NEWS in and around Guruvayur

എല്‍പിജി സബ്സിഡി: ആധാര്‍, അക്കൌണ്ട് വിവരങ്ങള്‍ നല്‍കാന്‍ ഇനിയും 14 ലക്ഷം പേര്‍

lpgകൊച്ചി : നാലു ദിവസത്തിനകം ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുകയോ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ വിതരണക്കാരനു നല്‍കുകയോ കമ്പനികള്‍ നല്‍കിയിരിക്കുന്ന എല്‍പിജി ഐഡി നമ്പര്‍ ബാങ്കില്‍ നല്‍കുകയോ ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ 13,92,301 ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ഉപയോക്താക്കള്‍ സബ്സിഡി ആനുകൂല്യത്തിനു പുറത്താകും. സംസ്ഥാനത്തെ മൊത്തം ഗാര്‍ഹിക ഉപയോക്താക്കളുടെ 18.88% വരുമിത്. സംസ്ഥാനത്തെ 73,73,794 ഉപയോക്താക്കളില്‍ 59,81,493 പേര്‍

Last Updated on Thursday, 12 February 2015 10:36

Read more...

എന്‍ടിപിസിയില്‍ 120 എക്സിക്യൂട്ടീവ് ട്രെയിനി ;തിരഞ്ഞെടുപ്പ് ഗേറ്റ് 2015 വഴി

പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ലിമിറ്റഡില്‍എക്സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഇലക്ട്രിക്കല്‍,ഇന്‍സ്ട്രമെന്റേഷന്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി 120 ഒഴിവുകളുണ്ട്.ഗേറ്റ് 2015 വഴിയാണു തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് മൂന്ന്.യോഗ്യത: കുറഞ്ഞത് 65%മാര്‍ക്കോടെ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം/എഎംഐഇ.ഫലം പ്രതീക്ഷിക്കുന്നഅവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കുംഅപേക്ഷിക്കാം. എന്നാല്‍അവര്‍ മുന്‍ സെമസ്റ്റര്‍/ വര്‍ഷങ്ങളില്‍ 65% മാര്‍ക്കു നേടിയിരിക്കണം. പട്ടികവിഭാഗം/വികലാംഗര്‍ക്കു കുറഞ്ഞത് 55% മാര്‍ക്ക്മതി.

Read more...

ലാല്‍മഞ്ജുസത്യന്‍ ചിത്രം 'എന്നും എപ്പോഴും'

കൊച്ചി: മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ഒരുമിപ്പിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'എന്നും എപ്പോഴും'എന്ന് പേരിട്ടു. വിഷുവിന് തീയറ്ററുകളിലെത്തും.
സിനിമയുടെ പേര് സസ്‌പെന്‍സായി നിര്‍ത്തുകയെന്ന പതിവ് ഇക്കുറിയും തുടരുകയായിരുന്നു സത്യന്‍ അന്തിക്കാട്. ഷൂട്ടിങ് വേളയില്‍ പേരിനെച്ചൊല്ലി പല അഭ്യൂഹങ്ങളും പരന്നിരുന്നു.
ഏറെക്കാലത്തിനുശേഷം ലാലും മഞ്ജുവും ഒന്നിക്കുന്ന ചിത്രമാണിത്. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 'എന്നും എപ്പോഴും' ഡബ്ബിംഗ് ഘട്ടത്തിലാണ്.

Read more...

