'ഛോട്ടാ എ.ടി.എം.' കേരളത്തിലേക്കും

കൊച്ചി: എസ്.ബി.ഐ.യും ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ മൊബൈല്‍ പി.ഒ.എസ്. ദാതാക്കളുമായ ഈസി റ്റാപും ചേര്‍ന്ന് കേരളത്തില്‍ 'ഛോട്ടാ എ.ടി.എം.'. അവതരിപ്പിക്കുന്നു. സ്റ്റോര്‍ ഉടമകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ചെറുകിട ബിസിനസുകാര്‍, വ്യാപാരികള്‍ തുടങ്ങി പണം പിന്‍വലിക്കുന്നതിനും ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡായും മൊബൈലിനെ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമാണ് ഛോട്ടാ എ.ടി.എം. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന് എന്ന നിലയിലും ഏറെ ചെറുകിടഇടത്തരം ബിസിനസുകളുടെ കേന്ദമെന്ന നിലയിലും കേരളത്തില്‍ എവിടെയും എപ്പോഴും പണമിടപാട് നടത്തുന്നതിന് എം.പി.ഒ.എസ്. സാങ്കേതിക വിദ്യ സഹായകമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ സി.വി. വെങ്കടേഷ് പറഞ്ഞു.

രാജ്യത്തുടനീളം അനായാസവും ചെലവു കുറച്ചും ഉപയോഗിക്കാവുന്ന ഇരട്ട സൗകര്യങ്ങളാണ് ഛോട്ടാ എ.ടി.എം. നല്‍കുന്നത്. എസ്.ബി.ഐ.യുടെ കറന്റ് അക്കൗണ്ട് എടുത്ത് ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ ഛോട്ടാ എ.ടി.എം. സേവനം ഉപയോഗിക്കാം.

ഉപഭോക്താവിന് ഛോട്ടാ എ.ടി.എം. ഉപയോഗിക്കുന്ന വ്യാപാരിയുമായി പണമിടപാട്, വില്പനയും പണമിടപാടും, വില്പന തുടങ്ങി ഏതാവശ്യത്തിനായും ദിവസം ഒരു കാര്‍ഡില്‍ 1,000 രൂപയുടെ ഇടപാട് നടത്താം. സ്വകാര്യ ബാങ്കുകളുടെ ഉള്‍പ്പെടെ എല്ലാ പ്രമുഖ ബാങ്കുകളുടെയും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഈ ഇടപാടിലെ തുകയും കമ്മീഷനും അടുത്ത ദിവസം വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കും. വിസ, മാസ്റ്റര്‍ കാര്‍ഡ്, മേസ്‌ട്രോ, റൂപേ കാര്‍ഡുകളെല്ലാം ഇടപാടുകള്‍ക്കായി സ്വീകരിക്കും. യാത്രാ സൗകര്യങ്ങളുടെ കുറവുള്ള, പണം ലഭിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത ഗ്രാമീണ മേഖലയിലാണ് ഛോട്ടാ എ.ടി.എം. പ്രയോജനപ്രദമെന്ന് ഡാറ്റാ മാര്‍ക്കറ്റിങ് ചെയര്‍മാന്‍ ബ്രജ്‌മോഹന്‍ പട്‌നായിക് പറഞ്ഞു.

ഈസിറ്റാപ് ഇന്റഗ്രേറ്റഡ് മൊബൈല്‍ പി.ഒ.എസ്എ.ടി.എം. പ്ലാറ്റ്‌ഫോം, ബാങ്കുകള്‍ക്ക് ഇടപാടുകളില്‍ സംയോജിത സ്റ്റാന്‍ഡേര്‍ഡ് പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കുന്നു. 2014 ഒക്ടോബറിലാണ് ഛോട്ടാ എ.ടി.എം. പദ്ധതി ആരെഭിച്ചത്. പേയ്‌മെന്റിനും പണം പിന്‍വലിക്കുന്നതിനും ഉള്ള മികച്ച പദ്ധതിയാണിതെന്നും ഏത് വ്യാപാരിക്കും ഇന്ത്യയിലുടനീളം കാര്‍ഡ് പെയ്‌മെന്റിനും മൈക്രോ എ.ടി.എമ്മായും റീച്ചാര്‍ജ് പോയിന്റായും മാറാമെന്നും ഈസിറ്റാപിന്റെ സഹ സ്ഥാപകനും സി.ഇ.ഒ.യുമായ അഭിജിത് ബോസ് പറഞ്ഞു.

ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് ആഗോളതലത്തില്‍ വളരുന്ന മൊബൈല്‍ പി.ഒ.എസ്. കമ്പനിയാണ് ഈസിറ്റാപ്

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News 'ഛോട്ടാ എ.ടി.എം.' കേരളത്തിലേക്കും