കറ്റാര്‍വാഴ എന്ന ഔഷധക്കൂട്ട്

aloeകറ്റാര്‍വാഴ എന്നു കേള്‍ക്കുമ്പോള്‍ തന്നെ  ആദ്യം മനസിലെത്തുന്നത് സോപ്പിന്റെയും ഷാംപൂവിന്റെയുമൊക്ക പരസ്യവാചകങ്ങളായിരിക്കാം. കറ്റാര്‍വാഴയ്ക്ക് ഔഷധഗുണങ്ങള്‍ ഏറെയാണ്. നിങ്ങളുടെ കൈകളെ എപ്പോഴും മൃദുവും ശുചിയുമായി സംരക്ഷിക്കാന്‍ കറ്റാര്‍വാഴയ്ക്കു സാധിക്കും. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലിന്റെ കൂടെ ഒരു കപ്പ് ആല്‍ക്കഹോളും കുറച്ചു തുള്ളി എണ്ണയും ചേര്‍ത്തു ലഭിക്കുന്ന മിശ്രിതം കൈകളെ ശുചിയാക്കാന്‍ മാത്രമല്ല, നിങ്ങളുടെ ത്വക്കിനെ മൃദുവും സുഗന്ധപൂരിതവുമാക്കാന്‍ പര്യാപ്തമാണ്. വിപണിയില്‍ ലഭിക്കുന്ന കെമിക്കലുകള്‍ അടങ്ങിയ ഷേവിങ് ക്രീമിനു പകരക്കാരനായും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാവുന്നതാണ്. ഷേവിങ്ങിനു മുന്‍പും ശേഷവും ഈ ജെല്‍ ഉപയോഗിക്കാം. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും കറ്റാര്‍വാഴ ഉത്തമമത്രേ. ഇതിന്റെ നീര് വെള്ളവുമായി ചേര്‍ക്കുമ്പോള്‍ പ്രകൃതിദത്ത മൌത്ത് വാഷാണ് ലഭിക്കുന്നത്. കറ്റാര്‍വാഴയിലുള്ള ഘടകങ്ങള്‍ പല്ലിന്റെ ശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം പല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

കറ്റാര്‍വാഴയിലുള്ള അലോയിന്‍, അലോ ഇമോഡിന്‍, ബാര്‍ബലോയ്ന്‍ തുടങ്ങിയ ഘടകങ്ങള്‍ മലവിസര്‍ജനം സുഗമമാക്കാന്‍ സഹായിക്കും. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. തിളപ്പിച്ച വെള്ളത്തില്‍ കുറച്ച് കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ത്ത് ആവികൊള്ളുകയാണെങ്കില്‍ ആസ്മയില്‍ നിന്ന് ശമനം ലഭിക്കും. കറ്റാര്‍വാഴ ഇട്ട വെള്ളം കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കുമത്രേ.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News കറ്റാര്‍വാഴ എന്ന ഔഷധക്കൂട്ട്