2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി

2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉത്പാദനകേന്ദ്രമാക്കി മാറ്റുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗ്രാമനഗര വ്യത്യാസമില്ലാതാക്കും. ജി.ഡി.പി എട്ടു മുതല്‍ 8.5 ശതമാനം വരെയാക്കാന്‍ ലക്ഷ്യമിടുന്നു. ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും.രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റ് ഏറ്റവും ഗുണകരമായ സമയത്താണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികരംഗം ഇന്ത്യയുടേതാണ്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി. 201516 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. സാധാരണക്കാരുടേയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News 2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി