NEWS in and around Guruvayur

സൂപ്പര്‍ ആക്ഷന്‍ ചിത്രവുമായി മോഹന്‍ലാലും പൃഥ്വിയും ദുല്‍ക്കറും

ദൃശ്യത്തിന് ശേഷം മികച്ച ജീവിതമുഹൂര്‍ത്തങ്ങളും സംഘര്‍ഷഭരിതമായ കഥാഗതികളുമായി ഒരു മോഹന്‍ലാല്‍ ചിത്രം വരുന്നു. 'കനല്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത് എസ് സുരേഷ് ബാബുവാണ്. പൃഥ്വിരാജും ദുല്‍ക്കര്‍ സല്‍മാനും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹന്‍ലാലും പത്മകുമാറും സുരേഷ്ബാബുവും ഇതിനുമുമ്പ് ഒരുമിച്ചത് 'ശിക്കാര്‍' എന്ന മെഗാഹിറ്റ് സിനിമയ്ക്ക് വേണ്ടിയാണ്. ആ ചിത്രത്തേക്കാള്‍ മികച്ച ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ് കനലിലൂടെ പത്മകുമാര്‍ ലക്‍ഷ്യം വയ്ക്കുന്നത്.

Read more...

റസൂല്‍ പൂക്കുട്ടിയ്ക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം

rasoolമുംബൈ : ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍പൂക്കുട്ടി ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. റോര്‍ ടൈഗേഴ്സ് ഓഫ് ദി സുന്ദര്‍ബന്‍സ് എന്ന ബോളിവുഡ് ചിത്രമാണ് അദ്ദേഹത്തെ ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിനായി നാമനിര്‍ദശത്തിന് അര്‍ഹനാക്കിയത്. ലോക സിനിമാ രംഗത്ത് ശബ്ദവുമായി ബന്ധപ്പെട്ട് നല്‍കുന്ന പ്രമുഖ അവാര്‍ഡാണ് മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്സിന്‍റെ ഗോള്‍ഡന്‍ റീല്‍ പുരസ്കാരം.ഏഷ്യയില്‍ നിന്നാദ്യമായാണ് ഒരാള്‍ ഈ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.

 

Last Updated on Saturday, 24 January 2015 11:06

ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം; ഹോളണ്ടിന് തോല്‍വി

ലണ്ടന്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീമുകളായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. അതേസമയം യൂറോപ്യന്‍ കരുത്തരായ ഹോളണ്ടിനെ മെക്‌സിക്കോ അട്ടിമറിച്ചു (23). ബ്രസീല്‍ തുര്‍ക്കിയെയും (40) അര്‍ജന്റീന ക്രൊയേഷ്യയെയും (21) ആണ് കീഴടക്കിയത്.ലോകകപ്പ് ദുരന്തത്തിനുശേഷം ചുമതലയേറ്റ പരിശീലകന്‍ ദുംഗയുടെ കീഴില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ബ്രസീല്‍ തുര്‍ക്കിയെ അനായാസമാണ് മറികടന്നത്. നായകന്‍ നെയ്മറുടെ ഇരട്ടഗോളുകള്‍ക്ക് പുറമേ വില്യനും ടീമിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഒരു ഗോള്‍ തുര്‍ക്കിയുടെ കായയുടെ പേരിലാണ്. ദുംഗയുടെ കീഴില്‍ തുടര്‍ച്ചയായ അഞ്ചാം വിജയമാണ്. മിന്നുന്ന ഫോമില്‍ കളിക്കുന്ന നെയ്മര്‍ രാജ്യത്തിനായി 59 മത്സരത്തില്‍നിന്ന് 42 ഗോളുകള്‍ നേടിക്കഴിഞ്ഞു.

