NEWS in and around Guruvayur

താമരയൂര്‍ മാതൃഭജന സമിതിയുടെ ഭാഗവത സപ്താഹയജ്ഞം

ഗുരുവായൂര്‍: താമരയൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രസന്നിധിയില്‍ മാതൃഭജന സമിതിയുടെ അഞ്ചാമത് ഭാഗവത സപ്താഹയജ്ഞം

Read more...

അതിരാത്രശാലയില്‍ യൂപംകൊള്ളല്‍ നടന്നു

ശുകപുരം: അതിരാത്രശാലയിലെ ചൈതന്യത്തെ അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കാനായി സ്ഥാപിക്കുന്ന യൂപത്തെ

Read more...

ഗുരുവായൂര്‍ പുഷ്‌പോത്സവം സമാപിച്ചു

ഗുരുവായൂര്‍: നഗരസഭാ പുഷ്‌പോത്സവവും നിശാഗന്ധി സര്‍ഗ്ഗോത്സവവും സമാപിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.എസ്. ജയന്‍ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മഹിമ രാജേഷ് അദ്ധ്യക്ഷയായി. കെ.പി. വിനോദ്, കെ.എ. ജേക്കബ്, ലതാ രാധാകൃഷ്ണന്‍, രാഗി എസ്. വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗുരുവായൂര്‍ പുസ്തകോത്സവവും സമാപിച്ചു. ചരിത്രകാരന്‍ പ്രൊഫ. ഇ. രാജന്‍ ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. ടി.ടി. ശിവദാസ്, വിശ്വഭദ്രാനന്ദസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു

Read more...

'സൈബര്‍ നൈഫ് 'ചികിത്സ ശസ്ത്രക്രിയയേയല്ല

cyberknifeഅന്തരിച്ച നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മലയാളികള്‍  കുറച്ചു നാളുകളായി കേള്‍ക്കുന്ന പദമാണ് സൈബര്‍ നൈഫ് റോബോട്ടിക് സര്‍ജറി. സര്‍ജറി എന്ന വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍വരിക ഒാപ്പറേഷനെക്കുറിച്ചാണ്. എന്നാല്‍ സൈബര്‍ നൈഫില്‍ ഒാപ്പറേറ്റുചെയ്യാന്‍ ഡോക്ടറുടെ കൈയ്യില്‍ സ്കാല്‍പ്പലോ

Last Updated on Monday, 09 March 2015 12:12

Read more...

2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി

2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉത്പാദനകേന്ദ്രമാക്കി മാറ്റുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗ്രാമനഗര വ്യത്യാസമില്ലാതാക്കും. ജി.ഡി.പി എട്ടു മുതല്‍ 8.5 ശതമാനം വരെയാക്കാന്‍ ലക്ഷ്യമിടുന്നു. ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും.രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം തുടങ്ങിയത്.

Read more...

തലയ്ക്ക് ഇരട്ടിമധുരമായി ആണ്‍ കുഞ്ഞെത്തി; അജിത്ത് ശാലിനി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

ajithയെന്നെ അറിന്താലിന്റെ വിജയാഘോഷം കെട്ടടങ്ങുമുമ്പ് തല അജിത്തിന് വീണ്ടും ഇരട്ടിമധുരമായി ആണ്‍കുഞ്ഞെത്തി. അജിത്ത് ശാലിന് ദമ്പതികള്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് ആണ്‍കുഞ്ഞ് ജനിച്ചത്. ശാലിനിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും കുറിപ്പില്‍ പറയുന്നു.അജിത്തിന്റെ പുതിയ ചിത്രം യെന്നൈ അറിന്താല്‍ കാണാന്‍ ഭാര്യ ശാലിനി നിറവയറുമായി തിയറ്ററിലെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ ദമ്പതികള്‍ക്ക് അനുഷ്‌ക്ക എന്ന മോളുമുണ്ട്.

Read more...

