NEWS in and around Guruvayur

ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ സമാപിച്ചു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ത്രയോദശി ഊട്ടിന് ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു. ഏകാദശി ചടങ്ങുകള്‍ സമാപിച്ചു. ഗുരുവായൂരപ്പന്‍, തന്റെ ആശ്രിതനായിരുന്ന ഒരു ഭക്തന്റെ ശ്രാദ്ധം നടത്തുന്നുവെന്നാണ് ത്രയോദശി ഊട്ടിന്റെ സങ്കല്പം. പരദേശ സമ്പ്രദായത്തിലുള്ള വിഭവങ്ങളുടെ സദ്യയായിരുന്നു ഇതിന്റെ പ്രത്യേകത. മത്തന്‍ പൊടിത്തൂവല്‍, എളവന്‍-ചേന-പയര്‍ കൂട്ടുകറി, രസം, പായസം എന്നിവയോടെ രാവിലെയായിരുന്നു സദ്യ. ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുടെ അവസാന ചടങ്ങായ ശ്രീഭൂതബലി ചൊവ്വാഴ്ച രാത്രി നടന്നു. ഗുരുവായൂരപ്പന്റെ പരിവാരങ്ങള്‍ക്കെല്ലാം ബലിതൂവുന്ന ചടങ്ങ് ക്ഷേത്രം ഓതിക്കന്‍ കക്കാട് ചെറിയ വാസുദേവന്‍ നമ്പൂതിരി നിര്‍വഹിച്ചു. നാല് പ്രദക്ഷിണം നടന്ന ശ്രീഭൂതബലിയ്ക്ക് കൊമ്പന്‍ ചെന്താമരാക്ഷന്‍ ഗുരുവായൂരപ്പന്റെ പൊന്‍തിടമ്പ് ശിരസ്സിലേറ്റി. ശാന്തിയേറ്റ കീഴ്ശാന്തി മേച്ചേരി ഗോവിന്ദന്‍ നമ്പൂതിരി തിടമ്പ് എഴുന്നള്ളിച്ചു.

ഒഎന്‍ജിസിയില്‍ 873 ഒഴിവുകള്‍

ongcമഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ആന്‍ഡ് നാച്വറല്‍ ഗ്യാസ്കോര്‍പറേഷനില്‍ ഗ്രാജുവേറ്റ്ട്രെയിനി ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ വിഭാഗങ്ങളിലായി 873 ഒഴിവുകളുണ്ട്.എന്‍ജിനീയറിങ്, ജിയോസയന്‍സസ് വിഭാഗങ്ങളിലായിഗ്രാജുവേറ്റ് ട്രെയിനി തസ്തികയില്‍ 745 ഒഴിവുകളുണ്ട്. ഗേറ്റ്-2015 യോഗ്യത നേടുന്നവര്‍ക്കാണ്അവസരം. ഗ്രാജുവേറ്റ് ട്രെയിനി ഇതര തസ്തികകളിലേക്ക് കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിവിധ വിഭാഗങ്ങളില്‍ ഓഫിസര്‍ ഉള്‍പ്പെടെ 128 ഒഴിവുകളിലാണ്

Last Updated on Wednesday, 01 April 2015 10:29

Read more...

അടിയന്തര കൗണ്‍സില്‍ പ്രഹസനം യു.ഡി.എഫ്.

ഗുരുവായൂര്‍: നഗരസഭ ചൊവ്വാഴ്ച വിളിച്ചുകൂട്ടിയ അടിയന്തര കൗണ്‍സില്‍ യോഗം പ്രഹസനമായിരുന്നെന്ന് യു.ഡി.എഫ്. മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. ലോക ബാങ്ക് സഹായമായ 89,00,000 രൂപ ഉത്തരവാദക്കുറവുമൂലം കഴിഞ്ഞത്തവണത്തേതു പോലെ നഗരസഭയ്ക്ക് നഷ്ടപ്പെടാനിടയായാല്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് യോഗം കുറ്റപ്പെടുത്തി. ആര്‍.വി. അബ്ദുള്‍ റഹീം ഉദ്ഘാടനം ചെയ്തു. ജലീല്‍ പൂക്കോട് അദ്ധ്യക്ഷനായി.

