സോയ എന്ന സുവര്‍ണ എണ്ണക്കുരു

soyaഈ നൂറ്റാണ്ടിന്റെ ഗോള്‍ഡന്‍ ബീന്‍ ആഗോളതലത്തില്‍  നിലക്കടല കഴിഞ്ഞാല്‍ എണ്ണക്കരുവായി ഏറ്റവും അധികം ഉപയോഗിക്കുന്നതു സോയാബീനാണ്. താരതമ്യേന പോഷകങ്ങളുടെ അളവു കൂടുതലും  വില കുറവും ആയതിനാല്‍ പോഷകവൈകല്യ ചികിത്സയുടെ ഭാഗമായി സോയ അധികമായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.
സോയ പോഷകസമൃദ്ധം

50% വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിള്‍ മീറ്റ് എന്നാണു വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയര്‍ന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ളങ്ങളായ ഗൈസീന്‍, ട്രിപ്റ്റോഫന്‍ , ലൈസീന്‍ എന്നിവ അടങ്ങിയതാണ്. മാംസാഹാരങ്ങളിലേതുപോലെ നിലവാരമുള്ള മാംസ്യമുള്ളതിനാല്‍ സോയയെ ഒരു സമ്പൂര്‍ണമാംസ്യാഹാരം എന്നു പറയാം.


സോയയിലുള്ള 20% കൊഴുപ്പിന്റെ നല്ല ഒരു ഭാഗം കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും അനുയോജ്യമായ ട്രൈഗിസറൈഡുകളും അവശ്യ ഫാറ്റി അമ്ളങ്ങളുമാണ്. നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കൂടുന്നതിനു സഹായിക്കുന്ന ഒമേഗാ -3 ഫാറ്റി ആസിഡ് ലിനോലെനിക് അമ്ളരൂപത്തിലും  ഒമേഗാ -6 ഫാറ്റി ആസിഡ് ലിനോലെനിക് ആമ്ളരൂപത്തിലും സോയയിലുണ്ട്. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ ഘട്ടത്തിലും സോയ ഉത്തമമാണ്. സോയബീനില്‍ ധാരാളം നാരുകള്‍ ഉണ്ട്. സോയയിലെ ഐസോഫ്ളേവോണ്‍ എന്ന ഘടകം ഒരുപാടു രോഗങ്ങള്‍ക്കു പ്രതിവിധിയാണ് . ധാരാളം വിറ്റമിന്‍ ബി, വിറ്റമിന്‍ എ (കരോട്ടിന്‍), ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും സോയയിലുണ്ട്.

പയറുരൂപത്തില്‍ വേണ്ട
സോയബീന്‍ പോഷക സമൃദ്ധമെങ്കിലും ഇവയുടെ പയറുരൂപത്തില്‍ ധാരാളം പോഷാകാഗിരണവിരുദ്ധ ഘടകങ്ങളായ സാപോണിന്‍, ഹീമാഗൂട്ടിനിന്‍സ്, ട്രിപ്സിന്‍ ഇന്‍ഹി ബിറ്റേര്‍സ് ഇവ അടങ്ങിയിരിക്കുന്നതിനാല്‍ സാധാരണ പയര്‍വര്‍ഗങ്ങള്‍ പോലെയുള്ള ഇവയുടെ ഉപയോഗം അഭികാമ്യമല്ല. അതിനാല്‍  സോയാബീനിന്റെ സംസ്കാരിച്ചെടുത്ത ഉല്‍പന്നങ്ങളായ സോയചങ്ക്സ് , സോയാപാല്‍, സോയപ്പൊടി , സോയസോസ് , സോയഎണ്ണ എന്നിവയാണു മെച്ചം.

