പുതിയ സാമ്പത്തിക വര്‍ഷം: വെല്ലുവിളികള്‍ക്കു നടുവിലും പ്രതീക്ഷയോടെ

moneyകൊച്ചി : ഇന്ന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷം ഏറെ പ്രതീക്ഷകളുടേത്; ഒപ്പം വലിയ വെല്ലുവിളികളുടേതും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുതല്‍ യുഎസ് ഫെഡ് റിസര്‍വിന്റെ നീക്കങ്ങള്‍ വരെയും നിത്യോപയോഗസാധനങ്ങളുടെ വില നിലവാരം മുതല്‍ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വില വരെയും മുന്‍കാലങ്ങളെ അപേക്ഷിച്ചു കൂടുതല്‍ വിപുലവും ഗുരുതരവുമായ പ്രശ്നങ്ങളാണു പുതുവര്‍ഷത്തിന് അഭിമുഖീകരിക്കാനുള്ളത : വെല്ലുവിളികള്‍ കുറവാണെങ്കിലും അവ ഗൌരവമേറിയവയാണ്: എല്ലാ കണ്ണുകളും യുഎസിലേക്ക്: യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ

നിരക്കുകള്‍ ഉയര്‍ത്താനുള്ള ഒരുക്കത്തിലാണെന്നത് ഏറ്റവും അലട്ടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജൂണില്‍ പലിശ വര്‍ധന നിലവില്‍വന്നേക്കാമെന്നാണു സൂചന. അതോടെ വിദേശ ധനസ്ഥാപനങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഡോളര്‍ പ്രവാഹം കുറയുമെന്നു മാത്രമല്ല വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെടുമെന്നതുമാണു പ്രശ്നം.

അസംസ്കൃത എണ്ണ വില: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായിട്ടുള്ള ഇടിവ് ഇന്ത്യയ്ക്ക് ഓര്‍ക്കാപ്പുറത്തു കൈവന്ന സൌഭാഗ്യമാണ്. യെമനിലെപ്പോലെയുള്ള സംഘര്‍ഷങ്ങള്‍ ഈ സൌഭാഗ്യം ഇല്ലാതാക്കാം. രാജ്യം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതു പെട്രോളിയം ഉല്‍പന്നങ്ങളായിരിക്കെ എണ്ണ വിലയിലെ ഉയര്‍ച്ച കറന്റ് അക്കൌണ്ട് കമ്മി വര്‍ധിപ്പിക്കും.

പ്രതീക്ഷകളുടെ നീണ്ട നിരയിലെ വളരെ പ്രസക്തമായവ:

ഉല്‍പന്ന, സേവന നികുതി (ജിഎസ്ടി): രാജ്യത്തെ മുഴുവന്‍ ഏക വിപണിയായി മാറ്റുന്ന ജിഎസ്ടി 2015 - 16ല്‍ നടപ്പാകുന്നില്ലെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ നിലവില്‍വരുമെന്ന് ഉറപ്പിക്കാം. അതിനുള്ള എല്ലാ ഒരുക്കങ്ങളും ഇന്ന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനകരമായ നികുതി സമ്പ്രദായമാണിത്.

ഭൂമി ഏറ്റെടുക്കല്‍ നിയമം: രാഷ്ട്രീയ കാരണങ്ങളാല്‍ വൈകുന്ന നിയമം പുതിയ സാമ്പത്തിക വര്‍ഷം നടപ്പാകുമെന്നുതന്നെയാണു പ്രതീക്ഷ. ധന സേവന, ഉല്‍പാദന  മേഖലകള്‍ക്ക് ഉത്തേജനമാകുന്ന പരിഷ്കാരം വ്യവസായ ലോകത്തിന്റെ ദീര്‍ഘകാല സ്വപ്നമാണ്.

