കൈവശം സൂക്ഷിക്കാവുന്ന പണത്തിനു പരിധി വരും

ന്യൂഡല്‍ഹി:വ്യക്തികള്‍ക്കു കൈവശം സൂക്ഷിക്കാവുന്ന പണത്തിനു പരിധി നിശ്ചയിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നു. പരമാവധി 10 ലക്ഷം രൂപവരെ കൈവശംവയ്ക്കാന്‍ അനുവദിക്കാമെന്നാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമെന്നു മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ വാങ്ങുന്നവരും അവ വില്‍ക്കുന്നവരും പാന്‍ നമ്പര്‍ വ്യക്തമാക്കണമെന്നു നിര്‍ദേശിക്കാനും ആലോചനയുണ്ട്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ളവയാണ് ഉയര്‍ന്നമൂല്യമുള്ളവയുടെ ഗണത്തില്‍ പെടുക.കള്ളപ്പണം തടയുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായാണു കൈവശംവയ്ക്കാവുന്ന പണത്തിനു പരിധി നിശ്ചയിക്കാമെന്ന നിര്‍ദേശം. വിദേശത്ത് ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെക്കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. നിയമങ്ങളും വിദേശരാജ്യങ്ങളുമായുള്ള കരാറുകളും തടസ്സമാണെന്നു സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിക്കഴിഞ്ഞു.

കൈവശം വയ്ക്കാവുന്ന പണത്തിനു പരിധി നിശ്ചയിക്കുന്നത് അടുത്ത മാസം ബജറ്റില്‍ പ്രഖ്യാപിക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍, 10 ലക്ഷം രൂപയെന്നതു പ്രാഥമിക നിര്‍ദേശം മാത്രമാണെന്നും കൂടുതല്‍ ആലോചനകള്‍ക്കുശേഷം തുക പുതുക്കി നിശ്ചയിച്ചേക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News കൈവശം സൂക്ഷിക്കാവുന്ന പണത്തിനു പരിധി വരും