Guruvayoor Temple News

ഗുരുവായൂരപ്പന് സപ്തവര്‍ണ്ണ ഉത്സവക്കൊടിയും കയറും ഒരുങ്ങി

uthsava kodiഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിന് സ്വര്‍ണ്ണക്കൊടിമരത്തില്‍ ഉയര്‍ത്താനുള്ള സപ്തവര്‍ണ്ണപ്പട്ടിന്റെ കൊടിക്കൂറയും ചെമ്പട്ടില്‍ പൊതിഞ്ഞ കയറും തയ്യാറായി. ദേവസ്വം തയ്യാറാക്കുന്ന സപ്തവര്‍ണ്ണക്കൊടിയും കൊടിക്കയറും പടിഞ്ഞാറെ നടയിലെ തുന്നല്‍ക്കാരനായ വിനയന്‍ എന്ന ഭക്തനാണ് പണിപൂര്‍ത്തിയാക്കിയത്.ഉത്സവക്കൊടിയുടെ മുകളില്‍ ഒരുഭാഗത്ത് ശ്രീചക്രത്തിന്റെയും മറുഭാഗത്ത് ഗരുഡന്റെയും ചിത്രങ്ങളാണ് ചുമര്‍ചിത്രശൈലിയില്‍ ആലേഖനം ചെയ്തിട്ടുള്ളത്. കൊടിക്ക് പതിനൊന്ന് അടി നീളം വരും. 165 അടിയോളം നീളമുള്ള ഒറ്റക്കയര്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞ് ഒരുക്കിയതാണ് കൊടിക്കയര്‍.

Last Updated on Sunday, 01 March 2015 11:37

Read more...

പ്രസാദ ഊട്ടിന് തമിഴ്‌നാട്ടില്‍നിന്ന് 40 ടണ്‍ അരി; മണിക്കൂറില്‍ 4500 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിനെത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് പ്രസാദ ഊട്ട് തയ്യാറാക്കാനുള്ള അരിയും പച്ചക്കറികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കലവറയിലെത്തി. ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറുഭാഗത്താണ് കലവറയ്ക്കുള്ള പന്തല്‍ തയ്യാറാക്കിയിട്ടുള്ളത്.ശനിയാഴ്ച മുതല്‍ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി പലചരക്കും പച്ചക്കറികളും എത്തിത്തുടങ്ങി. പ്രസാദ ഊട്ടിന്റെ പകര്‍ച്ചയ്ക്കും ഭക്തര്‍ക്ക് നല്‍കുന്ന ഊണിനുമായി തമിഴ്‌നാട്ടിലെ മുന്തിയ ഇനം അരിയാണ് ഉപയോഗിക്കുന്നത്. 40 ടണ്‍ അരി തമിഴ്‌നാട്ടില്‍നിന്നെത്തി. കഞ്ഞിക്ക് മട്ട അരിയാണ് ഉപയോഗിക്കുന്നത്. ഇതും 40 ടണ്‍ കലവറയിലെത്തിയിട്ടുണ്ട്.

Read more...

ഗുരുവായൂരില്‍ 'ആനയില്ലാ ശീവേലി' നാളെ

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്സവം ആരംഭിക്കുന്ന തിങ്കളാഴ്ച പഴയകാലത്തെ ഇല്ലായ്മയുടെ ഓര്‍മ്മ പുതുക്കുന്ന രണ്ട് ചടങ്ങുകള്‍ നടക്കും. ആനയില്ലാ ശീവേലിയും ആനയോട്ടവും. ദേവസ്വത്തിന് ആനയില്ലാതിരുന്ന ആദ്യകാലത്തെ ചടങ്ങാണിത്.ദേവസ്വത്തില്‍ ഇപ്പോള്‍ 58 ആനകള്‍ ഉണ്ടെങ്കിലും തിങ്കളാഴ്ച രാവിലെ ശീവേലിക്ക് കീഴ്ശാന്തി നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണത്തിടമ്പ് കയ്യിലെടുത്ത് നടന്നാണ് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കുക. ആനയോട്ടം നടക്കുന്ന മൂന്നുമണിവരെ ആനകള്‍ ക്ഷേത്രപരിസരത്തുപോലും എത്തരുതെന്നാണ് ചട്ടം.ദേവസ്വത്തില്‍ ആനകള്‍ ഇല്ലാതിരുന്ന കാലത്ത് ഉത്സവത്തിന് എഴുന്നള്ളിക്കാന്‍

Read more...

