എല്‍പിജി സബ്സിഡി: ആധാര്‍, അക്കൌണ്ട് വിവരങ്ങള്‍ നല്‍കാന്‍ ഇനിയും 14 ലക്ഷം പേര്‍

lpgകൊച്ചി : നാലു ദിവസത്തിനകം ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുകയോ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ വിതരണക്കാരനു നല്‍കുകയോ കമ്പനികള്‍ നല്‍കിയിരിക്കുന്ന എല്‍പിജി ഐഡി നമ്പര്‍ ബാങ്കില്‍ നല്‍കുകയോ ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ 13,92,301 ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ഉപയോക്താക്കള്‍ സബ്സിഡി ആനുകൂല്യത്തിനു പുറത്താകും. സംസ്ഥാനത്തെ മൊത്തം ഗാര്‍ഹിക ഉപയോക്താക്കളുടെ 18.88% വരുമിത്. സംസ്ഥാനത്തെ 73,73,794 ഉപയോക്താക്കളില്‍ 59,81,493 പേര്‍ മാത്രമാണ് ഇതുവരെ സബ്സിഡിക്കുള്ള രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണു പാചക വാതക കമ്പനികളുടെ കണക്ക്.ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധി 15ന് അവസാനിക്കും.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് 253 വിതരണക്കാര്‍ക്കു കീഴിലായി 39,04,148 ഉപയോക്താക്കളാണുള്ളത്. ഇവരില്‍ ഇപ്പോഴത്തെ കണക്ക് പ്രകാരം സബ്സിഡിക്ക് അര്‍ഹരായവര്‍ 31,27,592 പേരാണ്. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ 151 വിതരണക്കാര്‍ക്കു കീഴില്‍ 21,96,155 ഉപയോക്താക്കളുണ്ട്. 17,99,442 പേര്‍ സബ്സിഡിക്ക് അര്‍ഹത നേടി.

 

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനിലെ 108 വിതരണക്കാര്‍ക്കു കീഴിലുള്ള 12,73,491 ഉപയോക്താക്കളില്‍ 10,54,459 പേരാണ് സബ്സിഡിക്കായി രേഖകള്‍ നല്‍കിയിരിക്കുന്നത്.
ഷെഡ്യൂള്‍ഡ്, ദേശസാല്‍ക്കൃത ഗണത്തില്‍പ്പെട്ട 320 ബാങ്കുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവയില്‍ ഏതിലെങ്കിലുമായിരിക്കണം ഉപയോക്താവിന്റെ അക്കൌണ്ട്. 

ഇപ്പോഴത്തെ വില അനുസരിച്ച് എല്ലാ പാചകവാതക ഉപഭോക്താക്കളും 622 രൂപയാണു സിലിണ്ടര്‍ സ്വന്തമാക്കുമ്പോള്‍ നല്‍കേണ്ടത്. രേഖകള്‍ സമര്‍പ്പിച്ച് സബ്സിഡിക്ക് അര്‍ഹത നേടുന്നവര്‍ക്ക് 174 രൂപ സബ്സിഡിയായി ബാങ്ക് അക്കൌണ്ടില്‍ ലഭിക്കും.
ആധാര്‍ വിതരണം പൂര്‍ത്തിയാകുന്നതോടെ, ഭാവിയില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ച ഉപഭോക്താവിനു മാത്രമേ സബ്സിഡി തുക ലഭിക്കുകയുള്ളൂ.

സബ്സിഡിക്ക് മൂന്നു വഴികള്‍

1. ആധാര്‍ നമ്പര്‍ ലഭിച്ചവര്‍ ആദ്യം വിതരണക്കാരന് നമ്പര്‍ നല്‍കുക. വിതരണക്കാരന്റെ കംപ്യൂട്ടറില്‍ നമ്പര്‍ ഉള്‍പ്പെടുത്തിയശേഷം നല്‍കുന്ന ഫോമുമായി അക്കൌണ്ടുള്ള ബാങ്കിലെത്തി ആധാര്‍ നമ്പര്‍ നല്‍കുക.

2. ആധാര്‍ ഇല്ലാത്തവര്‍ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍ വിതരണക്കാരനു നല്‍കുക. വിതരണക്കാരന്റെ കംപ്യൂട്ടറില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും.

3. വിതരണക്കാരനു ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍, കമ്പനികള്‍ ഉപയോക്താവിനു നല്‍കിയിരിക്കുന്ന 17 അക്ക എല്‍പിജി ഐഡി ബാങ്കില്‍ നല്‍കുക. ബാങ്ക് ഈ നമ്പര്‍ വിതരണക്കാന്റെ അംഗീകാരത്തോടെ കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തും. (ബില്ലിന്റെ താഴേയറ്റത്ത് എല്‍പിജി ഐഡി രേഖപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് എസ്എംഎസ് ആയി കമ്പനികള്‍ നമ്പര്‍ അയച്ചുകൊടുത്തിട്ടുമുണ്ട്)
ഇവയില്‍ ഏതെങ്കിലും ഒരു മാര്‍ഗം ഞായറാഴ്ചയ്ക്കുള്ളില്‍ സ്വീകരിക്കണം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News എല്‍പിജി സബ്സിഡി: ആധാര്‍, അക്കൌണ്ട് വിവരങ്ങള്‍ നല്‍കാന്‍ ഇനിയും 14 ലക്ഷം പേര്‍