Guruvayoor Temple News

ഗുരുവായൂരില്‍ ഇന്ന് മഹാകുംഭാഭിഷേകം

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ സഹസ്രകലശച്ചടങ്ങിന്റെ ഭാഗമായി ബുധനാഴ്ച ഗുരുവായൂരപ്പന് മഹാകുംഭാഭിഷേകം നടക്കും. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച രാത്രി ഗുരുവായൂരപ്പന്റെ വലംകയ്യില്‍ കാപ്പ് കെട്ടി.സ്വര്‍ണ്ണം, മുത്ത്, കടുക് എന്നിവ പട്ടില്‍ പൊതിഞ്ഞ് കരിമ്പടനൂലിലാണ് വിഗ്രഹക്കയ്യില്‍ കാപ്പ് കെട്ടിയത്. മഹാകുംഭാഭിഷേകത്തിന് ഗുരുവായൂരപ്പനോട് അനുവാദം ചോദിക്കുന്ന ചടങ്ങും നടത്തി. തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് ചടങ്ങ് നിര്‍വ്വഹിച്ചു. അത്താഴപ്പൂജയും തന്ത്രി തന്നെ നടത്തി. ബുധനാഴ്ച രാവിലെ ശീവേലിക്കുശേഷം മഹാകുംഭാഭിഷേകച്ചടങ്ങുകള്‍ തുടങ്ങും.

Read more...

ഗുരുവായൂര്‍ ദേവസ്വം പൂന്താനദിനം ആഘോഷിച്ചു

jnanapana puraskaramഗുരുവായൂര്‍ : ദേവസ്വം പൂന്താനദിനം ആഘോഷിച്ചു. മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പൂന്താനം കൃതികളുടെ പാരായണം, കാവ്യപൂജ എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗം കെ. ശിവശങ്കരന്‍ അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ എന്‍. രാജു, എം. ജനാര്‍ദനന്‍, അനില്‍ തറനിലം, അഡ്മിനിസ്ട്രേറ്റര്‍ ബി. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനു വേണ്ടി ആര്‍ട് ഓഫ് ലിവിങ്

Read more...

ഗുരുവായൂരില്‍ സഹസ്രകലശ ചടങ്ങുകള്‍ക്ക്‌ തുടക്കമായി

ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന്‌ മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ തന്ത്രി ചേന്നാസ്‌ നാരായണന്‍ നമ്പൂതിരിപ്പാടിന്‌ കൂറയും പവിത്രവും നല്‍കി ആചാര്യ വരണം നടത്തിയാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കമിട്ടത്‌. തുടര്‍ന്ന്‌ മുളയറയില്‍ 16 വെള്ളിപാലികയില്‍ നവധാന്യം വിതച്ച്‌ മുളയിട്ടു. ഇനിയുള്ള ദിവസങ്ങളില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ശുദ്ധികര്‍മങ്ങളും ഹോമങ്ങളും അഭിഷേകങ്ങളും നടക്കും. കലശത്തിന്റെ ഏഴാം ദിവസമായ 28ന്‌ തത്വകലശാഭിഷേകവും എട്ടാം ദിവസമായ മാര്‍ച്ച്‌ ഒന്നിന്‌ താന്ത്രിക പ്രാധാന്യമേറിയ സഹസ്രകലശാഭിഷേകവും ബ്രഹ്‌മകലശാഭിഷേകവും നടക്കും.

Read more...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സഹസ്രകലശച്ചടങ്ങുകള്‍ തുടങ്ങി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിന് മുന്നോടിയായി സഹസ്ര കലശത്തിന്റെ ചടങ്ങുകള്‍ ആചാര്യവരണത്തോടെ ഞായറാഴ്ച സന്ധ്യക്ക് ശേഷം ആരംഭിച്ചു.ഗുരുവായൂരപ്പന്റെ ദീപാരാധന കഴിഞ്ഞ് നാലമ്പലത്തിനകത്ത് ചടങ്ങ് തുടങ്ങി. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് വിഘ്‌നേശ്വരപൂജ നടത്തി ആചാര്യവരണം നിര്‍വ്വഹിച്ചു. പ്രധാനതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന് ഇണവസ്ത്രം, വെറ്റില, അടയ്ക്ക, പവിത്രമോതിരം, ദ്രവ്യം എന്നിവ നല്‍കിയായിരുന്നു ആചാര്യനെ വരിച്ചത്. തന്ത്രിമാരായ ചേന്നാസ് ഹരിനമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍,

Read more...