ഗുരുവായൂരപ്പന് ഇന്ന് സഹസ്രകലശാഭിഷേകം; ഉത്സവക്കൊടിയേറ്റം നാളെ

sahasra kalashamഗുരുവായൂര്‍: ആയിരം കലശവും, അതിവിശേഷ ബ്രഹ്മകലശവും ഞായറാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് പത്തു ദിവസത്തെ ഉത്സവത്തിന് കൊടിയേറും. കൊടിയേറ്റത്തിനു മുമ്പ് മൂന്നു മണിക്ക് ആനയോട്ടം നടക്കും.സഹസ്രകലശാഭിഷേകം ഞായറാഴ്ച ഉച്ചപ്പൂജയ്ക്ക് മുന്‍പാണ് നടക്കുക. രാവിലെ ശീവേലിയും പന്തീരടിപൂജയും കഴിഞ്ഞ് ഏഴിന് ആയിരംകലശം അഭിഷേകം തുടങ്ങും. കൂത്തമ്പലത്തില്‍ പൂജിച്ചുവെച്ച കലശക്കുടങ്ങള്‍ കീഴ്ശാന്തിക്കാര്‍ നിരയായി നിന്നാണ് ശ്രീകോവിലില്‍ എത്തിക്കുക. ആയിരം കലശവും ആടിയതിനുശേഷം പത്തരയ്ക്ക് ബ്രഹ്മകലശം എഴുന്നള്ളിക്കും.

Last Updated on Sunday, 01 March 2015 11:39

Read more...

ഗുരുവായൂര്‍ ആനയോട്ടം നാളെ; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ഗുരുവായൂര്‍: ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടം തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കും. ആനയോട്ടം നല്ല രീതിയില്‍ നടത്താനുള്ള തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും പൂര്‍ത്തിയായി. ആനയോട്ടം നടക്കുന്ന കിഴക്കേ നട റോഡില്‍ ബാരിക്കേഡുകള്‍ കെട്ടി. കൂടുതല്‍ പോലീസിനെ നിയോഗിക്കുന്നുണ്ടെന്ന് എസിപി ആര്‍. ജയചന്ദ്രന്‍ പിളള അറിയിച്ചു.ഇക്കുറി 32 ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുക്കുന്നത്. മുന്നില്‍ ഓടാനായി രാമന്‍കുട്ടി, കണ്ണന്‍, കേശവന്‍കുട്ടി, ഗോപിക്കണ്ണന്‍, അച്യുതന്‍, ദേവദാസ്, രവികൃഷ്ണന്‍, നന്ദന്‍, ജൂനിയര്‍ വിഷ്ണു, ജൂനിയര്‍ കേശവന്‍ എന്നീ കൊമ്പന്‍മാരെയും

Read more...

ആനയോട്ടത്തിനു മുമ്പ് കൊമ്പന്‍ ശങ്കരനാരായണന്റെ ഓട്ടം

ഗുരുവായൂര്‍: ഗുരുവായൂരില്‍ ആനയോട്ടത്തിനായി നാടൊരുങ്ങുമ്പോള്‍ കൊമ്പന്‍ ശങ്കരനാരായണന്റെ 'റിഹേഴ്‌സല്‍ ഓട്ടം'. ശനിയാഴ്ച വൈകീട്ടാണ് ശങ്കരനാരായണന്‍ കിഴക്കേനട മെയിന്‍ റോഡിലൂടെ ഓടിയത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിന് കരുതലായി നിയോഗിച്ചതായിരുന്നു ശങ്കരനാരായണനെ. ശീവേലിപ്പറമ്പില്‍ തളച്ചിരുന്ന കൊമ്പനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോള്‍ വേണുഗോപാല്‍ പാര്‍ക്കിങ്ങിനടുത്തുവെച്ചായിരുന്നു അനുസരണക്കേട് കാട്ടിയത്.ഇടത്തോട്ടു തിരിയേണ്ടതിനു പകരം ആന നേരെ ദേവസ്വം ലൈബ്രറിക്കുമുന്നിലൂടെ വടക്കേ ഔട്ടര്‍ റിങ് റോഡിലേക്ക് ഓടി.

