കൃത്രിമ പാന്‍ക്രിയാസ് വിജയം, വഴിത്തിരിവ്

pacreasആദ്യ കൃത്രിമ പാന്‍ക്രിയാസ് വച്ചുപിടിപ്പിക്കല്‍ വിജയകരം. ഒാസ്ട്രേലിയയിലെ നാലുവയസ്സുള്ള സേവിയര്‍ ഹെയിംസ് എന്ന ആണ്‍കുട്ടിക്കാണു കൃത്രിമ പാന്‍ക്രിയാസ് വഴി പുതുജീവിതം. ടൈപ്പ് വണ്‍ പ്രമേഹ ചികിത്സയിലെ നാഴികക്കല്ലാണ് ഇൌ ശസ്ത്രക്രിയ. കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രിന്‍സസ് മാര്‍ഗരറ്റ് ഹോസ്പിറ്റലിലാണു പാന്‍ക്രിയാസ് പോലെ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ പമ്പ് വികസിപ്പിച്ചെടുത്തത്. ജൂവനൈല്‍ ഡയബറ്റിസ് റിസര്‍ച് ഫൌണ്ടേഷന്റെ സഹായത്തോടെയായിരുന്നു ഇത്. സാധാരണ ഇന്‍സുലിന്‍ പമ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പഞ്ചസാരയുടെ നില താഴാനും (ഹൈപ്പോ ഗ്ലൈസീമിയ) അപകടം സംഭവിക്കാനും സാധ്യതയുണ്ട്. എന്നാല്‍ കൃത്രിമ പാന്‍ക്രിയാസ് ഗ്ലൂക്കോസിന്റെ നില താഴുമ്പോള്‍ ഇന്‍സുലിന്‍ പ്രവഹിപ്പിക്കുന്നതു നിര്‍ത്തും. ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന പമ്പ് തൊലിക്കടിയില്‍ വച്ചുപിടിപ്പിക്കുകയാണു ചെയ്യുന്നത്. ഇതില്‍നിന്ന് ആവശ്യാനുസരണം ഇന്‍സുലിന്‍ ഒഴുകിയെത്തും. നാലുവര്‍ഷം വരെ ഇൌ പമ്പ് ഉപയോഗിക്കാം.

സേവിയര്‍ ഹെയിംസിന് 22 മാസം പ്രായമുള്ളപ്പോഴാണു ടൈപ്പ് വണ്‍ ഡയബറ്റിസ് കണ്ടെത്തിയത്. കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇൌ പമ്പ് ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷത്തോളം രൂപയാണ് (പതിനായിരം ഡോളര്‍) ഇതിന്റെ വില.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News കൃത്രിമ പാന്‍ക്രിയാസ് വിജയം, വഴിത്തിരിവ്