ട്രെയിന്‍ ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്കിംഗ് അടുത്തയാഴ്ച മുതല്‍

ന്യൂഡല്‍ഹി:  ട്രെയിന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ്  ബുക്ക് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ഓര്‍ഡര്‍ ചെയ്യുന്ന സംവിധാനം അടുത്തയാഴ്ച രാജ്യത്തെ 50 ട്രെയിനുകളില്‍ നിലവില്‍ വരും. ഇതിനായി മൂന്ന് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളുമായി റെയില്‍വേ കരാറിലേര്‍പ്പെട്ടു.ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി) ആണ് പദ്ധതി നടപ്പാക്കുന്നത്. പാന്‍ട്രി കാറുകളില്ലാത്ത ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഭക്ഷണവിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഐ.ആര്‍.സി.ടി.സി വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് സൈറ്റില്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍നിന്ന്  അവര്‍ക്കിഷ്ടമുള്ള ഭക്ഷണം ബുക്ക് ചെയ്യാം. മൂന്ന് സ്ഥാപനങ്ങളില്‍ ഏതില്‍ നിന്നാണ് ഭക്ഷണം വേണ്ടതെന്നും അത് ഏത് സ്റ്റേഷനില്‍ ലഭിക്കണമെന്നും യാത്രക്കാര്‍ക്ക്  തീരുമാനിക്കാമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.
ഗരീബ് രഥ്, ജന്‍ശതാബ്ദി, ജനത, ഇന്റര്‍സിറ്റി വിഭാഗങ്ങളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാ‌ര്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുകയും പിന്നീട് ടിക്കറ്റ് ലഭിക്കാതിരിക്കുകയുമാണെങ്കില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍  പണത്തിനൊപ്പം ഭക്ഷണത്തിനായി അടച്ച തുകയും ഐ.ആര്‍.സി.ടി.സി തിരിച്ച് നല്‍കും.
കൂടുതല്‍ സ്ഥാപനങ്ങള്‍ സഹകരിക്കാന്‍ തയാറാവുകയാണെങ്കില്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നാണ് റെയില്‍വെ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇപ്പോള്‍ റെയില്‍വെ കരാറിലേര്‍പ്പെട്ടിരിക്കുന്നത് സബ്‌വേ, ബര്‍ഗര്‍ കിങ്, ജൂബിലന്റ് ഫുഡ് എന്നീ സ്ഥാപനങ്ങളുമായാണ്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News ട്രെയിന്‍ ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്കിംഗ് അടുത്തയാഴ്ച മുതല്‍