വില്പനയില്‍ സാംസങിനെ കടത്തിവെട്ടി മൈക്രോമാക്‌സ്‌

micromaxമുംബൈ: ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് വില്പനയില്‍ സാംസങിനെ കടത്തിവെട്ടി. ഒക്ടോബര്‍ഡിസംബര്‍ പാദത്തില്‍ മൈക്രോമാക്‌സിന്റെ വിപണി വിഹിതം 22 ശതമാനമായി. അതേസമയം, സാംസങിന്റേത് 20 ശതമാനംമാത്രമാണ്.2.16 കോടി സ്മാര്‍ട്ട് ഫോണുകളാണ് ഈ കാലയളവില്‍ രാജ്യത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 90 ശതമാനം കൂടുതലാണിത് .ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ അക്കൗണ്ടുകളുള്ളത് ഇന്ത്യയിലാണ്. പലരും ഫീച്ചര്‍ ഫോണുകളില്‍നിന്ന് സ്മാര്‍ട്ട് ഫോണുകളിലേയ്ക്ക് കൂടുമാറിയത് ഈയിടെയാണ്. വിലകുറഞ്ഞ ശ്രേണിയില്‍ നിരവധി ഫോണുകള്‍ പുറത്തിറക്കിയതാണ് മൈക്രോമാക്‌സിന് തുണയായത്. കാര്‍ബണ്‍, ലാവ എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

 

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Other Medias Business News വില്പനയില്‍ സാംസങിനെ കടത്തിവെട്ടി മൈക്രോമാക്‌സ്‌