ഒരേയൊരു മോഹം... ബജറ്റില്‍ ഇളവുകള്‍

budgetകൊച്ചി : കേന്ദ്ര ബജറ്റില്‍ വ്യവസായ മേഖലയ്ക്കു വലിയ പ്രതീക്ഷകള്‍. ഉല്‍പന്ന, സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉള്‍പ്പെടെ നികുതി പരിഷ്കരണത്തിലേക്കു നയിക്കുന്ന നടപടികളിലാണു പ്രതീക്ഷകള്‍ ഏറെ. വിദേശത്തുനിന്നുള്ള പ്രത്യക്ഷ നിക്ഷേപ (എഫ്ഡിഐ) ത്തിന്റെ പരിധി വര്‍ധിപ്പിക്കുന്നതും കൂടുതല്‍ മേഖലകള്‍ വിദേശ നിക്ഷേപത്തിനു തുറന്നുകൊടുക്കുന്നതും സംബന്ധിച്ച പ്രഖ്യാപനവും വ്യവസായ ലോകം പ്രതീക്ഷിക്കുന്നു. ബിസിനസ് രംഗത്തെ ആകമാന വളര്‍ച്ചയാണു പ്രതീക്ഷകളുടെയെല്ലാം അടിസ്ഥാനം.പ്രത്യേക സാമ്പത്തിക മേഖലകളിലെ യൂണിറ്റുകള്‍ക്കു ബാധകമായ മാറ്റ് (മിനിമം ഒാള്‍ട്ടര്‍നേറ്റ് ടാക്സ്) നിര്‍ത്തലാക്കുന്നില്ലെങ്കില്‍ നിരക്കു കുറയ്ക്കാനെങ്കിലും സര്‍ക്കാര്‍ തയാറായേക്കുമെന്നും പ്രതീക്ഷിക്കുന്നു.

ജിഎസ്ടി നടപ്പാക്കുന്നതിനെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ടു പത്തു വര്‍ഷത്തോളമായിട്ടും അനിശ്ചിതത്വം തുടരുകയാണ്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിനുള്ള പരിഹാരം സംബന്ധിച്ച തര്‍ക്കം ഏറെക്കുറെ തീര്‍ന്ന സാഹചര്യത്തില്‍ 2016 ഏപ്രില്‍ ഒന്നിനെങ്കിലും ഈ നികുതി സമ്പ്രദായം പ്രാബല്യത്തില്‍ വരുമെന്ന പ്രഖ്യാപനമാണു പ്രതീക്ഷിക്കുന്നത്.

പ്രത്യേക സാമ്പത്തിക മേഖലകളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കു കസ്റ്റംസ് തീരുവ ഒഴിവാക്കുമെന്നും ഡിജിറ്റല്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ക്കു നികുതി അവധി പ്രഖ്യാപിക്കുമെന്നും ഐടി വ്യവസായം പ്രതീക്ഷിക്കുന്നു.

വിവിധ ഇനം ലെവികളുടെ യുക്തിസഹമായ ക്രമീകരണം; സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതികളുടെയും തീരുവകളുടെയും ഏകീകരണം എന്നിവയിലാണു ടെലികോം വ്യവസായത്തിന്റെ പ്രതീക്ഷ.

ചൈനയില്‍നിന്നു വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങങ്ങള്‍ക്ക് ഇപ്പോള്‍ ഈടാക്കിവരുന്ന അഞ്ചു ശതമാനം തീരുവ 15 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നാണു പ്ളാസ്റ്റിക് വ്യവസായം പ്രതീക്ഷിക്കുന്നത്. റോഡ്, റയില്‍, തുറമുഖങ്ങള്‍ തുടങ്ങിയവയുടെ വികസനത്തിനു കൂടുതല്‍ പണം അനുവദിക്കുമെന്നു ലോജിസ്റ്റിക്സ് വ്യവസായം പ്രതീക്ഷിക്കുന്നു. ടെക്സ്റ്റൈല്‍ വ്യവസായത്തിന്റെ പ്രധാന പ്രതീക്ഷ മനുഷ്യ നിര്‍മിത ഫൈബര്‍, പരുത്തി വസ്ത്രങ്ങള്‍ എന്നിവയുടെ എക്സൈസ് തീരുവയിലെ ആറു ശതമാനമെങ്കിലും വരുന്ന ഇളവാണ്.

എക്സൈസ് തീരുവ ഇളവിന്റെ പുനഃസ്ഥാപനം, നിരക്കുകളുടെ ഏകീകരണം, കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങളുടെ തേയ്മാനച്ചെലവിന്റെ പരിധി ഉയര്‍ത്തല്‍ തുടങ്ങിയവയാണു വാഹന നിര്‍മാണ വ്യവസായത്തിന്റെ പ്രധാന പ്രതീക്ഷകള്‍.

വ്യവസായ പദവിയാണു റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഏറ്റവും വലിയ പ്രതീക്ഷ. പലിശച്ചെലവു കുറഞ്ഞതും ദീര്‍ഘകാല തിരിച്ചടവു സൌകര്യമുള്ളതുമായ വായ്പകള്‍; താഴ്ന്ന വരുമാനക്കാര്‍ക്കും ഇടത്തരക്കാര്‍ക്കുമുള്ള പാര്‍പ്പിട പദ്ധതികള്‍ക്കു കൂടുതല്‍ പിന്തുണ; ഭവന വായ്പ നിരക്കുകളില്‍ ഇളവ് എന്നിവയും റിയല്‍ എസ്റ്റേറ്റ് മേഖല പ്രതീക്ഷിക്കുന്നുണ്ട്.

മൂലധനോല്‍പന്ന വ്യവസായം പ്രതീക്ഷിക്കുന്നതു മൂലധനോല്‍പന്നങ്ങളുടെ ഇറക്കുമതിക്കു പ്രത്യേക തീരുവ ചുമത്തലാണ്.

ചൈനയില്‍നിന്നു വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങങ്ങള്‍ക്ക് ഇപ്പോള്‍ ഈടാക്കിവരുന്ന അഞ്ചു ശതമാനം തീരുവ 15 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നാണു പ്ളാസ്റ്റിക് വ്യവസായം പ്രതീക്ഷിക്കുന്നത്. റോഡ്, റയില്‍, തുറമുഖങ്ങള്‍ തുടങ്ങിയവയുടെ വികസനത്തിനു കൂടുതല്‍ പണം അനുവദിക്കുമെന്നു ലോജിസ്റ്റിക്സ് വ്യവസായം പ്രതീക്ഷിക്കുന്നു. ടെക്സ്റ്റൈല്‍ വ്യവസായത്തിന്റെ പ്രധാന പ്രതീക്ഷ മനുഷ്യ നിര്‍മിത ഫൈബര്‍, പരുത്തി വസ്ത്രങ്ങള്‍ എന്നിവയുടെ എക്സൈസ് തീരുവയിലെ ആറു ശതമാനമെങ്കിലും വരുന്ന ഇളവാണ്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News ഒരേയൊരു മോഹം... ബജറ്റില്‍ ഇളവുകള്‍