കാന്‍സറിനും എയ്ഡ്സിനും കടലില്‍ നിന്ന് ഒൌഷധങ്ങള്‍

medicineകാന്‍സര്‍, എയ്ഡ്സ് എന്നിവയ്ക്കെതിരെ ഫലപ്രദമായ ജീവന്‍രക്ഷാ ഔഷധങ്ങള്‍ സമുദ്രവിഭവങ്ങളില്‍ നിന്നു വികസിപ്പിച്ചെടുക്കാമെന്നു കണ്ടെത്തല്‍. ഈ രോഗങ്ങള്‍ക്ക് ഇപ്പോഴുള്ള മരുന്നുകളേക്കാള്‍ ഇരട്ടി ഫലം കടല്‍ ഔഷധങ്ങളില്‍ നിന്നു ലഭിക്കുമെന്നും പഠനം പറയുന്നു. സമുദ്രത്തിലെ വിവിധയിനം സസ്യങ്ങള്‍, ജന്തുക്കള്‍, സൂക്ഷ്മജീവികള്‍ എന്നിവയില്‍ നിന്ന് ഔഷധങ്ങള്‍ വികസിപ്പിച്ച് ഈ മേഖലയില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ നേടാനാകുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു. കടലില്‍ കാണപ്പെടുന്ന സ്പോഞ്ചസ്, ആല്‍ഗകള്‍, സൂക്ഷ്മജീവികള്‍, ടൂണിക്കേറ്റുകള്‍, സീലന്ററേറ്റുകള്‍, കടല്‍സസ്യങ്ങള്‍, കക്കകള്‍ എന്നിവയില്‍ നിന്നാണു മരുന്നുകള്‍ വികസിപ്പിച്ചെടുക്കാനാകുക. കാന്‍സറിനും എയ്ഡ്സിനും പുറമെ നാഡിരോഗ ചികിത്സയ്ക്കും പ്രയോജനകരമായ ബയോ ആക്ടീവ് സംയുക്തങ്ങള്‍ ധാരാളമായി അടങ്ങിയ കടല്‍ സ്പോഞ്ചസ്, ആല്‍ഗകള്‍ എന്നിവ ജീവന്‍രക്ഷാ ഔഷധരംഗത്ത് വലിയ സംഭാവന നല്‍കാന്‍ ശേഷിയുള്ളവയാണ്. നിലവില്‍ സൌന്ദര്യവര്‍ധക പദാര്‍ഥങ്ങളുടെ നിര്‍മാണത്തിനു മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. 

ആഴക്കടലിലെ സ്രാവുകളില്‍ നിന്നു ലഭിക്കുന്ന എണ്ണയ്ക്കും ചെമ്മീന്‍, ഞണ്ട് എന്നിവയുടെ തോടില്‍ നിന്നുളള ഗൂക്കോസാമൈന്‍, ഹൈഡ്രോക്ളോറൈഡ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കും രാജ്യാന്തര വിപണിയില്‍ പ്രിയമേറെയാണ്. മെഡിറ്ററേനിയന്‍ ട്യൂണികേറ്റ് ഉപയോഗിച്ചു നിര്‍മിക്കുന്ന ആപ്ളിഡൈന്‍ എന്ന ഔഷധം കാന്‍സറുകളുടെ ചികിത്സക്ക് ഉപയോഗപ്പെടുത്താനാകും. കടല്‍ സ്പോഞ്ചില്‍ നിന്നും നിര്‍മിച്ച ഡിസ്കോഡെമോലെഡ് എന്ന മരുന്ന് ട്യൂമര്‍ ചികിത്സയ്ക്കു പ്രയോജനം ചെയ്യും.

ഡോഗ് ഫിഷില്‍ നിന്നു നിര്‍മിക്കുന്ന സ്ക്വലാമിന്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീ ഹെയറില്‍ നിന്നു നിര്‍മിക്കുന്ന ഡോലസ്റ്റൈന്‍ എന്നിവയും കാന്‍സറിനെ പ്രതിരോധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നു പഠനത്തിനു നേതൃത്വം നല്‍കിയ കുഫോസ് സ്കൂള്‍ ഓഫ് ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്നോളജി ഡയറക്ടറും എമിനന്‍സ് പ്രഫസറുമായ ഡോ. കെ. ഗോപകുമാര്‍ പറഞ്ഞു.

ആഴക്കടലിലെ സ്രാവിന്റെ എണ്ണയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന സ്ക്വാലിന്‍ എന്ന പദാര്‍ഥം മികച്ച ആന്റി ഓക്സിഡന്റാണ്. സ്തനാര്‍ബുദം തടയുന്നതിനും കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ചെറുപ്പം നിലനിര്‍ത്തുന്നതിനും ഇതിനു കഴിവുണ്ട്. സ്ക്വാലിന്‍ ഉപയോഗിച്ചുള്ള സുഗന്ധ ക്രീം ഇപ്പോള്‍ വിപണിയിലുണ്ട്. കൂടാതെ ചില മല്‍സ്യങ്ങളിലെ എണ്ണ രക്തത്തിലെ കൊഴുപ്പു കുറയ്ക്കാനും ആസ്തമയെ പ്രതിരോധിക്കാനും ശേഷിയുള്ളവയാണ്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News കാന്‍സറിനും എയ്ഡ്സിനും കടലില്‍ നിന്ന് ഒൌഷധങ്ങള്‍