തൃപ്രയാര്‍ തേവര്‍ പള്ളിയോടത്തില്‍ പുഴകടന്നു

തൃപ്രയാര്‍: സ്വന്തം ദേശത്തെ ആറാട്ടും പറസ്വീകരിക്കലും കഴിഞ്ഞ്‌ തൃപ്രയാര്‍ തേവര്‍ പള്ളിയോടത്തില്‍ പുഴകടന്നു. ഇന്നലെ വൈകിട്ട്‌ നിയമവെടിക്കുശേഷം തേവരെ പുറത്തേക്ക്‌ എഴുന്നള്ളിച്ചു. ക്ഷേത്രത്തെ മൂന്നുതവണ പ്രദക്ഷിണംവച്ചശേഷം കിഴക്കെ പുഴക്കടവിലേക്ക്‌ തേവരെ എഴുന്നള്ളിച്ചു. പള്ളിയോടത്തില്‍ കുത്തുവിളക്കുവച്ച്‌ പടിയില്‍ ചേങ്ങലയും തേവരുടെ കോലവും വച്ചശേഷം തൃക്കോല്‍ ശാന്തി പത്മനാഭന്‍ എമ്പ്രാന്തിരി ഓടം തുഴഞ്ഞു. കുടശാന്തി കോലം പിടിച്ചു. ഈസമയം ഇരുകരകളില്‍നിന്ന്‌ ശംഖുനാദം മുഴങ്ങി പടിഞ്ഞാറെക്കരയില്‍ തേവരെ യാത്രയയയ്‌ക്കാനും

Read more...

വയനാട്ടില്‍ ഭാഗവതാര്‍ച്ചന; ഗുരുവായൂരില്‍ വിളംബരമായി

1ഗുരുവായൂര്‍ : വയനാട്, അമ്പലവയല്‍ സനാതന ധര്‍മ്മാശ്രമ കൃഷ്ണസന്നിധിയില്‍ ഡിസംബര്‍ 20ന് ആരംഭിക്കുന്ന ഭാഗവത ശ്ലോകമാലികാര്‍ച്ചനയുടെ വിളംബരവും ലോഗോ പ്രകാശനവും ഗുരുവായൂരില്‍ നടന്നു. നാരായണാലയത്തില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം വലിയതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി വിളംബര സഭ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാര്‍ഗ്ഗദര്‍ശ മണ്ഡല്‍ മുന്‍ പ്രസിഡന്റ് സ്വാമി പ്രശാന്താനന്ദ

Last Updated on Monday, 30 March 2015 16:10

Read more...

ഇന്ത്യയില്‍ ആഡംബര കാര്‍ വില്‍പ്പന വര്‍ദ്ധിക്കുന്നു

carsഇന്ത്യയില്‍ ആഡംബര കാര്‍ വില്‍പ്പന വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. എട്ട് മടങ്ങ് വര്‍ദ്ധനയാണ് ഈ വര്‍ഷങ്ങളില്‍ ഉണ്ടായത്. 2007ല്‍ 4,000 ആഡംബര കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയപ്പോള്‍ 2013ല്‍ എത്തിയത് 33,000! കാറുകളാണ്. മെഴ്‌സിഡെസ്  ബെന്‍സ്, ഔഡി, ബിഎംഡബ്ള്യു എന്നീ ആഡംബര കാറുകളാണ് പ്രതിവര്‍ഷം മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നത്.

Last Updated on Thursday, 19 March 2015 11:33

Read more...

സുലൈമാനി കുടിച്ചോളു, പ്രമേഹം പമ്പ കടക്കും

sulaimaniകട്ടന്‍ ചായ അഥവാ സുലൈമാനി ജീവിതത്തില്‍ ഒരു നേരമെങ്കിലും കുടിക്കാത്തവര്‍ കുറവാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത അരോഗ്യ രംഗത്ത് നിന്ന് വരുന്നുണ്ട്. അതായത് കട്ടന്‍ ചായ ശീലമാക്കിയവര്‍ക്ക് പ്രമേഹം പിടിക്കില്ലത്രേ! ഫ്രാമിങ്ഹാം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് പുതിയ കണ്ടുപിടുത്തത്തിനു പിന്നില്‍.

Read more...

മോഹന്‍ലാല്‍ മീശപിരിച്ചെത്തും ; ലോഹം തുടങ്ങി

2രഞ്ജിത്-മോഹന്‍ലാല്‍ ചിത്രം ലോഹത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയ ജെറമിയ ആണ്

Read more...

