ഒാര്‍മ കൂട്ടാന്‍ കഫീന്‍

കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഓര്‍മശക്തിയെ പതിന്മടങ്ങ് ഉത്തേജിപ്പിക്കുമെന്ന് പുതിയ പഠനം. ബാര്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഡാനിയേല്‍ ബൊറോട്ടയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കഫീന്റെ ഈ ഗുണം കണ്ടെത്തിയത്. ഇതു സംബന്ധിച്ച വിശദമായ പഠനം തുടരുമെന്നും സംഘം വ്യക്തമാക്കി.പഠനക്ളാസുകള്‍ക്ക് ശേഷം കഫീന്‍ ഉള്ളില്‍ ചെല്ലുന്നത് പഠനവിഷയം ദീര്‍ഘസമയം ഓര്‍മയില്‍ സൂക്ഷിക്കാന്‍ സഹായിക്കുമെന്നു ഗവേഷണത്തില്‍ കണ്ടത്തി. 18 മുതല്‍ 30 വരെ പ്രായമുള്ളവരെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠനത്തിന്റെ ആദ്യ ദിവസം ആളുകളെ വിവിധ വസ്തുക്കളുടെ ചിത്രങ്ങള്‍ കാണിച്ച് അവയെ വീടിനകത്തുള്ള വസ്തുക്കള്‍, പുറത്തുള്ള വസ്തുക്കള്‍ എന്നിങ്ങനെയായി തരംതിരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഗുളികയുടെ രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ കഫീന്‍  കഴിക്കാന്‍ ആവശ്യപ്പെട്ടു. ചിലര്‍ക്ക് 200 മില്ലീ ഗ്രാം, ചിലര്‍ക്ക് 100 മില്ലീ ഗ്രാം മറ്റു ചിലര്‍ക്ക് 300 മില്ലീ ഗ്രാം എന്നീ അളവുകളിലാണ് കഫീന്‍ നല്‍കിയത്.

അടുത്തദിവസം തലേന്നു കാണിച്ച ചിത്രങ്ങള്‍ക്കാപ്പം പുതിയ ഏതാനും ചിലതു കൂടി ഉള്‍പ്പെടുത്തി അവയെ പുതിയത് പഴയത് എന്നിങ്ങനെ തരംതിരിക്കാന്‍ ആവശ്യപ്പെട്ടു. 200 മില്ലീ ഗ്രാം കഫീന്‍ ഉള്ളില്‍ ചെന്ന ആളുകള്‍  100 മില്ലീ ഗ്രാം കഫീന്‍ കഴിച്ചവരേക്കാള്‍ ഇക്കാര്യത്തില്‍ വിജയിച്ചു. അതേസമയം, 300 മില്ലീ ഗ്രാം കഫീന്‍ കഴിച്ചവരും 200  മില്ലീ ഗ്രാം കഴിച്ചവരും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടായില്ല. ഇതിലൂടെ പഠനക്ളാസുകള്‍ക്കു ശേഷം ഓര്‍മശക്തി കൂട്ടാന്‍ കുറഞ്ഞത് 200 മില്ലീ ഗ്രാം കഫീന്‍ ആവശ്യമാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേരുകയായിരുന്നു.

ഇതൊരു പ്രാഥമിക കണ്ടെത്തല്‍ മാത്രമാണെന്നും കഫീനും ഓര്‍മശക്തിയും തമ്മിലുള്ള ബന്ധം സംബന്ധിച്ചു വിശദമായ തുടര്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തേണ്ടതുണ്ടെന്നും ഗവേഷക സംഘം വ്യക്തമാക്കിയിട്ടുണ്ട്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News ഒാര്‍മ കൂട്ടാന്‍ കഫീന്‍