ജലവും ശരീരവും

waterമനുഷ്യന്റെ തലച്ചോറിന്റെ 75 ശതമാനവും വെള്ളമാണ്. എല്ലുകളില്‍ വെള്ളത്തിന്റെ അളവ് 25 ശതമാനം വരും. മനുഷ്യകോശങ്ങള്‍ എല്ലാം കൂടിയെടുത്താല്‍ 40 ശതമാനവും ജലം തന്നെ. കോശങ്ങളുടെ ഇടയില്‍ 56 ശതമാനം വെള്ളമാണ്. രക്തത്തില്‍ വെള്ളത്തിന്റെ അളവ് 83 ശതമാനമാണ്. ഇത് ശരീരത്തിലെ ആകെ വെള്ളത്തിന്റെ 4 ശതമാനം വരും. നമ്മുടെ മുടിയിലും പല്ലിലെ കടുപ്പമേറിയ ഇനാമലിലും  വെള്ളമുണ്ട്! ഭക്ഷണവും വെള്ളവും:ഒരാള്‍ക്ക് ഒരുദിവസം കുടിക്കാന്‍ ശരാശരി 2-4 ലീറ്റര്‍ വെള്ളം വേണം. എന്നാല്‍ ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണം ഉണ്ടായിവരാന്‍ വേണ്ടത് 2000-5000 ലീറ്റര്‍ വെള്ളമാണ്.

വെള്ളമെന്ന ലഹരി
നല്ല ആരോഗ്യമുള്ള ഒരാള്‍ക്ക് ഒരു ദിവസം 48 ഗാസ് വെള്ളം വരെ കുടിക്കാനാകും! എന്നാല്‍ വെള്ളം കൂടുതല്‍ കുടിച്ചാലും പ്രശ്നമാണ്. വാട്ടര്‍ ഇന്‍ടോക്സിക്കേഷന്‍ എന്ന അവസ്ഥയ്ക്ക് ഇത് കാരണമായേക്കാം. അമിതമാകുന്ന ജലം രക്തത്തിലെ സോഡിയത്തിന്റെ അളവിനെ നേര്‍പ്പിക്കും. ഇതു മൂലം തലച്ചോറിലെ വാട്ടര്‍ ബാലന്‍സ് തെറ്റുന്നു.

വെള്ളവും ദാഹവും
നമ്മുടെ ശരീരത്തില്‍ ആകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തിലേറെ നഷ്ടപ്പെട്ടാലുടന്‍ നമുക്ക് ദാഹം തോന്നും. വിയര്‍പ്പിന്റെ 99 ശതമാനവും ജലമാണ്. കഠിനമായ ശാരീരികാധ്വാനം ചെയ്യുമ്പോള്‍ ശരീരഭാരം പെട്ടെന്ന് കുറയുന്നത് ജലനഷ്ടം കൊണ്ടാണ്.

ജലത്തിന്റെ ജോലികള്‍
ഒരാള്‍ ദിവസം എട്ടു ഗാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് കണക്ക്. പഴങ്ങളും പച്ചക്കറികളുമെല്ലാം നമ്മുടെ ശരീരത്തിനാവശ്യമായ വെള്ളം തരുന്നുണ്ട്. ശരീരത്തില്‍ ജലത്തിന് ധാരാളം ജോലികളുണ്ട്. കണ്ണിന് എപ്പോഴും നനവ് നല്‍കുന്നത് കണ്ണീര്‍ഗ്രന്ഥിയിലെ ജലമാണ്. വൃക്കകളും വിയര്‍പ്പു ഗ്രന്ഥിയും പ്രവര്‍ത്തിക്കുന്നത് ജലത്തിന്റെ സഹായത്തോടെ തന്നെ. ജലമാണ് വിവിധ പോഷകങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കാന്‍ സഹായിക്കുന്നത്.

മിനറല്‍ വാട്ടറും പ്യൂരിഫൈഡ് വാട്ടറും
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള രണ്ട് പേരുകളാണ് മിനറല്‍ വാട്ടറും പ്യൂരിഫൈഡ് വാട്ടറും. നമുക്ക് കുപ്പികളില്‍ സാധാരണ കിട്ടുന്ന വെള്ളത്തെ മിനറല്‍ വാട്ടര്‍ എന്നാണ് പലരും വിളിക്കുക. എന്നാല്‍ അത് വെറും പ്യൂരിഫൈഡ് വാട്ടറാണ്. വെള്ളത്തിലെ മാലിന്യങ്ങളൊക്കെ കളഞ്ഞ് ശുദ്ധി ചെയ്ത കുടിവെള്ളം എന്നര്‍ഥം. വെള്ളkക്കുപ്പികളില്‍ യു വി ട്രീറ്റഡ് എന്നും അള്‍ട്രാവയലറ്റ് ട്രീറ്റഡ് എന്നുമൊക്കെ എഴുതിവച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും. ഇതൊക്കെ ജലം ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ്. എന്നാല്‍ കൃത്യമായ അളവില്‍ ധാതുക്കള്‍ ചേര്‍ത്ത് പ്രത്യേകം തയാറാക്കുന്ന വെള്ളമാണ് മിനറല്‍ വാട്ടര്‍.

വെള്ളവും കാന്‍സറും
വേണ്ടത്ര വെള്ളം കുടിക്കുന്നതുമൂലം ചില തരം കാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കാന്‍സര്‍ മാത്രമല്ല മറ്റു പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ വെള്ളത്തിനു കഴിവുണ്ട്. നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിച്ചേ മതിയാകൂ

അറിയാമോ?
ഒരു ശരാശരി മനുഷ്യന്‍ അയാളുടെ ജീവിതകാലത്ത് കുടിക്കുന്ന വെള്ളത്തിന്റെ ആകെ അളവ് കേട്ടോളൂ 75,000 ലീറ്റര്‍!

 

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

A NEWS PORTAL FROM

 


 

Chat Room

You are here: News Other Medias Health News ജലവും ശരീരവും