ഗുരുവായൂരില്‍ സഹസ്ര കലശ ചടങ്ങുകള്‍ക്ക്‌ ഇന്ന്‌ തുടക്കം

kalasamഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനു മുന്നോടിയായി നടക്കുന്ന കലശച്ചടങ്ങുകള്‍ക്ക്‌ ഇന്നു തുടക്കമാകും. വൈകുന്നേരം ദീപാരാധനക്കുശേഷം ആചാര്യവരണ-ത്തോടെയാണു ചടങ്ങുകള്‍ ആരംഭിക്കുക. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ ക്ഷേത്രം തന്ത്രി ചേന്നാസ്‌ നാരായണന്‍ നമ്പൂതിരിപ്പാടിന്‌ കൂറയും പവിത്രവും നല്‍കുന്നതാണ്‌ ആചാര്യവരണം. പിന്നീട്‌ മുളയിടല്‍ ചടങ്ങ്‌ നടക്കും. മുള അറയില്‍ 10 വെള്ളിപ്പാലികയില്‍ നവധാന്യം വിതച്ചാണ്‌ മുളയിടല്‍ ചടങ്ങ്‌. മാര്‍ച്ച്‌ 1ന്‌ രാവിലെ സഹസ്രകലശവും തുടര്‍ന്ന്‌ ബ്രഹ്‌മകലശവും ഗുരുവായൂരപ്പന്‌ അഭിഷേകം ചെയ്യും.

Last Updated on Sunday, 22 February 2015 09:35

Read more...

ഗുരുവായൂരില്‍ നാളെ സഹസ്രകലശാരംഭം; ദര്‍ശന സംവിധാനത്തില്‍ മാറ്റം

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന സഹസ്രകലശച്ചടങ്ങുകള്‍ ഞായറാഴ്ച ആരംഭിക്കും. കലശദിവസങ്ങളില്‍ ദര്‍ശന സംവിധാനത്തില്‍ മാറ്റമുണ്ടാകും. മാര്‍ച്ച് ഒന്നിന് ബ്രഹ്മകലശാഭിഷേകത്തോടെയാണ് കലശച്ചടങ്ങുകള്‍ സമാപിക്കുക.കലശദിവസങ്ങളില്‍ ദര്‍ശനത്തിന് ഭക്തര്‍ക്ക് വടക്കേ നടയിലെ വാതിലിലൂടെയാണ് നാലമ്പലത്തിനകത്തേക്ക് പ്രവേശനം. ഗുരുവായൂരപ്പനെ തൊഴുതശേഷം മടക്കവും ഇതേവാതിലില്‍ കൂടിയാണ്. ഒരു വരിയിലൂടെ മാത്രമേ അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും കഴിയൂ. സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക നിര ഈ ദിവസങ്ങളില്‍ ഉണ്ടാകില്ല.

Read more...

ഗുരുവായൂരില്‍ പൂന്താനം ദിനാഘോഷവും ജ്ഞാനപ്പാന പുരസ്‌കാര സമര്‍പ്പണവും

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ദിനാഘോഷം തിങ്കളാഴ്ച നടക്കും.ഉച്ചതിരിഞ്ഞ് നാലിന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കാവ്യപൂജയാണ്. എം.ഡി. രാജേന്ദ്രന്‍, പി.വി. ശ്രീധരനുണ്ണി, രാധാകൃഷ്ണന്‍ കാക്കശ്ശേരി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പി.ഐ. ശങ്കരനാരായണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പി. രാമന്‍, രാധാമണി അയ്‌ലത്ത്, മലയത്ത് അപ്പുണ്ണി, ആര്‍. ലോപ എന്നിവര്‍ കവിതകള്‍ ചൊല്ലും.വൈകിട്ട് ആറരയ്ക്ക് സാംസ്‌കാരിക സമ്മേളനം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വത്തിന്റെ പൂന്താനം സ്മാരക പുരസ്‌കാരം ശ്രീ ശ്രീ രവിശങ്കറിന് നല്‍കും. ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അദ്ധ്യക്ഷനാകും.