പലിശ നിരക്കുകളുടെ പടിയിറക്കം: നാണ്യപ്പെരുപ്പത്തിന്റെ പേരില്‍ ഉയര്‍ന്നുകൊണ്ടിരുന്ന പലിശ നിരക്കുകള്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ന്യായമായ നിലവാരത്തിലേക്കു മടങ്ങിയെത്തുമെന്ന പ്രതീക്ഷ ശക്തമാണ്. നാണ്യപ്പെരുപ്പത്തിന്റേതുള്‍പ്പെടെ എല്ലാ സൂചികകളും പലിശയിളവിനുള്ള സാഹചര്യത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്.

പുതിയ വര്‍ഷം, പുതിയ ബാങ്കുകള്‍: പേമെന്റ് ബാങ്കുകള്‍ ചെറുകിട ബാങ്കുകള്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ പരിശോധനയുടെ ഘട്ടത്തിലാണ് ഇപ്പോള്‍. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്കു ലൈസന്‍സ് അനുവദിക്കുന്നതോടെ ബാങ്കിങ് രംഗത്തു പുതിയൊരു മല്‍സരവേദിക്കാണു തുടക്കമാകുക. തപാല്‍ ബാങ്കും യാഥാര്‍ഥ്യമായേക്കും.

ബാങ്കിങ് രംഗത്തു ലയനങ്ങള്‍, ഏറ്റെടുക്കലുകള്‍: അഞ്ച് അനുബന്ധ ബാങ്കുകളില്‍ ഒന്നെങ്കിലും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചേക്കുമെന്നു പ്രതീക്ഷയുണ്ട്. കഷ്ടിച്ചു നിലനിന്നുപോരുന്ന ചില സ്വകാര്യ ബാങ്കുകളെ വലിയ ബാങ്കുകള്‍ സ്വന്തമാക്കുമെന്നും പ്രതീക്ഷിക്കാം.

കൂടുതല്‍ ഐപിഒകള്‍: ഓഹരികളുടെ ആദ്യ പൊതു വില്‍പന (ഐപിഒ) ഇപ്പോള്‍ പേരിനു മാത്രമാണ്. ഓഹരി വിപണി റെക്കോര്‍ഡ് മുന്നേറ്റം നടത്തിയ കാലയളവായിരുന്നിട്ടുകൂടി സ്ഥിതി മാറിയില്ല. പുതിയ സാമ്പത്തിക വര്‍ഷം ഐപിഒ വിപണി വളരെ സജീവമാകുമെന്നാണ് അനുമാനം.

പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന: കടന്നുപോയ സാമ്പത്തിക വര്‍ഷം ഇക്കാര്യത്തില്‍ വേണ്ടത്ര മുന്നേറ്റമുണ്ടായില്ല. ഈ വര്‍ഷം ഗണ്യമായ മാറ്റം പ്രതീക്ഷിക്കുന്നു.

സെബി - എഫ്എംസി ലയനം: ഓഹരി വിപണിയുടെ നിയന്ത്രണാധികാരിയായ സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യും ഉല്‍പന്ന അവധി വ്യാപാര വിപണി നിയന്ത്രിക്കുന്ന ഫോര്‍വേഡ് മാര്‍ക്കറ്റ്സ് കമ്മിഷനും (എഫ്എംസി) തമ്മിലുള്ള ലയനം എത്രയോ മുന്‍പുതന്നെ വേണ്ടിയിരുന്നതാണ്. വൈകിയാണെങ്കിലും പുതിയ സാമ്പത്തിക വര്‍ഷം ലയനം സാധ്യമാകുമെന്ന് ഉറപ്പായിരിക്കുന്നു.

കാലവര്‍ഷം: രാജ്യത്തെ സാമ്പത്തിക സ്ഥിതി വലിയൊരളവില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ ആശ്രയിച്ചാണ്. സാധാരണ നിലയില്‍ മഴ ലഭിക്കുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. കാലവര്‍ഷം അനുഗ്രഹിച്ചാല്‍ സമ്പദ്വ്യവസ്ഥയില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം.

 

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

A NEWS PORTAL FROM

 


 

Chat Room

You are here: News Other Medias Business News പുതിയ സാമ്പത്തിക വര്‍ഷം: വെല്ലുവിളികള്‍ക്കു നടുവിലും പ്രതീക്ഷയോടെ