'സൈബര്‍ നൈഫ് 'ചികിത്സ ശസ്ത്രക്രിയയേയല്ല

cyberknifeഅന്തരിച്ച നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മലയാളികള്‍  കുറച്ചു നാളുകളായി കേള്‍ക്കുന്ന പദമാണ് സൈബര്‍ നൈഫ് റോബോട്ടിക് സര്‍ജറി. സര്‍ജറി എന്ന വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍വരിക ഒാപ്പറേഷനെക്കുറിച്ചാണ്. എന്നാല്‍ സൈബര്‍ നൈഫില്‍ ഒാപ്പറേറ്റുചെയ്യാന്‍ ഡോക്ടറുടെ കൈയ്യില്‍ സ്കാല്‍പ്പലോ മറ്റു ശസ്ത്രക്രിയാ ഉപകരണങ്ങളോ ഇല്ല. ഉയര്‍ന്ന ഡോസിലുള്ള റേഡിയേഷന്‍ അതീവ നൂതനമായ ലീനിയര്‍ ആക്സിലറേറ്ററിന്റെ (കാന്‍സര്‍ രോഗികള്‍ക്കുംമറ്റും റേഡിയേഷന്‍ നല്‍കുന്ന ഉപകരണം) സഹായത്തോടെ വളരെ കൃത്യമായി രോഗമുള്ള കോശങ്ങളെ മാത്രം ടാര്‍ജറ്റ് ചെയ്യുന്ന രീതിയാണ് സൈബര്‍നൈഫ് റേഡിയേഷന്‍. എക്സ്റേ കാമറകള്‍,യന്ത്രക്കൈയ്യില്‍ പിടിപ്പിച്ച് കംപ്യൂട്ടറിന്റെ സഹായത്തോടെ അതീവ കൃത്യതയോടെ ചലിപ്പിക്കാവുന്ന സൈബര്‍ നൈഫ്  ട്യൂമര്‍ കോശങ്ങളുടെ ഇമേജ് കൃത്യമായി കാണിക്കുന്ന ഇമേജറുകള്‍, രോഗിയെ ഏത് ആംഗിളുകളിലും കിടത്താന്‍ കഴിയുന്ന പ്രത്യേകം രൂപകല്‍പന ചെയ്ത കിടക്ക തുടങ്ങിയവയടങ്ങിയതാണ് ഇൌ ചികിത്സാ സംവിധാനം. ശരീരത്തിലെ ഏത് അവയവത്തിനും കിറുകൃത്യതയോടെ, സമീപ കോശങ്ങളെ നശിപ്പിക്കാതെ റേഡിയേഷന്‍ നല്‍കാന്‍ ഇൌ യന്ത്രസംവിധാനത്തിനു കഴിയും.

 

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News 'സൈബര്‍ നൈഫ് 'ചികിത്സ ശസ്ത്രക്രിയയേയല്ല