Read more...

ഗുരുവായൂര്‍ അഷ്ടമംഗലത്തിന് സമാപനം ;കലഹപരിഹാരത്തിന് സ്വര്‍ണനാവ് സമര്‍പ്പിച്ചു വിളിച്ചുചൊല്ലി പ്രായശ്ചിത്തം

astamanla prashnamഗുരുവായൂര്‍: ദോഷപരിഹാര ക്രിയകള്‍ നിര്‍ദേശിച്ചു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നുവന്ന അഷ്ടമംഗല പ്രശ്ത്തിന്  സമാപനമായി. പരസ്പര കലഹപരിഹാരമായി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ചേര്‍ന്നു ഗുരുവായൂരപ്പന്  സ്വര്‍ണനാവ് സമര്‍പ്പിച്ചു വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യണം. ആപത്തുകള്‍ പരിഹരിക്കുന്നതിനും  ഭാവി ശ്രേയസ്സിനുമായി ഗുരുവായൂരപ്പന് 12000 ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ഐക്യമത്യ പുഷ്പാഞ്ജലി, വേദമന്ത്ര പുഷ്പാഞ്ജലി എന്നിവ നടത്തണം. ബിംബാദി ദോഷങ്ങള്‍ പരിഹരിക്കണം.ഇന്നലെ നടത്തിയ പ്രശ്നചിന്തയില്‍ ക്ഷേത്ര പരിചാര വിഭാഗങ്ങള്‍ക്കു ദോഷം ഉള്ളതായി തെളിഞ്ഞു. മൃഗങ്ങളില്‍ നിന്നുള്ള ആപത്തുകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി ജ്യോതിഷികള്‍ പറഞ്ഞു.

Read more...

സ്വര്‍ണ്ണധ്വജം മാറ്റേണ്ടതാണെന്ന് പ്രശ്‌നവിധി

ഗുരുവായൂര്‍: ക്ഷേത്രത്തിലെ സ്വര്‍ണ്ണധ്വജത്തിന് മാറ്റേണ്ടതായ ദോഷമുണ്ടെന്ന് പ്രശ്‌നചിന്തയിലും തത്സമയ നിമിത്തങ്ങളെകൊണ്ടും ദൈവജ്ഞര്‍ വിധിച്ചു. ധ്വജം യഥോചിതം ശാസ്ത്രവിധി അനുസരിച്ച് മാറ്റേണ്ടതാണ്. ശ്രീകോവിലിന്റെ ജീര്‍ണ്ണതയും ഗൗരവമുള്ളതിനാല്‍ ശ്രീകോവിലിന്റെ പുനരുദ്ധാരണം ഉടനെ നടത്തണം. ശേഷം ധ്വജം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കണം.അഷ്ടമംഗലപ്രശ്‌നത്തിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച പൃച്ഛാചിന്തനയാണ് നടന്നത്. ദേവസ്വം അധികൃതര്‍ ദേവപ്രശ്‌നത്തിനായി പ്രധാന ദൈവജ്ഞനെ ക്ഷണിക്കാന്‍ ചെന്ന സമയ നിരൂപണം തുടങ്ങി ചക്രലേഖനം, ദീപലക്ഷണം, സ്വര്‍ണ്ണലക്ഷണം പഞ്ചമഹാസൂത്രങ്ങള്‍ എന്നിവയാണ് വിശദമായി ചിന്തിച്ചത്

Read more...

