ഇന്ത്യയില്‍ ആഡംബര കാര്‍ വില്‍പ്പന വര്‍ദ്ധിക്കുന്നു

carsഇന്ത്യയില്‍ ആഡംബര കാര്‍ വില്‍പ്പന വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. എട്ട് മടങ്ങ് വര്‍ദ്ധനയാണ് ഈ വര്‍ഷങ്ങളില്‍ ഉണ്ടായത്. 2007ല്‍ 4,000 ആഡംബര കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയപ്പോള്‍ 2013ല്‍ എത്തിയത് 33,000! കാറുകളാണ്. മെഴ്‌സിഡെസ്  ബെന്‍സ്, ഔഡി, ബിഎംഡബ്ള്യു എന്നീ ആഡംബര കാറുകളാണ് പ്രതിവര്‍ഷം മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നത്. ആഡംബര വാഹനങ്ങളോടുള്ള  ഇന്ത്യന്‍ താല്‍പ്പര്യം കണക്കിലെടുത്ത് ഇവിടുത്തെ പ്രതിവര്‍ഷ ഉത്‌പാദനം മെഴ്‌സിഡെസ്  ബെന്‍സ് പതിനായിരത്തില്‍ നിന്ന് 20,000 ആയി കൂട്ടിയിട്ടുണ്ട്.മൊത്തം ആയിരം കോടി രൂപയിലേക്കാണ് ബെന്‍സിന്റെ നിക്ഷേപം വര്‍ദ്ധിച്ചത്. ഡിമാന്‍ഡ് ഇത്തരത്തില്‍ മുന്നോട്ടു കുതിച്ചാല്‍ 2020ഓടെ വിറ്റഴിയുന്ന കാറുകളുടെ എണ്ണം ഒരു ലക്ഷത്തിലെത്തുമെന്ന് ആ രംഗത്തുള്ളവര്‍ വിലയിരുത്തുന്നു.

 

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News ഇന്ത്യയില്‍ ആഡംബര കാര്‍ വില്‍പ്പന വര്‍ദ്ധിക്കുന്നു