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.10

jyothisham-1ജാതകം ഒരു കണ്ണാടി ഒരു ശിശു ജനിച്ച കൊല്ലം, മാസം, തിയ്യതി, നക്ഷത്രം, തിഥി, കരണം, നിത്യയോഗം, ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല, ഇവയും, ജനനസമയലഗ്നവും  തത്സമയം ഉദിച്ച രാശി  സൂര്യാദിനവഗ്രഹങ്ങളും, ഗുളികനും, പഞ്ചധൂമാദികളും, ഉദിച്ചുനില്‍ക്കുന്ന രാശികളും,

Read more...

ഗുരുവായൂര്‍ ഏകാദശി: സാംസ്‌കാരിക സമ്മേളനവും ജ്ഞാനയജ്ഞവും നടത്തും

ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനവും ജ്ഞാനയജ്ഞവും നടത്തും. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ ഡിസംബര്‍ ആറിന് രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് പരിപാടി.

Read more...

കുതിര കുഴഞ്ഞുവീണ്‌ ചത്തു

ഗുരുവായൂര്‍: ഗുരുവായൂര്‍ കോയ ബസാറില്‍ കുഴഞ്ഞുവീണ കുതിര ചത്തു. ഒരുമനയൂര്‍ പൊന്നിയത്ത്‌ ഫസലിന്റെ

Read more...

ഭക്തര്‍ക്ക് ആശ്വാസമായി പ്രസാദ ഊട്ട്‌

ഗുരുവായൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ വൈകുന്നേരം വരെ ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് നല്‍കിയത് ഭക്തര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. ആയിരങ്ങളാണ് ഊട്ടിന് എത്തിയത്. ഹോട്ടലുകളും കടകളും അടഞ്ഞുകിടന്നതിനാല്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് മാത്രമായിരുന്നു ഭക്തര്‍ക്ക് ആശ്രയം. അവിചാരിതമായ ഹര്‍ത്താലായതിനാല്‍ ഭക്തരുടെ തിരക്ക് കുറവായിരുന്നില്ല. 248 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാടുണ്ടായിരുന്നു. രണ്ടു വിവാഹവും.ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ചതിനുശേഷവും അന്നലക്ഷ്മി ഹാളില്‍ ഊട്ട് നല്‍കി. നട അടയ്ക്കുന്നതുവരെ ഇലയിലാണ് ഊട്ട് വിളമ്പിയത്.

Read more...

നാരായണാലയത്തില്‍ പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചന

ഗുരുവായൂര്‍: ഗുരുവായൂര്‍ നാരായണാലയത്തില്‍ പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചന 16ന് ആരംഭിക്കുമെന്ന് ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, സ്വാമി സന്മായനന്ദ സരസ്വതി, എ. വേണുഗോപാല്‍, ജി.കെ. ഗോപാലകൃഷ്ണയ്യര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.അഞ്ച് ദിവസമാണ് ലക്ഷാര്‍ച്ചന. രാവിലെയും വൈകീട്ടും ഓരോ നേരം അര്‍ച്ചന നടക്കും. ഇതോടൊപ്പം നാമസങ്കീര്‍ത്തനവും നടത്താം. ഇതിന്റെ ഉദ്ഘാടനം രാവിലെ പത്തരയ്ക്ക് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍കെ. ജയകുമാര്‍ നിര്‍വ്വഹിക്കും. ഫോട്ടോ പ്രദര്‍ശനം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും.

ആഘോഷ നിറച്ചാര്‍ത്തില്‍ കോതകുളങ്ങര കുംഭഭരണിയുത്സവം

ഗുരുവായൂര്‍: പാലുവായ് കോതകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കുംഭഭരണിയുത്സവത്തിന് കാവടികളും തെയ്യങ്ങളും നാടന്‍കലാരൂപങ്ങളും ശിങ്കാരിമേളവും നാദസ്വരവും ക്ഷേത്രസന്നിധിക്ക് കാഴ്ചയുടെ സൗന്ദര്യം പകര്‍ന്നു.ഉച്ചയ്ക്ക് പേരാമംഗലം അനിയന്‍കുട്ടി മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യത്തോടെ ഉത്സവം എഴുന്നള്ളിച്ചു. മേളം ഗുരുവായൂര്‍ ഗോപന്‍ നയിച്ചു. രാത്രി കേളി, തായമ്പക, പത്തുവേദികളിലായി ഐവര്‍കളി എന്നിവയും ഉണ്ടായി.ബുധനാഴ്ച കാര്‍ത്തികവേലയാണ്. മുല്ലപ്പുഴയ്ക്കല്‍ കുടുംബത്തില്‍ നിന്നുള്ള പാരമ്പര്യവേലവരവ്, കാളകളുടേയും കുതിരകളുടേയും കാവുകയറ്റം, കരിങ്കാളിപ്പടകള്‍ എന്നിവയും ഉണ്ടാകും.