എണ്ണ വേര്‍തിരിച്ചെടുത്ത സോയയില്‍ നിന്നാണു സോയചങ്ക്സ് അഥവാ സോയാമീറ്റ് ഉല്‍പാദിപ്പിക്കുന്നത്. സസ്യാഹാരികള്‍ക്ക് ഇറച്ചിക്കു പകരമുപയോഗിക്കാവുന്ന ഇവയില്‍ മാംസത്തിലുള്ളത്രയും പ്രോട്ടീന്‍ ഉണ്ട്. വെള്ളത്തില്‍ വേവിക്കുന്ന തരത്തില്‍ ഉണങ്ങിയ ഉരുളകളായാണ് ഇവ വിപണിയില്‍ ലഭ്യമാകുന്നത്. കൂട്ടുകറി, സോയമസാല, മെഴുക്കുപുരട്ടി, ഉലര്‍ത്ത് എന്നിങ്ങനെ ഇറച്ചി പാകപ്പെടുത്തുന്ന രീതിയില്‍ പാചകം ചെയ്യാം.

സോയാപാലും സോസും
സോയാബീന്‍ തോടുമാറ്റി കുതിര്‍ത്ത് ആവി കയറ്റി, അരച്ച് അരിച്ചെടുത്താണ് സോയാപാല്‍ ഉണ്ടാക്കുന്നത്. പശുവിന്‍ പാല്‍ അലര്‍ജി ഉള്ള കുട്ടികള്‍ക്കു ധാരാളം കൊഴുപ്പും മാംസ്യവുമടങ്ങിയ സോയാപാല്‍ ഒരു ഉത്തമ പകരക്കാരനെങ്കിലും രുചിവിത്യാസം കാരണം ഇതിനോടുള്ള ആഭിമുഖ്യം കുറവാണ്.

നൂഡില്‍സിനും പുലാവിനും സൂപ്പിനുമൊക്കെ രുചികൂട്ടാന്‍  ഉപയോഗിക്കുന്ന സോയാസോസ് , സോയാബീന്‍ ഇവ ചില സൂക്ഷ്മങ്ങളായ പ്രവര്‍ത്തന പ്രക്രിയ വഴി പുളിപ്പിച്ചുണ്ടാക്കുന്ന വയാണ്. സോയാപ്പൊടി (മാവ്) മറ്റു ധാന്യപ്പൊടികള്‍ക്കൊപ്പം ചേര്‍ത്തു ചപ്പാത്തി, പുട്ട് എന്നിവയുണ്ടാക്കി പോഷകസമൃദ്ധമാക്കാം. സോയ പ്രോട്ടീന്‍ അടങ്ങിയ ധാരാളം സപ്ളിമെന്റുകള്‍ വിപണിയില്‍ ലഭ്യമാണ്.

സോയ ചികിത്സാരംഗത്ത്
ഇന്‍സുലിന്‍ പ്രതിരോധത്തെ ചെറുക്കുമെന്നതിനാല്‍ പ്രമേഹരോഗികള്‍ക്കു സോയ ഫലപ്രദമാണ്. ഇത് രക്തത്തില്‍ നല്ല കൊളസ്ട്രോള്‍ കൂട്ടുന്നു. സോയയില്‍ ധാരാളമുള്ള ഫൈറ്റോ ഈസ്ട്രജനുകള്‍ സ്ത്രീകളില്‍ സ്തനാര്‍ബുദ പരിരക്ഷ നല്‍കുന്നുവെങ്കിലും സോയയുടെ ഉപഭോഗം കാന്‍സര്‍ രോഗികളില്‍ , കോശവളര്‍ച്ച  കൂട്ടുന്നുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്. തൈറോയിഡ് രോഗികളില്‍  സോയ ദിവസേന കഴിക്കരുത് . ഇതിലും ചില അലര്‍ജിജന്യ ഘടകങ്ങളുണ്ട്. ദേഹമാസകലം ചൊറിഞ്ഞു തടിക്കുക, ചുവക്കുക, ചര്‍ദി, വയറിളക്കം ഇവയെല്ലാം ലക്ഷണങ്ങളാണ്. ദിവസവും പരമാവധി 50 ഗ്രാമിലധികം സോയ ഉപയോഗിക്കയുമരുത്

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News സോയ എന്ന സുവര്‍ണ എണ്ണക്കുരു