വിട പറഞ്ഞത് ഗുരുവായൂരിലെ പാന ആചാര്യന്‍

ഗുരുവായൂര്‍: ഭഗവതീക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാന ചടങ്ങായ 'പാന'യുടെ ഗുരുവായൂരിലെ ആചാര്യനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച കോക്കൂര്‍ ബാലന്‍ നായര്‍.
പാനപറവാദ്യം തുടങ്ങിയ ക്ഷേത്രകലകള്‍ക്ക് വേണ്ടി ജീവിതം അര്‍പ്പിച്ച കോക്കൂര്‍ ഏഴ് പതിറ്റാണ്ടിലേറെ ഈ മേഖലയില്‍ നിറഞ്ഞുനിന്നു. പതിനെട്ടാം വയസ്സില്‍ തുടങ്ങിയതാണ് കലാജീവിതം. തിരുവെങ്കിടം, നാരായണംകുളങ്ങര ഭഗവതീക്ഷേത്രങ്ങള്‍ക്കു പുറമെ ഗുരുവായൂര്‍, ചാവക്കാട്, കുന്നംകുളം മേഖലകളിലെ മിക്ക ക്ഷേത്രങ്ങളിലും പാനപറ ചടങ്ങുകള്‍ക്ക് ഗോപി വെളിച്ചപ്പാടിനൊപ്പം കോക്കൂര്‍ ബാലന്‍ നായര്‍ നേതൃത്വം നല്കിയിരുന്നു. ദേശപ്പാനകള്‍ക്കും അമരക്കാരനായി.

Read more...

രോഹിത് ശര്‍മ :വൈകി ഉദിച്ച താരം

rohitഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനായ രോഹിത് ശര്‍മയ്ക്ക് ആദ്യ ഡബിള്‍ സെഞ്ച്വറിക്ക് ഉടമയായ സച്ചിന്‍ തെണ്ടുല്‍ക്കറുമായി ചില സാമ്യങ്ങളുണ്ട്. മുംബൈക്കാരനാണെന്നതിനു പുറമേ സച്ചിനെ പോലെ മധ്യനിരയില്‍ കളി തുടങ്ങി ഇന്ത്യക്ക് വേണ്ടി ഏകദിനമത്സരങ്ങളില്‍ ഓപ്പണറാവാന്‍ നിര്‍ബന്ധിതനായ ബാറ്റ്‌സ്മാനാണ് രോഹിതും. സച്ചിനു ശേഷം രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടു സെഞ്ച്വറി നേടിയ ആദ്യ ബാറ്റ്‌സ്മാനും രോഹിത് തന്നെ. എന്നാല്‍, സച്ചിനെ പോലെ ബാറ്റിങ്ങിലെ മുംബൈ സ്‌കൂളിന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്ന് രോഹിതിനെ വിശേഷിപ്പിക്കാനാവില്ല. 'പ്ലേ ഇറ്റ് സ്‌ട്രൈറ്റ് ' എന്നതാണ് മുംബൈ ക്രിക്കറ്റ് സ്‌കൂളിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്ന്. അജിത് വഡേക്കറും സുനില്‍ ഗാവസ്‌കറും ദുലീപ് വെങ്‌സക്കാറും സഞ്ജയ് മഞ്ച്രേക്കറും

Last Updated on Friday, 14 November 2014 11:06

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.9

jyothisham-1ഗ്രഹങ്ങളുടെ മൌഡ്യം സൂര്യസമീപത്തില്‍ ചന്ദ്രാദി ഗ്രഹങ്ങള്‍ക്കുണ്ടാകുന്ന അദൃശ്യാവസ്ഥയ്ക്കാണ് 'മൌഡ്യം' എന്ന് പറയുന്നത്. മൌഡ്യാരംഭം അസ്തമയവും മൌഡ്യാവസാനം ഉദയവുമാണ്. ചന്ദ്രന്‍ 12 തിയ്യതിക്കും, കുജന്‍ 17 തിയ്യതിക്കും, ബുധന്‍ 13 തിയ്യതിക്കും, വ്യാഴം

Read more...

ചെമ്പൈ സംഗീതോത്സവം ശ്രുതിമധുരമായി പുല്ലാങ്കുഴല്‍ കച്ചേരി

ഗുരുവായൂര്‍:ചെമ്പൈ സംഗീതോത്സവത്തില്‍ ബുധനാഴ്ച രാത്രിയിലെ സ്‌പെഷല്‍ കച്ചേരിയായി ചാലക്കുടി രഘുനാഥിന്റെ പുല്ലാങ്കുഴല്‍ കച്ചേരി ശ്രുതിമധുരമായി. 'ജയജയ പത്മനാഭ' എന്ന കീര്‍ത്തനം വായിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ചന്ദ്രജ്യോതി രാഗത്തില്‍ കൃഷ്ണനെപ്പറ്റിയുള്ള 'ഭാഗായനെയ്യ' തുടങ്ങിയ കീര്‍ത്തനങ്ങളും വായിച്ചു. തിരുവിഴ ജി. ഉല്ലാസ്

Last Updated on Thursday, 24 November 2011 15:46

Read more...