ഡോ. വി.പി. ഗംഗാധരന് ശിവപദ്മം പുരസ്‌കാരം സമ്മാനിച്ചു

002ഗുരുവായൂര്‍: കുറൂരമ്മ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നായര്‍ സമാജം ഏര്‍പ്പെടുത്തിയ ശിവപദ്മം പുരസ്‌കാരം പ്രശസ്ത കാന്‍സര്‍രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് സമ്മാനിച്ചു.മമ്മിയൂര്‍ കൈലാസം ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. എം. ലീലാവതിയാണ് പുരസ്‌കാരസമര്‍പ്പണം നിര്‍വഹിച്ചത്. സ്വജീവിതത്തില്‍ കര്‍മ്മംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത മഹത്വമാണ് ശരിയായ മഹത്വമെന്നും ഇതിന് ഉദാഹരണമാണ് വി. പി.ഗംഗാധരനെന്നും ലീലാവതി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.

Last Updated on Friday, 27 February 2015 11:24

Read more...

ഗെയിംസ്: കേരളം മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം. ദേശീയ ഗെയിംസില്‍ കേരളം മൂന്നാം സ്ഥാനത്ത്. വനിതാ സൈക്ളിങ് ടീം പര്‍സ്യൂട്ടിലാണ് കേരളത്തിനു സ്വര്‍ണ നേട്ടം. സൈക്ളിങ്ങില്‍ കേരളത്തിന്റെ നാലാം സ്വര്‍ണമാണിത്. ഇതോടെ സംസ്ഥാനത്തിന് 28 സ്വര്‍ണമായി. അത്ലറ്റിക്സിലെയും ഫെന്‍സിങ്ങിലെയും സൈക്ളിങ്ങിലെയും സുവര്‍ണ നേട്ടത്തോടെയാണിത്.ഇനി ആതിഥേയര്‍ക്കു മുന്നിലുള്ളത് ഹരിയാനയും സര്‍വീസസും മാത്രം. സര്‍വീസസിനൊപ്പമെത്തുക ഇനി അസാധ്യമാണെങ്കിലും ഹരിയാനയെ മറികടന്ന് കേരളത്തിന് രണ്ടാം സ്ഥാനം നേടാനാവുമെന്നാണ് പ്രതീക്ഷ. ഇന്നലെ ആറു സ്വര്‍ണം, ഏഴു വെള്ളി, ഏഴു വെങ്കലം എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ സമ്പാദ്യം.

സഹകരണം എല്ലാ രംഗത്തും

modi bamaഇന്ത്യയും യുഎസും ഏതാണ്ട് എല്ലാ മേഖലകളിലും ശക്തമായ സഹകരണത്തിനും പങ്കാളിത്തത്തിനും ധാരണയിലെത്തി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ആകത്തുക. സിവില്‍ ആണവ സഹകരണത്തിന് ആറു വര്‍ഷം മുന്‍പ് ഒപ്പുവച്ച കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയെന്ന് ഇരുനേതാക്കളും പറയുന്നുവെങ്കിലും അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Read more...

ആനക്കൊട്ടാരം എന്നറിയപ്പെടുന്ന പുന്നത്തൂര്‍ കോട്ട

punnathur kottaപുന്നത്തൂര്‍ കോട്ടയിലെ പതിനെട്ട് ഏക്കറില്‍ അറുപത്തിനാല് പ്രപഞ്ചങ്ങളുണ്ട്. ഓരോ പ്രപഞ്ചവും ഓരോ കഥയാണ്. ചിലപ്പോള്‍ കഥ സ്‌നേഹത്തിന്റെതാവും ചിലപ്പോള്‍ വേദനയുടെ അല്ലെങ്കില്‍ കുസൃതിയുടെ. കണ്ടാല്‍ തീരാത്ത ആനച്ചന്തങ്ങളും കേട്ടാല്‍ തീരാത്ത ആനക്കഥകളുമുള്ള ഗുരുവായൂരിലെ ആനപ്രപഞ്ചം. ചെന്നുകയറിയത് ദേഹമാസകലം ചെളിയില്‍ പുതഞ്ഞ് നില്‍ക്കുന്ന ഗുരുവായൂര്‍ നന്ദന് മുന്നിലേക്കാണ്. പുന്നത്തൂര്‍ കോട്ടയിലെ ഏറ്റവും കനമുള്ള കൊമ്പന്‍. ഏതാണ്ട് പത്ത് ടണ്ണോളം വരും ഇവന്റെ തൂക്കം. ഒരിക്കല്‍ ഗുരുവായൂര്‍ പദ്മനാഭന് അസുഖം വന്നപ്പോള്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമെടുത്തത് നന്ദനാണ്.  

