കപ്പലണ്ടി കൊറിക്കാം, ചുവന്ന വീഞ്ഞു കുടിക്കാം; ഒാര്‍മശക്തിക്കായി...

ചുവന്ന മുന്തിരിയും കപ്പലണ്ടിയും വാര്‍ധക്യസംബന്ധിയായ സ്മൃതിനാശം തടയുമെന്നു പുതിയ കണ്ടെത്തല്‍. ടെക്സസ് എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ കോളജ് ഒാഫ് മെഡിസിനിലെ അധ്യാപകനും ഇന്ത്യന്‍ വംശജനുമായ അശോക് കെ. ഷെട്ടിയാണ് അല്‍സ്ഹൈമേഴ്സ് രോഗത്തിനു പ്രതിവിധിയായി മുന്തിരിസത്തും കപ്പലണ്ടിയും നിര്‍ദേശിക്കുന്നത്.
ചുവന്ന മുന്തിരിയുടെ തൊലിയിലും കപ്പലണ്ടിയിലും ചിലതരം ബെറികളിലുമുള്ള റെസ്വിറട്രോള്‍ എന്ന ആന്റിഒാക്സിഡന്റ് പദാര്‍ഥം ഒാര്‍മശക്തിയുടെ കാവലാളാകുമെന്നാണു ഷെട്ടിയും സംഘവും കണ്ടെത്തിയത്. റെസ്വിറട്രോള്‍ ഹൃദ്രോഗം തടയാന്‍ ഉത്തമമാണെന്നു നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അല്‍സ്ഹൈമേഴ്സ് ചികില്‍സയില്‍ ഫലപ്രദമെന്നു തെളിയുന്നത് ഇതാദ്യം.ചിലതരം ബെറികളിലും റെസ്വിറട്രോള്‍ അടങ്ങിയിട്ടുണ്ട്. ഒാര്‍മയും ഗ്രാഹ്യശേഷിയും മനോനിലയും നിയന്ത്രിക്കുന്ന തലച്ചോര്‍ ഭാഗമായ ഹിപ്പോകാംപസിന്റെ ആരോഗ്യത്തിന് റെസ്വിറട്രോള്‍ നല്ലതാണെന്നാണു തെളിഞ്ഞത്. മധ്യവയസ്സില്‍ ചികില്‍സ തുടങ്ങിയാല്‍ വാര്‍ധക്യത്തിലെ സ്മൃതിനാശം അകറ്റിനിര്‍ത്താമെന്നതാണു പ്രധാന ഗുണം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News കപ്പലണ്ടി കൊറിക്കാം, ചുവന്ന വീഞ്ഞു കുടിക്കാം; ഒാര്‍മശക്തിക്കായി...