നീന്തല്‍ പരിശീലനം

ഗുരുവായൂര്‍: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ഗുരുവായൂര്‍

Read more...

മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

melshanthiഗുരുവായൂര്‍: ചാലക്കുടി മൂര്‍ക്കന്നൂര്‍ മനയ്ക്കല്‍ ശ്രീഹരി നമ്പൂതിരി (46) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസമാണ് മേല്‍ശാന്തി സ്ഥാനം. പതിവുപോലെ നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.രണ്ടാം തവണയാണ് ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. 2007 ഏപ്രില്‍ ഒന്നു മുതല്‍ 6 മാസം മേല്‍ശാന്തിയായിരുന്നു.ഗുരുവായൂര്‍ ക്ഷേത്രത്തിലും ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലും നാലുതവണവീതം മേല്‍ശാന്തിയായിട്ടുള്ള മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍നമ്പൂതിരിയുടെ മകനാണ് ശ്രീഹരിനമ്പൂതിരി.

Read more...

നാരായണാലയത്തില്‍ പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചന

ഗുരുവായൂര്‍: ഗുരുവായൂര്‍ നാരായണാലയത്തില്‍ പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചന 16ന് ആരംഭിക്കുമെന്ന് ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, സ്വാമി സന്മായനന്ദ സരസ്വതി, എ. വേണുഗോപാല്‍, ജി.കെ. ഗോപാലകൃഷ്ണയ്യര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.അഞ്ച് ദിവസമാണ് ലക്ഷാര്‍ച്ചന. രാവിലെയും വൈകീട്ടും ഓരോ നേരം അര്‍ച്ചന നടക്കും. ഇതോടൊപ്പം നാമസങ്കീര്‍ത്തനവും നടത്താം. ഇതിന്റെ ഉദ്ഘാടനം രാവിലെ പത്തരയ്ക്ക് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍കെ. ജയകുമാര്‍ നിര്‍വ്വഹിക്കും. ഫോട്ടോ പ്രദര്‍ശനം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും.

ചോറ്റാനിക്കര മകംതൊഴല്‍ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചോറ്റാനിക്കര മകംതൊഴലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ അറിയിച്ചു. നാളെയാണ്‌ പ്രസിദ്ധമായ മകംതൊഴല്‍. ഉച്ചയ്‌ക്ക് രണ്ടിന്‌ മകംതൊഴാനായി നട തുറക്കും. രാത്രി 8.30വരെ മകംതൊഴാന്‍ സൗകര്യമുണ്ടാവും. രാവിലെ ഏഴു ഗജവീരന്മാര്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പ്‌. പൂരംദിവസമായ ആറിന്‌ രാത്രി 11ന്‌ കൂട്ടി എഴുന്നള്ളിപ്പും നടക്കും. ഏഴിന്‌ ആറാട്ടും എട്ടിന്‌ അത്തം വലിയ ഗുരുതിയും നടക്കും. മാര്‍ച്ച്‌ ഏഴിന്‌ വൈകിട്ട്‌ ക്ഷേത്രനട അടക്കും. എട്ടുവരെ ക്ഷേത്രത്തില്‍ ചോറൂണ്‌, ഭജന, അന്നദാനം,വിവാഹം എന്നിവ നടത്തുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.