ദേവസ്വം ഭരണസമിതിയില്‍ അംഗമായി 25 വര്‍ഷം

mallisseriഗുരുവായൂര്‍: ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗപദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി.1990 ഫിബ്രവരി 9നായിരുന്നു പരമേശ്വരന്‍ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റത്. അച്ഛന്‍ മല്ലിേശ്ശരി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാലശേഷമാണ് ക്ഷേത്രം ഊരാളസ്ഥാനീയനെന്ന നിലയില്‍ സ്ഥിരാംഗമായത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സഹസ്രകലശം, ഉത്സവം, ഏകാദശി, ഉദയാസ്തമയപൂജ, നിറ, തൃപ്പുത്തരി, മേല്‍ശാന്തി മാറ്റം, കളഭാട്ടം, താലപ്പൊലി മുതലായ എല്ലാ ചടങ്ങുകള്‍ക്കും

Last Updated on Thursday, 12 February 2015 11:06

Read more...

ആയിരം ചിറകുള്ള അനന്തു

ananthuറാഞ്ചി: ആയിരം ചിറകുകള്‍ വിരിച്ച്‌ അനന്തു റെക്കോഡിനു മീതേ പറന്നപ്പോള്‍ അമ്പരന്നുപോയി കോച്ച്‌ നെല്‍സണ്‍. കോച്ചിന്റെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു അനന്തുവിന്റെ പ്രകടനം. അതും തന്നെക്കാള്‍ മുതിര്‍ന്ന താരത്തിനോട്‌ ഇഞ്ചോടിഞ്ചു മത്സരിച്ച്‌.60ാം ദേശീയ സ്‌കൂള്‍ മീറ്റ്‌ കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു ഇന്നലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ്‌ പിറ്റില്‍ അരങ്ങേറിയത്‌. ഡല്‍ഹി താരം തേജസ്വിന്‍ ശങ്കറിനു പിന്നില്‍ വെള്ളി കൊണ്ടു തൃപ്‌തിപ്പെട്ടെങ്കിലും റാഞ്ചിയുടെ ഹൃദയം റാഞ്ചിയാണ്‌ അനന്തു മടങ്ങുന്നത്‌.

Read more...

എയര്‍ബാഗ് തകരാര്‍: ഹോണ്ട ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചു


മുംബൈ: എയര്‍ബാഗ് തകരാറിനെത്തുടര്‍ന്ന് ചില കാര്‍ മോഡലുകള്‍ തിരിച്ചുവിളിക്കേണ്ടി വന്നതിനെത്തുടര്‍ന്ന് ഹോണ്ട പ്രസിഡന്റ് അടക്കം 12 ഉന്നതോദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹോണ്ടയുടെ ഫിറ്റ് (ജാസ്) ഹൈബ്രിഡ് മോഡലിന് ഘടിപ്പിച്ച എയര്‍ബാഗുകളിലാണ് തകരാര്‍ കണ്ടെത്തിയത്.

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.5

സൗരരാശ്യാദിവിഭജനം

jyothisham-1ജ്യോതിശ്ചക്രത്തില്‍ ചിങ്ങം മുതല്‍ മകരംവരെ ഉള്ള ആറു രാശിക്ക് സൗരരാശികളെന്നും അവയ്ക്ക് സൂര്യന്‍ നാഥനും, കര്‍ക്കടകം മുതല്‍ പ്രതിലോമമായി കുംഭംവരെയുള്ള ആറു രാശിക്ക് ചന്ദ്രന്‍ നാഥനാകയാല്‍ അവയ്ക്ക് ചന്ദ്രരാശികളെന്നും പേര്‍ പറയുന്നു. ഇതിനുള്ള കാരണം ജ്യോതിശ്ചക്രത്തിന്റെ ഉടമസ്ഥാവകാശികള്‍ സൂര്യനും ചന്ദ്രനുമായതുകൊണ്ട് മാത്രമാണ്.

Last Updated on Friday, 30 December 2011 09:36

Read more...

