേ ഓടൂ. മറ്റുള്ളവര്‍ സെന്‍ട്രല്‍ സ്റ്റേഡിയംവരെ നീളുന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കും.

Read more...

ഇനി ഇന്ത്യയില്‍ നിര്‍മിക്കാം; പുതിയ ഇന്ത്യ കെട്ടിപ്പടുക്കാം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'മേക്ക് ഇന്‍ ഇന്ത്യ' (ഇന്ത്യയില്‍ നിര്‍മിക്കാം) പ്രചാരണ പരിപാടിക്ക് വ്യാഴാഴ്ച തുടക്കമാകും.

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.6

jyothisham-1ഉച്ചക്ഷേത്രം, മൂലക്ഷേത്രം, നീചക്ഷേത്രം മുതലായവ  ചിങ്ങം ആദിത്യക്ഷേത്രം : ആദിത്യന്‍ ചിങ്ങത്തില്‍ പകര്‍ന്ന സമയം മുതല്‍ 20 ദിവസം ആദിത്യന് മൂലത്രികോണബലവും (മൂലക്ഷേത്രബലവും) അതിനുശേഷം സ്വര്‍ക്ഷേത്രബലവുമാണ്. മേടത്തില്‍ ആദ്യ

Last Updated on Saturday, 31 December 2011 10:09

Read more...

ചെമ്പൈ സംഗീതോത്സവത്തില്‍ ആസ്വാദകരുടെ മനം കവര്‍ന്ന് കൈതപ്രം

Chembai-Sangeetholsavam-kacഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ മധുര കീര്‍ത്തനങ്ങള്‍ ആലപിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. ഇന്നലെ വൈകീട്ട് ആറു മണിയ്ക്ക് സ്പെഷ്യല്‍ കച്ചേരികള്‍ തുടങ്ങുന്നതിനു മുമ്പായിരുന്നു അദ്ദേഹം പാടിയത്. 37വര്‍ഷം മുമ്പ് തന്റെ ഗുരുനാഥന്‍ ഇതുപോലൊരു മണ്ഡലകാലത്ത് ഗുരുവായൂരില്‍ തന്നെക്കൊണ്ട് പാടിച്ച

Last Updated on Friday, 25 November 2011 15:44

Read more...

ദേവസ്വം വാദ്യവിദ്യാലയം വാര്‍ഷികം

ഗുരുവായൂര്‍. ദേവസ്വം വാദ്യവിദ്യാലയത്തിന്റെ 38-ാം വാര്‍ഷികാഘോഷവും അരങ്ങേറ്റവും ദേവസ്വം ചെയര്‍മാന്‍

Read more...

മമത ബാനര്‍ജി 11ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍

ഗുരുവായൂര്‍ : പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി 11നു വൈകിട്ടു ക്ഷേത്രദര്‍ശനത്തിനെത്തും. തൃശൂരില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന മമത ക്ഷേത്രദര്‍ശനത്തിനുശേഷം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കും.

ഗുരുവായൂരില്‍ രവീന്ദ്ര സംഗീതം

ഗുരുവായൂര്‍ : സംഗീത സംവിധായകനായ രവീന്ദ്രന്റെ സ്മരണയ്ക്കായി കെ. ദാമോദരന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രവീന്ദ്ര സംഗീതമെന്ന പേരില്‍ ഗാനാലാപന മല്‍സരം 26ന് സംഘടിപ്പിക്കും. 17-35 പ്രായക്കാര്‍ പാടാന്‍ ഉദ്ദേശിക്കുന്ന മൂന്ന് ഗാനങ്ങളുടെ പല്ലവി എഴുതി വ്യക്തി വിവരങ്ങള്‍ സഹിതം ഏപ്രില്‍ പത്തിനകം സെക്രട്ടറി, കെ. ദാമോദരന്‍ പഠനഗവേഷണ കേന്ദ്രം, ഗുരുവായൂര്‍ എന്ന വിലാസത്തല്‍ അപേക്ഷിക്കണം.

നവീകരണകലശം

ഗുരുവായൂര്‍: മറ്റം മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നവീകരണകലശച്ചടങ്ങുകള്‍ ആരംഭിച്ചു. ദിവസവും താന്ത്രിക ചടങ്ങുകള്‍, പ്രസാദ ഊട്ട്, കലാപരിപാടികള്‍ എന്നിവയുണ്ട്.വെള്ളിയാഴ്ച വൈകിട്ട് വിഷ്ണുസഹസ്രനാമജപം, ഭഗവത്സേവ, ലളിതാ സഹസ്രനാമജപം, രാത്രി മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്‍തുള്ളല്‍ എന്നിവയുണ്ടായി. ശനിയാഴ്ച രാത്രി ഭക്തിഗാനമേള ഉണ്ടാകും. 25 ന് പ്രതിഷ്ഠാദിനമാണ്. രാവിലെ അഭിഷേകത്തിനുള്ള കലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. 27 നാണ് സമാപനം.

മില്‍മയില്‍ 36 ഒഴിവ്

1മില്‍മ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:മാര്‍ച്ച് 21.അക്കൌണ്ട്സ് ഒാഫിസര്‍, പഴ്സനല്‍ ഒാഫിസര്‍, മാര്‍ക്കറ്റിങ് ഒാഫിസര്‍,ഡപ്യൂട്ടി എന്‍ജിനീയര്‍(സിവില്‍), ഡപ്യൂട്ടി എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍), ഡപ്യൂട്ടി എന്‍ജിനീയര്‍(മെക്കാനിക്കല്‍), ടെക്നിക്കല്‍സൂപ്രണ്ട്(എന്‍ജിനീയറിങ്), ടെക്നീഷന്‍ സൂപ്രണ്ട്(ഡെയറി),

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News