Last Updated on Friday, 22 December 2017 11:46

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.1

ജ്യോതിശ്ചക്രത്തിന്റെ മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ പന്ത്രണ്ട് രാശികളില്‍ മേടം രാശി ആടിന്റെ ആകൃതിയിലും, ഇടവം കാളയുടെ ആകൃതിയിലും, മിഥുനം ഗദാധാരിയായ ഒരു പുരുഷനും വീണാധാരിണിയായ ഒരു സ്ത്രീയും ദാമ്പതിമാരായി നില്‍ക്കുന്നതുപോലെയുള്ള ആകൃതിയിലും, കര്‍ക്കടകം ഞണ്ടിന്റെ ആകൃതിയിലും, ചിങ്ങം സിഹത്തിന്റെയും ആകൃതിയിലും, കന്നി ഒരു കയ്യില്‍ തീയും മറുകയ്യില്‍ നെല്‍ക്കതിരും ധരിച്ച് ഒരു തോണിയില്‍ സഞ്ചരിക്കുന്ന സ്ത്രീയെപ്പോലുള്ള ആകൃതിയിലും, തുലാം ത്രാസും കൈയില്‍ ധരിച്ച് സാധനങ്ങള്‍ തൂക്കികൊടുത്തുകൊണ്ടിരിക്കുന്ന ഒരു പുരുഷന്റെ ആകൃതിയിലും, വൃശ്ചികം തേളിന്റെ ആകൃതിയിലും, ധനു അരക്ക് താഴെ കുതിരയുടെയും മുകളില്‍ പുരുഷന്റെ ആകൃതിയിലുമുള്ള ഒരു പുരുഷന്‍ വില്ലും അമ്പും ധരിച്ച് നില്‍ക്കുന്നതുപോലെയുള്ള ആകൃതിയിലും, മകരം മാനിന്റെ മുഖവും മുതലയുടെ ദേഹവും ചേര്‍ന്നതുപോലെയുള്ള ആകൃതിയിലും, കുംഭം ഒരു കുടവും ചുമലില്‍ വച്ചുകൊണ്ട് നില്‍ക്കുന്ന ഒരു പുരുഷന്റെ ആകൃതിയിലും, മീനം വാലും തലയും അന്യോന്യം ബന്ധിച്ച് വട്ടത്തില്‍ നില്‍ക്കുന്ന രണ്ടു മത്സ്യങ്ങളുടെ ആകൃതിയിലുമാണ് ദൃശ്യമാകുന്നത്.

Read more...

ഗുരുവായൂര്‍ ഏകാദശി നാളെ

ഗുരുവായൂര്‍ ഏകാദശി നാളെ; ഒരുക്കങ്ങളായി
ഗുരുവായൂര്‍: വ്രതശുദ്ധിയുടെ നിറവില്‍ ഏകാദശി ദിനത്തില്‍ ദര്‍ശനത്തിനെത്തുന്ന പതിനായിരങ്ങളെ വരവേല്‍ക്കാന്‍ ക്ഷേത്ര നഗരി ഒരുങ്ങി.

Read more...

പാഴാക്കാതിരിക്കാം ഈ ഒഴിവു കാലം

എല്ലാവര്‍ക്കും എല്ലാ വിഷയവും ഒരുപോലെ എളുപ്പമാവണമെന്നില്ല. ചിലര്‍ക്ക് കണക്കായിരിക്കും ഏറ്റവുമിഷ്ടം.എന്നാല്‍ ചില കൂട്ടുകാര്‍ക്ക് കണക്ക് എന്നാല്‍ ബാലികേറാമല യുമായിരിക്കും. ഇഷ്ടമുള്ള വിഷയത്തില്‍ മാത്രം ഉപരിപഠനം നടത്താല്‍ ഇന്നു നമുക്കു സൌകര്യമുണ്ട്. എന്നാല്‍ അതിനു പത്താംക്ളാസും പ്ലസ്ടുവും ജയിക്കണം കേട്ടോ. മുതിര്‍ന്ന കൂട്ടുകാര്‍ക്ക് ഭാവിപ്ലാനിങ്ങിന് ആവശ്യത്തിനു സമയമുണ്ടല്ലോ. പത്താംക്ളാസിലേക്കു ജയിച്ചവര്‍ക്കു പലപ്പോഴുംവെക്കേഷനില്‍ത്തന്നെ ക്ളാസുകളുണ്ടാകും. ട്യൂഷനും മറ്റുമായി.മാര്‍ക്കു കുറഞ്ഞ വിഷയങ്ങളില്‍ കൂടുതല്‍

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News