ഗുരുവായൂര്‍ ക്ഷേത്രം കൊടിമരത്തിന് സ്ഥാനദോഷണ്ടെന്നു ജ്യോതിഷികള്‍

kodimaramഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണകൊടിമരത്തിന്  സഹജമായ സ്ഥാദോഷമുണ്ടെന്ന് അഷ്ടമംഗല പ്രശ്ചചിന്തയില്‍ കണ്ടെത്തി. ധ്വജം സ്ഥാപിച്ചപ്പോള്‍ തന്നെയുള്ള ദോഷമാണിത്. ദോഷ മുള്ളതിനാല്‍ ധ്വജം പൂര്‍ണമായി ഉപയോഗപ്രദമല്ല.കൊടിമരത്തിന്  കാലംകൊണ്ടുള്ള ചരിവ് സംഭവിച്ചിട്ടുണ്ട്. കാറ്റ്, അഗ്നി , ഭൂകമ്പം എന്നിവയാകാം ഇതിന് കാരണങ്ങളെന്നു ജ്യോതിഷര്‍ സൂചിപ്പിച്ചു. ദോഷം തീര്‍ത്ത് നവീകരിക്കാന്‍ കഴിയുമോ എന്ന പ്രശ്ചിന്ത ഇന്നു നടക്കും. രാവിലെ ഒമ്പതോടെ ക്ഷേത്രത്തിലെ ഊട്ടുപുരയിലാണ് രണ്ടാംദിവസത്തെ അഷ്ടമംഗല പ്രശ്നം

Last Updated on Friday, 13 February 2015 13:38

Read more...

പ്രദേശവാസികളുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കണം

astamangalaഗുരുവായൂര്‍: ദേവസവും പ്രദേശവാസികളുമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ അത് പരിഹരിക്കണമെന്ന് അഷ്ടമംഗല പ്രശ്നത്തില്‍ ജ്യോതിഷികള്‍ നിര്‍ദേശിച്ചു. പ്രദേശവാസികള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് മനോവിഷമം ഉള്ളതായി പ്രശ്നചിന്തയില്‍ തെളിഞ്ഞതായി ജ്യോതിഷികള്‍ അറിയിച്ചു. പ്രദേശവാസികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ജ്യോതിഷികള്‍ പറഞ്ഞു. അങ്ങയുെണ്ടെങ്കില്‍ അതിന് ദേവസ്വം പരിഹാരം കാണണമെന്ന് ജ്യോതിഷികള്‍ അഷ്ടമംഗലത്തില്‍ പങ്കെടുത്ത ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹനോട് നിര്‍ദേശിച്ചു.

Last Updated on Friday, 13 February 2015 13:40

Read more...

ഉപദേവത ക്ഷേത്ര ന്യുനത പരിഹരിക്കണം;പൂജകളില്‍ സമയക്രമം പാലിക്കണം

ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉപദേവത ക്ഷേത്രങ്ങളിലെ ജീര്‍ണതകള്‍ പരിഹരിക്കണമെന്ന് അഷ്ടമംഗല പ്രശ്നചിന്തയില്‍ ജ്യോതിഷികള്‍ നിര്‍ദേശിച്ചു. ശാസ്താവ്, ഭഗവതി, ഗണപതി ക്ഷേത്രങ്ങളിലെ ജീര്‍ണതകള്‍ പരിഹരിക്കണം. ഭഗവതിയുടെ അഴല്‍ നിവേദ്യകാര്യത്തില്‍ ന്യുനതകള്‍ പരിഹരിക്കണം.നിവേദ്യങ്ങളുടെ കാര്യങ്ങളില്‍ നിഷ്കര്‍ഷവേണം. ഉപദേവന്മാരുടെ പൂജാകാര്യങ്ങളില്‍ കീഴ്ശാന്തിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. രഹസ്യസ്വഭാവം പുലര്‍ത്തേണ്ട ക്ഷേത്രചടങ്ങുകള്‍ സുരക്ഷാ കാമറകള്‍ വഴി പ്രദര്‍ശിപ്പിക്കപ്പെടുന്നത് ഒഴിവാക്കണം.

Read more...

