കാന്‍സര്‍ രോഗികള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍

കാന്‍സര്‍ രോഗം തടയാം - ഇന്ത്യയില്‍ ഒരു വര്‍ഷം 10 ലക്ഷം പേരില്‍ കാന്‍സര്‍ കണ്ടെത്തുന്നു ണ്ട്. കേരളത്തിലാകട്ടെ, ഒരു വര്‍ഷം 50,000 പേരിലാണു കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നത്. ശരിയായ ചികിത്സ കൃത്യമായി ലഭിക്കാതെ വന്നാല്‍ ആയുസിനു തന്നെ ഭീഷണിയായി മാറുന്ന കാന്‍സര്‍ രോഗത്തിന്റെ ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്തതാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍, കാന്‍സര്‍ രോഗികള്‍ക്കായി വിവിധ ചികിത്സാ സഹായപദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ചിസ് പ്ളസ്: ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ളവരും ആര്‍ എസ് ബി വൈ കാര്‍ഡ് ഉള്ളവരുമായ രോഗികള്‍ക്ക് ഓരോ വര്‍ഷവും 70,000 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണിത്.
കാന്‍സര്‍ സുരക്ഷാപദ്ധതി: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ മിഷന്‍ 18 വയസു വരെയുള്ള കുട്ടികളുടെ സൌജന്യ ചികിത്സയ്ക്കായി ആവിഷ്ക്കരിച്ച പദ്ധതി. കാന്‍സര്‍ രോഗമുണ്ടെന്നു സ്ഥിരീകരിച്ചതിനു ശേഷമാണ് ഈ ചികിത്സാ ആനുകൂല്യം നല്‍കുക. നീണ്ട കാലം ചെലവേറിയ ചികില്‍സ വേണ്ടിവരുന്നവര്‍ക്കു ചികിത്സാ ആനുകൂല്യം നല്‍കുക. നീണ്ട കാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവര്‍ക്കു ചികിത്സാ ചെലവു പരിമിതപ്പെടുത്തിയിട്ടില്ല. മെഡിക്കല്‍ റീം ഇംബേഴ്സ്മെന്റ് അര്‍ഹതയുള്ള കേന്ദ്ര, കേരള, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കള്‍, മെഡിക്ളെയിം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്ന കുട്ടികള്‍, ചികിത്സയ്ക്കായി പേ വാര്‍ഡില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍ തുടങ്ങിയവരൊഴികെ മറ്റെല്ലാ കുട്ടികള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അതാത് ആശുപത്രികളിലെ സുരക്ഷാ മിഷന്റെ കൌണ്‍സിലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹിക വിശകലനത്തിനു ശേഷമായിരിക്കും ആനുകൂല്യം നിശ്ചയിക്കുക.

ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍: തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍, ഐ എം സി എച്ച് മെഡിക്കല്‍ കോളജ് കോഴിക്കോട്, ഐ സി എച്ച് മെഡിക്കല്‍ കോളജ് കോട്ടയം, കോ - ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജ് കണ്ണൂര്‍, ആര്‍ സി സി തിരുവനന്തപുരം, ജനറല്‍ ആശുപത്രി എറണാകുളം, മലബാര്‍ കാന്‍സര്‍ സെന്റര്‍ കണ്ണൂര്‍. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഈ ആശുപത്രികളില്‍ ബന്ധപ്പെടുക.

