Health news

കൃത്രിമ പാന്‍ക്രിയാസ് വിജയം, വഴിത്തിരിവ്

pacreasആദ്യ കൃത്രിമ പാന്‍ക്രിയാസ് വച്ചുപിടിപ്പിക്കല്‍ വിജയകരം. ഒാസ്ട്രേലിയയിലെ നാലുവയസ്സുള്ള സേവിയര്‍ ഹെയിംസ് എന്ന ആണ്‍കുട്ടിക്കാണു കൃത്രിമ പാന്‍ക്രിയാസ് വഴി പുതുജീവിതം. ടൈപ്പ് വണ്‍ പ്രമേഹ ചികിത്സയിലെ നാഴികക്കല്ലാണ് ഇൌ ശസ്ത്രക്രിയ. കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രിന്‍സസ് മാര്‍ഗരറ്റ് ഹോസ്പിറ്റലിലാണു പാന്‍ക്രിയാസ് പോലെ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ പമ്പ് വികസിപ്പിച്ചെടുത്തത്.

Read more...

സോയ എന്ന സുവര്‍ണ എണ്ണക്കുരു

soyaഈ നൂറ്റാണ്ടിന്റെ ഗോള്‍ഡന്‍ ബീന്‍ ആഗോളതലത്തില്‍  നിലക്കടല കഴിഞ്ഞാല്‍ എണ്ണക്കരുവായി ഏറ്റവും അധികം ഉപയോഗിക്കുന്നതു സോയാബീനാണ്. താരതമ്യേന പോഷകങ്ങളുടെ അളവു കൂടുതലും  വില കുറവും ആയതിനാല്‍ പോഷകവൈകല്യ ചികിത്സയുടെ ഭാഗമായി സോയ അധികമായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.

Read more...

ഒാര്‍മ കൂട്ടാന്‍ കഫീന്‍

കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഓര്‍മശക്തിയെ പതിന്മടങ്ങ് ഉത്തേജിപ്പിക്കുമെന്ന് പുതിയ പഠനം. ബാര്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഡാനിയേല്‍ ബൊറോട്ടയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കഫീന്റെ ഈ ഗുണം കണ്ടെത്തിയത്. ഇതു സംബന്ധിച്ച വിശദമായ പഠനം തുടരുമെന്നും സംഘം വ്യക്തമാക്കി.പഠനക്ളാസുകള്‍ക്ക് ശേഷം കഫീന്‍ ഉള്ളില്‍ ചെല്ലുന്നത് പഠനവിഷയം ദീര്‍ഘസമയം ഓര്‍മയില്‍ സൂക്ഷിക്കാന്‍ സഹായിക്കുമെന്നു ഗവേഷണത്തില്‍ കണ്ടത്തി. 18 മുതല്‍ 30 വരെ പ്രായമുള്ളവരെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

Read more...

ഇനി മരുന്നുകളുടെ ജനറിക് നാമം വലിയ അക്ഷരത്തിലെഴുതണം

മരുന്നുകളുടെ ജനറിക് നാമം വലിയ അക്ഷരങ്ങള്‍ രേഖപ്പെടുത്തി ഡോക്ടര്‍മാര്‍ കുറിപ്പെഴുതണമെന്ന നിര്‍ദേശം സര്‍ക്കാര്‍ കര്‍ക്കശമാക്കും. മെഡിക്കല്‍ കൌണ്‍സില്‍ നിബന്ധനകളില്‍ ഇതനുസരിച്ചു ഭേദഗതി വരുത്തുമെന്ന് ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ലോക്സഭയെ അറിയിച്ചു.  അവ്യക്തമായ കുറിപ്പടികള്‍ രോഗികളുടെ മരണത്തില്‍വരെ കലാശിക്കുന്നുവെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേതു ജനപക്ഷ നിലപാടാണെന്നു

Read more...

സ്ത്രീകളിലെ ഓസ്ട്രജന്‍ ഹോര്‍മോണ്‍ പുരുഷനെ സ്‌ത്രൈണതയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍

അഡ്‌ലെയ്ഡ് : സ്ത്രീകളിലെ ലൈംഗിക വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ ഓസ്ട്രജന്‍/ഞ പുരുഷന്‍മാരെ സ്‌ത്രൈണതയിലേക്ക് നയിക്കുമെന്ന് പഠനം. യൂനിവേഴ്‌സിറ്റി ഓഫ് അഡ്‌ലെയ്ഡ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്. ഓസ്ട്രജന്‍ പുരുഷന്‍മാരില്‍ അമിത വണ്ണത്തിന് ഇടയാക്കുമെന്നും ഇതുമൂലം അവരിലെ ബീജത്തിന്റെ എണ്ണം കുറയുമെന്നും ക്രമേണ പുരുഷന്‍മാര്‍ സ്‌ത്രൈണ ഭാവത്തിലേക്ക് മാറുമെന്നും റിപ്പോര്‍ട്ടിലുണ്ട്. പാശ്ചാത്യര്‍ക്കാണ് ഈ രോഗം കൂടുതല്‍ വരുന്നത്.