എന്‍ടിപിസിയില്‍ 120 എക്സിക്യൂട്ടീവ് ട്രെയിനി ;തിരഞ്ഞെടുപ്പ് ഗേറ്റ് 2015 വഴി

പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ലിമിറ്റഡില്‍എക്സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഇലക്ട്രിക്കല്‍,ഇന്‍സ്ട്രമെന്റേഷന്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി 120 ഒഴിവുകളുണ്ട്.ഗേറ്റ് 2015 വഴിയാണു തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് മൂന്ന്.യോഗ്യത: കുറഞ്ഞത് 65%മാര്‍ക്കോടെ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം/എഎംഐഇ.ഫലം പ്രതീക്ഷിക്കുന്നഅവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കുംഅപേക്ഷിക്കാം. എന്നാല്‍അവര്‍ മുന്‍ സെമസ്റ്റര്‍/ വര്‍ഷങ്ങളില്‍ 65% മാര്‍ക്കു നേടിയിരിക്കണം. പട്ടികവിഭാഗം/വികലാംഗര്‍ക്കു കുറഞ്ഞത് 55% മാര്‍ക്ക്മതി.

Read more...

വികസന മുരടിപ്പ് ഗുരുവായൂര്‍ നഗരസഭയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

ഗുരുവായൂര്‍: കഴിഞ്ഞ 14 വര്‍ഷമായി എല്‍.ഡി.എഫ്. ഭരിക്കുന്ന ഗുരുവായൂര്‍ നഗരസഭയില്‍ വികസന മുരടിപ്പും ദുര്‍ഭരണവും ചൂണ്ടിക്കാട്ടി നഗരസഭാ ഓഫീസിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.2000 ത്തില്‍ യു.ഡി.എഫ്.അധികാരം ഒഴിയുമ്പോളുണ്ടായിരുന്ന വികസനങ്ങള്‍ക്കപ്പുറമായി യാതൊന്നും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പടിഞ്ഞാറെ നടയിലെ ബെല്‍മൗത്ത് ഷോപ്പിങ് കോംപ്ലക്‌സ്, ചൂല്‍പ്പുറത്തെ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ്, ഇന്‍ഡസ്ട്രിയല്‍ എസറ്റേറ്റ്, വനിതാ വ്യവസായ കേന്ദ്രം,രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാള്‍, ഇം.എം.എസ്. ഭവനപദ്ധതി തുടങ്ങിയവയെല്ലാം ഇപ്പോഴും ഓരോ വര്‍ഷത്തെയും ബജറ്റുകളിലെ സ്വപ്‌ന പദ്ധതികളാണ്.

Last Updated on Saturday, 07 February 2015 10:27

Read more...

ബദാം കഴിക്കൂ... ഭാരം കുറയ്ക്കൂ..