കാരുണ്യ ബെനവലന്റ് ഫണ്ട്: ബിപിഎല്‍ കുടുംബങ്ങളിലെയും വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയാത്ത എപി എല്‍ കുടുംബങ്ങളിലെയും അംഗങ്ങളായ രോഗികള്‍ക്കു പരമാവധി രണ്ടു ലക്ഷം രൂപ വരെ ചികിത്സാ ചെലവു ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ, സര്‍ക്കാര്‍ ഈ പദ്ധതിക്കായി അംഗീകരിച്ച സ്വാശ്രയ, സ്വകാര്യ ആശുപത്രികളില്‍ നിന്നു ലഭിക്കുന്ന ചികിത്സകള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. നിശ്ചിത അപേക്ഷാ ഫോമിനൊപ്പം റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള ചികിത്സാ ചെലവിന്റെ എസ്റ്റിമേറ്റ്, രോഗിയും കുടുംബാംഗങ്ങളും താമസിക്കുന്ന വീടിനു മുന്നില്‍ വച്ച് വീടോടു കൂടി കാണാവുന്ന തരത്തില്‍ എടുത്തിട്ടുള്ള കളര്‍ ഫോട്ടോ, രോഗിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആശുപത്രിയില്‍ കിടത്തി ചികില്‍സ നടത്തിയതിന്റെ തെളിവായി ഐപി കാര്‍ഡ് എന്നിവ സഹിതം ജില്ലാ ലോട്ടറി ഓഫിസിലാണ് അപേക്ഷ നല്‍കേണ്ടത്. ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുന്ന രോഗികള്‍ക്ക് അപേക്ഷ നല്‍കുന്ന തീയതിക്കു മുന്‍പു പൂര്‍ത്തിയായ ചികിത്സയ്ക്കു ചെലവായ തുകകള്‍ ഈ പദ്ധതിപ്രകാരം ലഭിക്കില്ല.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി: നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കു രണ്ടു ലക്ഷം രൂപവരെ ചികിത്സാ സഹായം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിക്കും. ചികിത്സ തുടങ്ങുമ്പോള്‍ തന്നെ അപേക്ഷിക്കേണ്ടതുണ്ട്. അംഗീകൃത കാന്‍സര്‍ ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന ചികിത്സാ ചെലവു സര്‍ട്ടിഫിക്കറ്റ്, രോഗിയുടെ ഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം വേണം. അപേക്ഷ ഇംഗീഷിലാണു തയാറാക്കേണ്ടത്. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അപേക്ഷ അയച്ചുകൊടുക്കുകയോ, സ്ഥലം എം പി മുഖാന്തരം സമര്‍പ്പിക്കുകയോ ചെയ്യാവുന്നതാണ്. പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ, ഓഫിസ് ഓഫ് ദ് പ്രൈം മിനിസ്റ്റര്‍, സൌത്ത് ബ്ളോക്ക്, റെയ്സിന ഹില്‍, ന്യൂഡല്‍ഹി-110011 എന്നതാണു വിലാസം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ആനുകൂല്യം ലഭിക്കുന്നതിനു കേരളത്തില്‍ അംഗീകരിച്ചിട്ടുള്ള ആശുപത്രികള്‍: അമല കാന്‍സര്‍ ആശുപത്രി തൃശൂര്‍, അമൃത ആശുപത്രി കൊച്ചി, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് ഫാത്തിമാ ആശുപത്രി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആശുപത്രി കോട്ടയം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേര്‍നല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് കോഴിക്കോട്, തൃശൂര്‍ ജൂബിലി മിഷന്‍, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍, ആലപ്പുഴ മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ആര്‍സിസി, ശ്രീചിത്രാ തിരുവനന്തപുരം, എസ്യുടി ആശുപത്രി, തൃശൂര്‍ ഹാര്‍ട്ട് ആശുപത്രി, തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: വില്ലേജ് ഓഫിസ്/താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നു നിശ്ചിത മാതൃകയിലുള്ള അപേക്ഷ ലഭിക്കും. ആറു മാസത്തില്‍ കവിയാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം വേണം. കാലതാമസം ഒഴിവാക്കുന്നതിനായി വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കുന്നതാണ് ഉചിതം. മുഖ്യമന്ത്രിക്കു നേരിട്ടു നല്‍കിയാലും പ്രയോജനം ലഭിക്കും. ഒരു വ്യക്തിക്കു ധനസഹായം ലഭിച്ചു രണ്ടു വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്. നിര്‍ധന കാന്‍സര്‍ രോഗികള്‍ക്കാണ് ഈ സഹായം ലഭിക്കുക.

രാഷ്ട്രീയ ആരോഗ്യനിധി: ഒരു ലക്ഷം രൂപവരെ കാന്‍സര്‍ ചികിത്സയ്ക്കു ലഭിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിയാണ് ഇത്. തഹസില്‍ദാര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു തുക അനുവദിക്കുക. ചികിത്സിക്കുന്ന ആശുപത്രിക്കാണു തുക അനുവദിച്ചുനല്‍കുക. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഒരു പ്രാവശ്യം മാത്രമായി ലഭിക്കുന്ന ഈ ആനുകൂല്യം കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ലഭിക്കില്ല. അതത് ആശുപത്രികള്‍ക്കാണു തുക അനുവദിക്കുക.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News കാന്‍സര്‍ രോഗികള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