Health news

ഗുരുവായൂരില്‍ 'ഹൃദയരക്ഷ' സെമിനാര്‍

ഗുരുവായൂര്‍: ജീവ ഗുരുവായൂരിന്റെ 'ഹൃദയരക്ഷ' ആരോഗ്യസെമിനാര്‍ സ്വാഗതസംഘം രൂപവത്കരണയോഗം ബുധനാഴ്ച നടക്കും. മെയ് 14 മുതല്‍ 19 വരെയാണ് സെമിനാര്‍. പങ്കെടുക്കാന്‍ 9846502833 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Read more...

ദേവസ്വം ആസ്‌പത്രിയില്‍ സ്‌പെഷാലിറ്റി വിഭാഗം തുറന്നു

ഗുരുവായൂര്‍: ദേവസ്വം മെഡിക്കല്‍ സെന്ററില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.  വൃക്കരോഗം, പ്രമേഹം, നേത്രരോഗം തുടങ്ങിയവയാണ് സ്‌പെഷാലിറ്റി വിഭാഗത്തിലുള്ളത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. മുരളീധരന്‍ അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ കെ. ശിവശങ്കരന്‍, അഡ്വ. മധുസൂദനന്‍പിള്ള, എന്‍. രാജു, ആസ്​പത്രി സൂപ്രണ്ട് ഡോ. ജാതവേദന്‍ നമ്പൂതിരി, ഡോ. വിനോദ് ബാബുരാജ്, ഡോ.മോഹന്‍നായര്‍, ഡോ.ഇന്ദിരാദേവി, കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more...

ജീവ ആരോഗ്യസെമിനാര്‍

ഗുരുവായൂര്‍:ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ആസ്മയെപ്പറ്റി ആരോഗ്യസെമിനാര്‍ നടത്തി. ഡോ.പി.എ. രാധാകൃഷ്ണന്‍ ക്ലാസ്സെടുത്തു. പ്രസിഡന്റ് രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു.

Read more...

കണ്ടാണശ്ശേരിയിലെ ജലമൂറ്റലിനെതിരെ ജനകീയ പ്രതിഷേധം

ഗുരുവായൂര്‍ : കണ്ടാണശ്ശേരി പ്രദേശത്തു നിന്ന് ചില വ്യക്തികള്‍ ജലമൂറ്റി വില്പന നടത്തുന്നതിനെതിരെ പൌരസമിതിയുടെ പ്രതിരോധ കണ്‍വെന്‍ഷന്‍ നടന്നു. മറ്റു പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലേക്കും സ്വകാര്യ ലോഡ്ജുകളിലേക്കും ജലമൂറ്റി വില്പന നടത്തുന്നതിനെതിരെയാണ്

Read more...

വേങ്ങാട് ഗോശാല: ദേവസ്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഗുരുവായൂര്‍:ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള വേങ്ങാട് ഗോശാലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ദേവസ്വം ഭരണസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വേങ്ങാട് ഗോശാലയില്‍ മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍

Read more...

കരുണ ഫൗണ്ടേഷന്‍ നേത്രചികിത്സാക്യാമ്പ് നടത്തി

ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്‍ മാനവസേവ ആസ്​പത്രി ഗുരുവായൂര്‍ ശാഖയുടെ സഹകരണത്തോടെ നേത്രചികിത്സാക്യാമ്പും കണ്ണട-മരുന്ന് വിതരണവും നടത്തി. 100 പേര്‍ക്ക് കണ്ണടകളും 150 പേര്‍ക്ക് മരുന്നും നല്കി. കുന്നംകുളം അന്ധവിദ്യാലയത്തിലെ ഹീര എന്ന കുട്ടിക്ക് കമ്പ്യൂട്ടര്‍ നല്കി.

Read more...

പിടിപ്പുകേടിന്റെയും അനാസ്ഥയുടേയും റവന്യൂമേള

ഗുരുവായൂര്‍ : തൃശൂര്‍ റവന്യൂ ശാസ്ത്ര പ്രവൃത്തി പരിചയമേള അക്ഷരാര്‍ത്ഥത്തില്‍ പിടിപ്പുകേടിന്റെ മേളയായി മാറി. ഗുരുവായൂരില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം മുതല്‍ സമാപനം വരെ ഈ അനാസ്ഥ പ്രകടമായി. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഗുരുവായൂര്‍ എം.എല്‍.എ

Read more...

വൈദ്യുതി വേണ്ടാത്ത പമ്പ

shastramelaഗുരുവായൂര്‍ : മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ ധ്രുവ് ആകാശ് എന്നിവര്‍ തയ്യാറാക്കിയ റെസിപ്രോകേറ്റീവ് പമ്പ് ശ്രദ്ധേയമായി. വൈദ്യുതി ആവശ്യമില്ലാതെ പ്രവര്‍ത്തിക്കാമെന്നതാണ് ഇതിന്റെ സവിശേഷത, വീടിനു മുകളിലെ ടെറസില്‍ തോട്ടമൊരുക്കി നനക്കാം എന്നതും

Read more...

പുന്നത്തൂര്‍ ആനത്താവളത്തില്‍ സന്ദര്‍ശകരും ആനപാപ്പാന്‍മാരും തമ്മില്‍ സംഘട്ടനം; നാലു പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍: പുന്നത്തൂര്‍ ആനത്താവളത്തില്‍ സന്ദര്‍ശകരും ആനപാപ്പാന്‍മാരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ലക്ഷ്മണന്‍ എന്ന ആനയുടെ പാപ്പാനായ പറവൂര്‍ സ്വദേശി ചിറ്റിയത്ത് സത്യപാലന്‍, ആനത്താവളത്തില്‍ സന്ദര്‍ശകരായെത്തിയ ചാവക്കാട് തിരുവത്ര സ്വദേശികളായ

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Other Medias Health News