ചെമ്പൈ സംഗീതോത്സവം വേദിയില്‍ തിളങ്ങി വാണി ജയറാം

ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ ഞായറാഴ്ച സ്‌പെഷല്‍ കച്ചേരിയില്‍ പിന്നണി ഗായിക വാണി ജയറാം ഭജന്‍ അവതരിപ്പിച്ചു. ശ്രീരാഗത്തില്‍ 'കരുണ ചെയ്‌വാനെന്തു താമസം', യദുകുല കാംബോജി രാഗത്തില്‍ 'ഗുരുവായൂരിലെ ആനന്ദകൃഷ്ണാ', ചാരുകേശിയില്‍ 'നമ്പിനാര്‍ കെടുവതില്ലെയ്' തുടങ്ങിയവ ആലപിച്ചു. പ്രകാശ് ഉള്ളേരി ഹാര്‍മോണിയവും

Last Updated on Wednesday, 30 November 2011 14:37

Read more...

പെന്‍ഷനേഴ്സ് യൂണിയന്‍ കലാമല്‍സരം

ഗുരുവായൂര്‍ :പെന്‍ഷനേഴ്സ് യൂണിയന്‍ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍

Read more...

നാമജപ സപ്താഹവും ലക്ഷാര്‍ച്ചനയും സമാപിച്ചു

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഒരാഴ്ചയായി നടന്നിരുന്ന നാമജപ സപ്താഹ യജ്ഞവും പൂന്താനം ഉണ്ണികൃഷ്ണന്റെ ലക്ഷാര്‍ച്ചനയും സമാപിച്ചു. നാരായണാലയത്തില്‍ തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ സമാധിദിനത്തോടനുബന്ധിച്ചായിരുന്നു ലക്ഷാര്‍ച്ചന.മഞ്ചറ ഉണ്ണികൃഷ്ണന്‍നമ്പൂതിരി, മുളമംഗലം കൃഷ്ണന്‍നമ്പൂതിരി, തേലമ്പറ്റ നന്ദികേശ്വരന്‍ നമ്പൂതിരി, സുനില്‍ നമ്പൂതിരി, നരേന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ യജ്ഞം നയിച്ചു. ക്ഷേത്ര പ്രദക്ഷിണത്തോടയാണ് യജ്ഞം സമാപിച്ചത്. സമാപനച്ചടങ്ങില്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി, സ്വാമി സന്മയാനന്ദ,

Read more...

ഗുരുവായൂരില്‍ 1002 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാട്‌

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഞായറാഴ്ച ഭക്തരുടെ വന്‍ തിരക്കനുഭവപ്പെട്ടു. 1002 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാട് നടന്നു. 51 വിവാഹങ്ങളും. 270000 രൂപയുടെ പാല്‍പ്പായസം വഴിപാടും ഉണ്ടായി. കൊടുങ്ങല്ലൂര്‍ ഭരണിക്കെത്തിയ ഭക്തരുടെ തിരക്കും ഗുരുവായൂരില്‍ അനുഭവപ്പെട്ടു. ചെമ്പട്ടും അരമണിയും അണിഞ്ഞ് വാളും ചിലമ്പുമായി ഒട്ടേറെ കോമരങ്ങള്‍ ക്ഷേത്രസന്നിധിയില്‍ നടയിലൂടെ വലംവെച്ച് നീങ്ങി.

പാലയൂര്‍ മഹാതീര്‍ത്ഥാടനം 22ന്‌

പാലയൂര്‍ :അതിരൂപതയുടെ പാലയൂര്‍ മഹാതീര്‍ത്ഥാടനം 22ന് നടക്കുമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ ഫാ. ജോണ്‍ അയ്യങ്കാനയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യപദയാത്ര രാവിലെ 7ന് ലൂര്‍ദ്ദ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍നിന്ന് ആരംഭിക്കും. ഒല്ലൂര്‍, പഴുവില്‍, വേലൂര്‍, വടക്കാഞ്ചേരി, കണ്ടശ്ശാംകടവ്, മറ്റം, കൊട്ടേക്കാട്, എരുമപ്പെട്ടി, വലപ്പാട് തീരദേശം എന്നിവിടങ്ങളില്‍നിന്നും ഉപപദയാത്രകളുണ്ടാകും. ലൂര്‍ദ്ദ് പള്ളിയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വികാരി ഫാ. വര്‍ഗീസ് കൂത്തൂരിന് പേപ്പല്‍പതാക കൈമാറി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News