ആര്‍.ബി.ഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു, പലിശ കുറഞ്ഞേക്കും

RBIമുംബയ്: അപ്രതീക്ഷിതമായി റിസര്‍വ ബാങ്ക് മുഖ്യ പലിശ നിരക്കുകളില്‍ കുറവ് വരുത്തി. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ കടമെടുക്കുന്പോള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് 7.5 ശതമാനമാക്കി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയാന്‍ സാദ്ധ്യതയേറി. അതേസമയം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതം നാല് ശതമാനമായി നിലനിര്‍ത്തി.പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് നിരക്ക് ആര്‍.ബി.ഐ കുറയ്ക്കുന്നത്.നിരക്ക് കുറഞ്ഞവിവരം പുറത്ത് വന്നതോടെ ഓഹരി വിപണി ഉണര്‍ന്നു. സെന്‍സെക്സ് 430 പോയിന്റ് ഉയര്‍ന്ന് ആദ്യമായി 30,000 ഭേദിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും 27 പൈസയുടെ ഉയര്‍ച്ചയുണ്ടായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 113 പോയിന്റ് ഉയര്‍ന്ന് 9109 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Other Medias Business News ആര്‍.ബി.ഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു, പലിശ കുറഞ്ഞേക്കും