എഫ് സി ഐ 4318 ഒഴിവ്

fciപൊതുമേഖലാ സ്ഥാപനമായഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലെഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. വിവിധ സോണുകളിലായി 4318 ഒഴിവുകളാണുള്ളത്.കേരളമുള്‍പ്പെടുന്ന സൌത്ത്സോണില്‍ 1194 ഒഴിവുകളുണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍(സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് ണ്ടണ്ടണ്ട(ജനറല്‍/അക്കൌണ്ട്സ്/ടെക്നിക്കല്‍/ഡിപ്പോ), അസിസ്റ്റന്റ്ഗ്രേഡ് ണ്ടണ്ട, ടൈപ്പിസ്റ്റ്(ഹിന്ദി) എന്നീ തസ്തികകളിലാണ്അവസരം.

Last Updated on Thursday, 19 February 2015 10:32

Read more...

നഗരാസൂത്രണം പഠിക്കാന്‍ പുനെ വിദ്യാര്‍ഥി സംഘം ഗുരുവായൂരില്‍

ഗുരുവായൂര്‍ : പുനെയിലെ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ എഴുപതോളം വിദ്യാര്‍ഥികള്‍ നഗരാസൂത്രണത്തെ കുറിച്ച് പഠിക്കാന്‍ ഗുരുവായൂരിലെത്തി. തീര്‍ഥാടക നഗരമെന്ന നിലയില്‍ ഇവിടെയെത്തുന്നവര്‍ക്ക്  നഗരസഭയും ദേവസ്വവും ഏര്‍പെടുത്തുന്ന സൌകര്യങ്ങള്‍, ആസൂത്രണങ്ങള്‍ എന്നിവയെക്കുറിച്ചാണ് പഠനം നടത്തുന്നത്. മൂന്നു ദിവസം സംഘം ഗുരുവായൂരിലുണ്ടാകും. പ്രഫ. സ്നേഹല്‍ ബാന്‍സോദ്, പ്രഫ. സോനല്‍ ചോബ്രാഗേഡ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

കപ്പലണ്ടി കൊറിക്കാം, ചുവന്ന വീഞ്ഞു കുടിക്കാം; ഒാര്‍മശക്തിക്കായി...

ചുവന്ന മുന്തിരിയും കപ്പലണ്ടിയും വാര്‍ധക്യസംബന്ധിയായ സ്മൃതിനാശം തടയുമെന്നു പുതിയ കണ്ടെത്തല്‍. ടെക്സസ് എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ കോളജ് ഒാഫ് മെഡിസിനിലെ അധ്യാപകനും ഇന്ത്യന്‍ വംശജനുമായ അശോക് കെ. ഷെട്ടിയാണ് അല്‍സ്ഹൈമേഴ്സ് രോഗത്തിനു പ്രതിവിധിയായി മുന്തിരിസത്തും കപ്പലണ്ടിയും നിര്‍ദേശിക്കുന്നത്.
ചുവന്ന മുന്തിരിയുടെ തൊലിയിലും കപ്പലണ്ടിയിലും ചിലതരം ബെറികളിലുമുള്ള റെസ്വിറട്രോള്‍ എന്ന ആന്റിഒാക്സിഡന്റ് പദാര്‍ഥം ഒാര്‍മശക്തിയുടെ കാവലാളാകുമെന്നാണു ഷെട്ടിയും സംഘവും കണ്ടെത്തിയത്.

Read more...

ജെറ്റ് എയര്‍വേയ്‌സ് അബുദാബിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

jetജെറ്റ് എയര്‍വേയ്‌സ് ബാംഗ്ലൂരില്‍ നിന്ന് നേരിട്ട് അബുദാബിയിലേക്ക് വിമാനസര്‍വീസ് നടത്തും. ബാംഗ്ലൂരിലേക്ക് തിരിച്ചും സര്‍വീസ് നടത്തുമെന്നും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.മാര്‍ച്ച് 29 മുതല്‍ വൈകിട്ട് 5.30ന് ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി അബുദാബി സമയം 8.10ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം രാവിലെ യുഎഇ സമയം 8.45ന് അബുദാബിയില്‍നിന്ന് പുറപ്പെട്ട് ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 01.45ന് ബാംഗ്ലൂരിലെത്തും.

Last Updated on Thursday, 05 February 2015 13:06

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News