ഗുരുവായൂര്‍ ഉത്സവം ആയോട്ടം: സുരക്ഷാ ക്രമീകരണ യോഗം ചേര്‍ന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന ആയോട്ടവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണ യോഗം ചേര്‍ന്നു. മാര്‍ച്ച് രണ്ടിന്  ഉച്ചതിരിഞ്ഞ് മൂണിക്ക്‌ നടക്കന്ന ആയോട്ടത്തില്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദശക്കുന്ന പരമാവധി ആനകളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. ഉത്സവം തുടങ്ങി കൊടിയിറങ്ങുന്നതുവരെ ദേവസ്വത്തിന്റെ ആകളെ പുറം എഴുന്നെള്ളിപ്പുകള്‍ക്ക് അയക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.ഓടുന്നതിനായി വിദഗ്ദ്ധര്‍ തിരഞ്ഞെടുക്കുന്ന പത്ത് ആനകളില്‍ നിന്ന് 5 ആനകളെ ആനയോട്ട ദിവസം രാവിലെ തിരഞ്ഞെടുക്കും.

Last Updated on Friday, 13 February 2015 11:52

Read more...

ഗുരുവായൂര്‍ ഉത്സവസമയത്ത് ആനകളെ പുറമേയ്ക്ക് അയയ്ക്കില്ല

ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായി നടക്കുന്ന പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണ യോഗം വ്യാഴാഴ്ച ചേര്‍ന്നു. ഉത്സവം തുടങ്ങി കൊടിയിറങ്ങുന്നതുവരെ പത്തുദിവസം ഗുരുവായൂരപ്പന്റെ ആനകളെ പുറമേയ്ക്ക് എഴുന്നള്ളിപ്പുകള്‍ക്ക് അയയ്ക്കില്ലെന്ന് യോഗം തീരുമാനിച്ചു. മാര്‍ച്ച് രണ്ടിന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം. വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന പരമാവധി ആനകളെ ഓട്ടത്തില്‍ പങ്കെടുപ്പിക്കും. മുന്നിലോടാന്‍ തിരഞ്ഞെടുക്കുന്ന പത്ത് ആനകളില്‍നിന്ന് 5 ആനകളെ ആനയോട്ടദിവസം രാവിലെ തിരഞ്ഞെടുക്കും. ആനയോട്ടസമയത്ത് ഒപ്പം ഓടുന്നവരുടെ എണ്ണം നിയന്ത്രിക്കും. ദേവസ്വം ബാഡ്ജുള്ളവരെ മാത്രമേ അനുവദിക്കൂ.

Last Updated on Friday, 13 February 2015 10:03

Read more...

തങ്കശ്രീകോവില്‍ പുനരുദ്ധരിക്കും; സ്വര്‍ണ്ണക്കൊടിമര പ്രശ്‌നചിന്ത ഇന്ന്‌

prashnamഗുരുവായൂര്‍: ക്ഷേത്രത്തിലെ തങ്കശ്രീകോവിലിന് ജീര്‍ണ്ണതയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് പൂര്‍ണ്ണമായ പുനരുദ്ധാരണം നടത്തണമെന്ന് അഷ്ടമംഗല പ്രശ്‌നചിന്തയില്‍ വിധിച്ചു. തച്ചുശാസ്ത്ര വിദഗ്ധന്മാര്‍ പരിശോധിച്ച് ശില്പശാസ്ത്രവിധിപ്രകാരമാകണം പുനരുദ്ധാരണം.സന്നിഹിതരായിരുന്ന ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹനും മറ്റു ഭരണസമിതി അംഗങ്ങളും ശ്രീകോവില്‍ പുനരുദ്ധരിക്കാമെന്ന് ദൈവജ്ഞന്മാര്‍ മുന്‍പാകെ സമ്മതിച്ചു.ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമരം മാറ്റി പുതിയ കൊടിമരം പ്രതിഷ്ഠിക്കണമോ എന്ന വിഷയത്തില്‍ വ്യാഴാഴ്ച പ്രശ്‌നചിന്ത നടക്കും.

Last Updated on Thursday, 12 February 2015 10:39

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Temple News