Business&Economy News

മൂന്നുവര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും നികുതിയിളവ്

മുംബൈ: മൂന്നുവര്‍ഷം കാലവധിയുള്ള ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്കും ആദായ നികുതിയിളവ് നല്‍കിയേക്കും. വരുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ അഞ്ച് വര്‍ഷത്തെ സ്ഥിരനിക്ഷേപങ്ങള്‍ക്കാണ് ആദായ നികുതിയിളവ് നല്‍കുന്നത്. ഇത് മൂന്ന് വര്‍ഷമാക്കി കുറയ്ക്കണമന്ന് ബാങ്കുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.നികുതിയിളവ് ലഭിക്കുന്ന ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കും നികുതി രഹിത ബോണ്ടുകള്‍ക്കും നിലവില്‍ മൂന്ന് വര്‍ഷമാണ് ലോക്ക് ഇന്‍ പിരിയഡ്.

Read more...

മാരുതി ആള്‍ട്ടോ ലോകത്തില്‍ ഏറ്റവും വില്‍പനയുള്ള ചെറുകാര്‍

altoകൊച്ചി: 2014ല്‍ ലോകത്ത്‌ ഏറ്റവുമധികം വിറ്റുപോയ ചെറുകാര്‍ എന്ന സ്‌ഥാനം മാരുതി ആള്‍ട്ടോയ്‌ക്ക്. ജര്‍മന്‍ കാറായ ഫോക്‌സ്‌ വാഗന്‍ ഗോള്‍ഫ്‌, ജപ്പാനീസ്‌ കാറുകളായ ഡയാറ്റ്‌സു ടാന്റോ, ടൊയോട്ട അക്വാ, ഹോണ്ട ഫിറ്റ്‌ എന്നീ കാറുകളെ പിന്നിലാക്കിയാണ്‌ ഇന്ത്യയുടെ ആള്‍ട്ടോ ഈ സ്‌ഥാനം നേടിയത്‌. 2014ല്‍ 2,64,544 ആള്‍ട്ടോയാണ്‌ ഇന്ത്യയില്‍ വിറ്റുപോയത്‌. ജര്‍മനിയില്‍ ഗോള്‍ഫ്‌ 2,55,044 എണ്ണവും, ജപ്പാനില്‍ ടാന്റോ 2,34,456 എണ്ണവും, അക്വാ 2,33,209 എണ്ണവും, ഫിറ്റ്‌ 2,02,838 എണ്ണവുമാണ്‌.

ട്രെയിന്‍ ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്കിംഗ് അടുത്തയാഴ്ച മുതല്‍

ന്യൂഡല്‍ഹി:  ട്രെയിന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ്  ബുക്ക് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ഓര്‍ഡര്‍ ചെയ്യുന്ന സംവിധാനം അടുത്തയാഴ്ച രാജ്യത്തെ 50 ട്രെയിനുകളില്‍ നിലവില്‍ വരും. ഇതിനായി മൂന്ന് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളുമായി റെയില്‍വേ കരാറിലേര്‍പ്പെട്ടു.ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി) ആണ് പദ്ധതി നടപ്പാക്കുന്നത്. പാന്‍ട്രി കാറുകളില്ലാത്ത ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഭക്ഷണവിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

Read more...

കൈവശം സൂക്ഷിക്കാവുന്ന പണത്തിനു പരിധി വരും

ന്യൂഡല്‍ഹി:വ്യക്തികള്‍ക്കു കൈവശം സൂക്ഷിക്കാവുന്ന പണത്തിനു പരിധി നിശ്ചയിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നു. പരമാവധി 10 ലക്ഷം രൂപവരെ കൈവശംവയ്ക്കാന്‍ അനുവദിക്കാമെന്നാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമെന്നു മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ വാങ്ങുന്നവരും അവ വില്‍ക്കുന്നവരും പാന്‍ നമ്പര്‍ വ്യക്തമാക്കണമെന്നു നിര്‍ദേശിക്കാനും ആലോചനയുണ്ട്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ളവയാണ് ഉയര്‍ന്നമൂല്യമുള്ളവയുടെ ഗണത്തില്‍ പെടുക.കള്ളപ്പണം തടയുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായാണു കൈവശംവയ്ക്കാവുന്ന പണത്തിനു പരിധി നിശ്ചയിക്കാമെന്ന നിര്‍ദേശം.

Read more...

ബാങ്ക് സമരം മാറ്റിവെച്ചു

bankചണ്ഡിഗഢ്: വേതനപരിഷ്കരണം ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ജനുവരി 21 മുതല്‍ നാലുദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ശമ്പളപ്രശ്നം ഫെബ്രുവരി ആദ്യവാരത്തോടെ പരിഹരിക്കാമെന്ന് ബാങ്ക് മാനേജ്മെന്‍റുകളുടെ സംഘടന ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് നടപടി. തൃപ്തികരമായ ഫലമല്ല ഉണ്ടാകുന്നതെങ്കില്‍ ഫെബ്രുവരിയില്‍ സമരത്തിന് പുതിയ തീയതി നിശ്ചയിക്കുമെന്ന് യൂനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് കണ്‍വീനര്‍ എം.വി. മുരളി അറിയിച്ചു.

Read more...

റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്കു കുറച്ചു: ഓഹരി വിപണിയില്‍ കുതിപ്പ്‌; പലിശഭാരം കുറയും

rbiമുംബൈ: റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ കുറച്ച സാഹചര്യത്തില്‍ ബാങ്കുകള്‍ പലിശനിരക്കു കുറയക്കുന്നത്‌ സാധാരണക്കാര്‍ക്ക്‌ ആശ്വാസമാകും.റിസര്‍വ്‌ ബാങ്ക്‌ മറ്റു ബാങ്കുകള്‍ക്കു പണം കടം നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശനിരക്കാണു റിപ്പോ. ഒന്നര വര്‍ഷത്തിനു ശേഷമാണ്‌ റിപ്പോ നിരക്ക്‌ കുറയ്‌ക്കുന്നത്‌. നാണയപ്പെരുപ്പനിരക്ക്‌ കുറഞ്ഞതാണ്‌ റിപ്പോ നിരക്ക്‌ കുറയ്‌ക്കാന്‍ റിസര്‍വ്‌ ബാങ്കിനു പ്രേരണയായത്‌. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതാണ്‌ നാണയപ്പെരുപ്പം കുറയാന്‍ കാരണമായത്‌

Read more...

തുറമുഖ മേഖലയില്‍ അദാനി ഗ്രൂപ്പ് 20,000 കോടി നിക്ഷേപിക്കും

അഹമ്മദാബാദ്: ഗുജറാത്തിലെ തുറമുഖ വികസനത്തിന് ഗൗതം അദാനി ഗ്രൂപ്പ് 20,000 കോടി രൂപയുടെ നിക്ഷേപം നടത്തും. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. 2020ഓടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം പത്തുലക്ഷം ടണ്‍ ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഈ തുറമുഖം 1998ലാണ് ആരംഭിച്ചത്. ഗുജറാത്തിലെ കാണ്ട്‌ല, മുന്ദ്ര, ഹസീര, ദഹേജ് തുറമുഖങ്ങളടക്കം ഇന്ത്യയില്‍ ആറ് തുറമുഖങ്ങളുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിനുണ്ട്.

Read more...

വിപണിയുടെ തകര്‍ച്ച നേട്ടമാക്കിയത് ഫണ്ട് കമ്പനികള്‍

മുംബൈ: ഡിസംബര്‍ രണ്ടാംവാരത്തില്‍ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അവസരം നേട്ടമാക്കിയത് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍. തകര്‍ച്ചയുണ്ടാകുന്നത് നോക്കിയിരുന്ന ഫണ്ട് മാനേജര്‍മാര്‍ 4,678 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. സൂചികകള്‍ റെക്കോഡ് നേട്ടമുണ്ടാക്കിയ നവംബര്‍ മാസത്തില്‍ വിപണിയിലിറക്കിയതിന്റെ മൂന്ന് മടങ്ങുവരും ഈ തുക. പ്രമുഖ സൂചികകളെല്ലാം ശരാശരി ഏഴ് ശതമാനം നഷ്ടമുണ്ടാക്കിയപ്പോഴാണ് ഫണ്ട് മാനേജര്‍മാര്‍ വിപണിയിലേയ്ക്ക് ഇരച്ചുകയറിയത്. സെന്‍സെക്‌സ് 2000 പോയന്റും നിഫ്റ്റി 600 പോയന്റുമാണ് രണ്ടാഴ്ചകൊണ്ട് താഴ്ന്നത്. തകര്‍ച്ചയുടെ വ്യാപാരദിനങ്ങളില്‍ ശരാശരി ആയിരം കോടി രൂപവീതമാണ് ഫണ്ടുകള്‍ വിപണിയിലിറക്കിയത്.

Read more...

വിസ്താര പറന്നുയര്‍ന്നു

vistaraന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പിന്റെ പുതിയ വിമാനക്കമ്പനിയായ 'വിസ്താര' സര്‍വീസ് തുടങ്ങി. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് വിസ്താര. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കായിരുന്നു ആദ്യ സര്‍വീസ്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 12.51ന് പറന്നുയര്‍ന്ന വിമാനം മുംബൈയില്‍ 2.46ന് ലാന്‍ഡ് ചെയ്തു. മുംബൈയില്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി ആദ്യ സര്‍വീസ് സ്വീകരിക്കാന്‍ എത്തിയിരുന്നു.ഫുള്‍ സര്‍വീസ് എയര്‍ലൈനായാണ് വിസ്താര പ്രവര്‍ത്തിക്കുക.

Read more...

ഓഹരി വിപണികളില്‍ നേട്ടം

1മുംബൈ : വന്‍തകര്‍ച്ചയ്ക്കുശേഷം ഓഹരി വിപണി തിരിച്ചുകയറി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 156 പോയന്റ് ഉയര്‍ന്ന് 26649ലെത്തി. നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 7978ലുമെത്തി.  611 ഓഹരികള്‍ നേട്ടത്തിലും 135 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ പവര്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വിപ്രോ തുടങ്ങിയ ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ എട്ട് പൈസയുടെ നേട്ടമുണ്ടായി. ഇന്നലത്തെ 61.05 രൂപയില്‍നിന്ന് 60.97 രൂപയായാണ് മൂല്യം ഉയര്‍ന്നത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News