Read more...

കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം മുന്തിരി ജ്യൂസ് കഴിച്ച് തടി കുറക്കാം

കാലിഫോര്‍ണിയ: കൊഴുപ്പ് കൂടിയ ഭക്ഷണത്തോടൊപ്പം മുന്തിരി ജ്യൂസ് കഴിക്കുന്നത് തടി കുറക്കുമെന്ന് ഗവേഷകര്‍. രക്തത്തിലെ പഞ്ചസാരയുടെ അംശം കുറയ്ക്കുന്നതാണ് ഇതിനു കാരണം. ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകര്‍ ഈ നിലപാടിലെത്തിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പരീക്ഷണത്തിനു നേതൃത്വം നല്‍കിയത്.  1930 മുതല്‍ ഹോളിവുഡ് താരങ്ങള്‍ തടി കുറക്കാനായി മുന്തിരി ജ്യൂസ് കഴിച്ചിരുന്നു.

Read more...

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്

ഗുരുവായൂര്‍: നഗരസഭയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് അക്ഷയകേന്ദ്രത്തില്‍ പേര്‍ നല്‍കിയിട്ടുള്ളവര്‍ ഫോട്ടോയെടുക്കുന്നതിനായി 6നും 7നും ജി.യു.പി. സ്‌കൂള്‍, തൈക്കാട്-പൂക്കോട് സോണല്‍ ഓഫീസ്, ഇരിങ്ങപ്പുറം വായനശാല, വാഴപ്പുള്ളി കലാസദനം എന്നിവിടങ്ങളില്‍ ഹാജരാകണം.

Read more...

ഹൃദയാരോഗ്യം ചര്‍ച്ച നടത്തി

ഗുരുവായൂര്‍: ജീവ ഗുരുവായൂര്‍ ഹൃദയാരോഗ്യത്തെപ്പറ്റി ചര്‍ച്ച നടത്തി. ഡോ. ഡെന്നീസ് മുഖ്യ പ്രഭാഷണം നടത്തി. രവി ചങ്കത്ത് അധ്യക്ഷനായി.

Read more...

80ന്റെ ആരോഗ്യത്തിളക്കം-സെമിനാര്‍

ഗുരുവായൂര്‍: ജീവ ഗുരുവായൂര്‍ 80 വയ്സ്സ് പിന്നിട്ടവര്‍ക്കായി '80ന്റെ ആരോഗ്യത്തിളക്കം' എന്ന പേരില്‍ സെമിനാര്‍ നടത്തും. വാര്‍ദ്ധക്യത്തില്‍ ആരോഗ്യപൂര്‍ണ്ണനായി എങ്ങനെ ജീവിക്കാം എന്ന് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. മെയ് 8നാണ് സെമിനാര്‍. ഫോണ്‍: 9846502833.

Read more...

ആയുര്‍വേദ മേഖലയിലെ ചൂഷണം അവസാനിപ്പിക്കണം

ഗുരുവായൂര്‍: ആയുര്‍വേദ മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ ആയുര്‍വേദ എംപ്ലോയീസ് ആന്‍ഡ് തെറാപ്പിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലേക്ക് ഒഴിവുകളുണ്ടെന്ന് പ്രചരിപ്പിച്ച് ആയുര്‍വേദ ഡോക്ടര്‍മാരില്‍നിന്നും തെറാപ്പിസ്റ്റുകളില്‍നിന്നും പണം തട്ടുന്ന സംഘം സക്രിയമാണെന്ന് യോഗം

Read more...

യോഗാപരിശീലനവും അവധിക്കാല വിരുന്നും

ഗുരുവായൂര്‍: പ്രകൃതിജീവനകേന്ദ്രമായ പതഞ്ജലിയുടെ യോഗാപരിശീലനം 15ന് തുടങ്ങും. കുട്ടികള്‍ക്കായി അവധിക്കാല വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 9846424856.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News