badamഅമിത ഭാരം, ഹൃദ്‌രോഗ, സ്ട്രോക്ക്‌, ചര്‍മ്മ സംരക്ഷണം, രക്ത സമ്മര്‍ദ്ദം എന്നു വേണ്ട ആധുനിക മനുഷ്യന്റെ ജീവിത ശൈലി രോഗങ്ങളള്‍ പലതാണ്. എല്ലാത്തിനും ദിവസവും ഒരുകുന്ന് മരുന്നുകള്‍ കഴിക്കുന്നവരും കുറവല്ല. ഇതിനെല്ലാം കൂടി ഉതകുന്ന ഒറ്റമൂലിയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കത്തവര്‍ ആരുമില്ല. എന്നാല്‍ അങ്ങനെ ഒരു ഒറ്റമൂലി ഉണ്ടെങ്കിലൊ? സത്യമാണ് അങ്ങനെ ഒരു ഒറ്റമൂലി ഉണ്ട്. എന്നാല്‍ അത് മെഡിക്കല്‍ ഷോപ്പില്‍ കിട്ടില്ല, അങ്ങാടി മരുന്നു കടകളിലും കിട്ടില്ല, ആയുര്‍വേദ ഷോപ്പുകളിലും നോ രക്ഷ! അപ്പോള്‍ പിന്നെ എവിടെകിട്ടും എന്ന് ചോദിക്കാന്‍ വരട്ടെ

Read more...

മിലി ഒരു 'കൊച്ചു' മിടുക്കി

miliരാജ്യം നഷ്ടപ്പെട്ട രാജാവിനും സ്വന്തം കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞിനും ഒരേ വേദനായാകും അനുഭവപ്പെടുക. വളരെ ലളിതമായ ഇൌ തത്വം അതിലും ലളിതമായി നമുക്ക് പറഞ്ഞു തരുന്ന ഒരു കൊച്ചു നല്ല ചിത്രമാണ് 'മിലി. ഇൌ സിനിമ ഒരു പ്രചോദനമാണ്. സ്വന്തമായി ആരുമില്ലെന്ന് കരുതി സ്വയം നീറി ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്കും മക്കളുടെ ഭാവി മനക്കോട്ട കെട്ടി സ്വപ്നം കണ്ട് ജീവിക്കുന്ന അച്ഛനമ്മമാര്‍ക്കും വേണ്ടിയാണ് മിലി.'മിലിയ്ക്കെന്തെങ്കിലും പ്രശ്നമുണ്ടോ? അടുത്തു പരിയചപ്പെട്ടു കഴിഞ്ഞാല്‍ മിലിയെപ്പറ്റി ആദ്യം എല്ലാവര്‍ക്കും തോന്നുന്നത് ഇതായിരിക്കും.

Read more...

വില്പനയില്‍ സാംസങിനെ കടത്തിവെട്ടി മൈക്രോമാക്‌സ്‌

micromaxമുംബൈ: ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് വില്പനയില്‍ സാംസങിനെ കടത്തിവെട്ടി. ഒക്ടോബര്‍ഡിസംബര്‍ പാദത്തില്‍ മൈക്രോമാക്‌സിന്റെ വിപണി വിഹിതം 22 ശതമാനമായി. അതേസമയം, സാംസങിന്റേത് 20 ശതമാനംമാത്രമാണ്.2.16 കോടി സ്മാര്‍ട്ട് ഫോണുകളാണ് ഈ കാലയളവില്‍ രാജ്യത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 90 ശതമാനം കൂടുതലാണിത്

Last Updated on Wednesday, 04 February 2015 13:15

Read more...

പി.ജെ. സ്റ്റൈജുവിന് രക്തദാന പുരസ്കാരം

ഗുരുവായൂര്‍ :മറ്റം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും എന്‍സിസി ലഫ്റ്റനന്റ് റാങ്ക് ഓഫിസറുമായ പി.ജെ. സ്റ്റൈജുവിന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി മികച്ച രക്തദാതാവിനുള്ള പുരസ്കാരം സമ്മാനിച്ചു. 45 തവണയിലേറെ രക്തദാനം ചെയ്തിട്ടുള്ള പി.ജെ. സ്റ്റൈജുവിനു രക്തദാനത്തിനു വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിച്ചു പരിപാടികള്‍ നടത്തിയതിനു മുന്‍പ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ പുരസ്കാരം സമ്മാനിച്ചു. സജി മാഞ്ഞാമറ്റം അധ്യക്ഷനായി.

 

Last Updated on Monday, 19 January 2015 10:01

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News