Read more...

അഗ്രശാല ഒരുങ്ങി, ഗുരുവായൂരില്‍ 1.14 കോടി രൂപയുടെ അന്നദാനം

ഗുരുവായൂര്‍ :ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് ഭക്തര്‍ക്കും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കും അന്നദാനം നല്‍കുന്നതിന് ദേവസ്വം ചെലവഴിക്കുന്നത് 1.14 കോടി രൂപ. ഇതിനു പുറമെ പ്രസാദ ഊട്ട് കഴിക്കുന്നതിന് തെക്കേനടയില്‍ പടുകൂറ്റന്‍ പന്തലും പടിഞ്ഞാറെ നടയില്‍ കലവറയും സൌജന്യമായി നിര്‍മിച്ചു നല്‍കുന്നത് ഭക്തരാണ്.രാവിലെ കഞ്ഞിയും പുഴുക്കും രാത്രി ചോറും കറികളുമടങ്ങുന്നതാണ് ഉല്‍സവത്തിന്റെ അന്നദാനവട്ടം. ഇതിനായി ലോഡു കണക്കിന് അരി വഴിപാടായി ലഭിച്ചിട്ടുണ്ട്. പച്ചക്കറികളും സൌജന്യമായി എത്തിത്തുടങ്ങി.

Read more...

ഗുരുവായൂര്‍ ആനയോട്ട മത്സരം മാര്‍ച്ച് രണ്ടിന്

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ട മത്സരം മാര്‍ച്ച് രണ്ടിന് ഉച്ചതിരിഞ്ഞ് 3ന് നടക്കും. അന്നേദിവസം രാത്രി കുംഭമാസത്തിലെ പൂയ്യം നക്ഷത്രത്തില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരി സ്വര്‍ണ്ണകൊടി മരത്തില്‍ സപ്തവര്‍ണ്ണകൊടി ഉയര്‍ത്തുന്നതോടെ ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകും. ഒന്നാംതിയ്യതി രാവിലെ പന്തീരടീപൂജകള്‍ പതിവിലും നേരത്തെ നടത്തി പാണികൊട്ടി സഹസ്രകലശ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചപൂജക്ക് മുമ്പായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൂത്തമ്പലത്തില്‍ നിന്ന് പ്രദക്ഷി ണമായി വന്ന് നാലമ്പലത്തില്‍ പ്രവേശിച്ച

Last Updated on Saturday, 28 February 2015 09:27

Read more...

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മാര്‍ച്ച്‌രണ്ടിന് കൊടികയറും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം മാര്‍ച്ച് 2ന് കൊടികയറ്റത്തോടെ ആരംഭിക്കും. ഉത്സവത്തിന്റെ സമാരംഭം കുറിക്കുന്ന പ്രസിദ്ധമായ ആനയോട്ടം അന്നേദിവസം ഉച്ചതിരിഞ്ഞ് 3ന് നടക്കും. ഉത്സവാഘോഷത്തിന്റെ അതിപ്രധാനമായ താന്ത്രിക വൈദിക പ്രാധാന്യമുള്ള ഉത്സവബലി 9നും, പള്ളിവേട്ട 10നും നടക്കും. 11ന് ആറാട്ടോടെ സ്വര്‍ണ്ണ കൊടിമരത്തിലുയര്‍ത്തിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവാഘോഷ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവ ചടങ്ങുകള്‍ക്കുള്‌ല എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Read more...

ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി സമര്‍പ്പണം

ഗുരുവായൂര്‍: ക്ഷേത്രത്തിലെ പാരമ്പര്യപ്രവൃത്തിക്കാരിലെ പിന്‍മുറക്കാരന്‍ ഗുരുവായൂരപ്പന് കൃഷ്ണമുടി വഴിപാടായി സമര്‍പ്പിച്ചു. കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയാനുള്ള 'കൃഷ്ണമുടി' പാരമ്പര്യ അവകാശികളായ ചീരേടത്ത് കുടുംബത്തിലെ സി.വി. സതീഷാണ് വ്യാഴാഴ്ച സന്ധ്യയ്ക്ക് സമര്‍പ്പിച്ചത്.സോപാനത്ത് പൂവിട്ട് പൂജിച്ച കൃഷ്ണമുടി തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന് നല്‍കി. ചെയര്‍മാന്‍ കൃഷ്ണനാട്ടം കളിയോഗമാശാന്‍ സുകുമാരന് കൈമാറി.ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രി കൃഷ്ണനാട്ടം അവതാരം കളിക്ക് ഈ കൃഷ്ണമുടിയാണ് കൃഷ്ണനായി വേഷം ധരിച്ച ആദര്‍ശ് അണിഞ്ഞത്

ഗുരുവായൂരില്‍ നാളെ തത്ത്വകലശാഭിഷേകം

ഗുരുവായൂര്‍: സഹസ്രകലശച്ചടങ്ങുകളുടെ ഏഴാം ദിവസമായ ശനിയാഴ്ച ഏറെ പ്രാധാന്യമുള്ള തത്ത്വകലശം ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും.ശ്രീകോവിലിന് മുന്നിലെ നമസ്‌കാരമണ്ഡപത്തിലാണ് പ്രത്യേക ഹോമകുണ്ഡം ഒരുക്കുക. രാവിലെ ഏഴിന് തത്ത്വഹോമം തുടങ്ങും. ഈനേരം നാലമ്പലത്തിനകത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. കലശപൂജയ്ക്ക് ശേഷം വലിയപാണി കൊട്ടി തത്ത്വകലശം ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കും. വേദമന്ത്രങ്ങള്‍ ഉരുവിട്ട് തന്ത്രി അഭിഷേകച്ചടങ്ങ് നടത്തും. ഞായറാഴ്ച ആയിരം കലശം അഭിഷേകം ചെയ്യും. സമാപനത്തില്‍ ബ്രഹ്മകലശാഭിഷേകവും നടക്കും.

Read more...

ഗുരുവായൂര്‍ ആനയോട്ടത്തില്‍ 32 ആനകള്‍

001ഗുരുവായൂര്‍: ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടത്തില്‍ ഇക്കുറി 32 ആനകള്‍ പങ്കെടുക്കും. മുന്നില്‍ ഓടാനുള്ള ആനകളെ തിരഞ്ഞെടുത്തു. വ്യാഴാഴ്ച ആനയോട്ടത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നു.ആനയോട്ടത്തിലെ പ്രമുഖരായ രാമന്‍കുട്ടി, കണ്ണന്‍, കേശവന്‍കുട്ടി, ഗോപിക്കണ്ണന്‍, അച്യുതന്‍, ദേവദാസ്, രവികൃഷ്ണന്‍, നന്ദന്‍, ജൂനിയര്‍ വിഷ്ണു, ജൂനിയര്‍ കേശവന്‍ എന്നീ കൊമ്പന്‍മാരും പിടിയാന നന്ദിനിയുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍നിന്ന് ആനയോട്ട ദിവസം രാവിലെ നറുക്കിട്ടെടുക്കുന്ന അഞ്ച് ആനകളെയായിരിക്കും മുന്നില്‍ ഓടിക്കുക. ആനകളെ വിദഗ്ധ സംഘം പരിശോധിച്ചു.

Last Updated on Friday, 27 February 2015 11:23

Read more...

ഗുരുവായൂര്‍ ഉത്സവം: തായമ്പക അരങ്ങില്‍ 34 പേര്‍

ഗുരുവായൂര്‍: ഉത്സവത്തിന്റെ ഭാഗമായുള്ള തായമ്പകക്ക് 34 പേര്‍ അരങ്ങില്‍ കൊട്ടിക്കയറും. രണ്ടാംവിളക്കായ മാര്‍ച്ച് 3 മുതല്‍ എട്ടാം വിളക്കായ 9വരെയാണ് തായമ്പക ഉണ്ടാകുക. രാത്രി എട്ടരയോടെ പഴുക്കാമണ്ഡപത്തില്‍ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെച്ചശേഷമാണ് തായമ്പക തുടങ്ങുക. ഒരു ദിവസം 3 തായമ്പക ഉണ്ടാകും. ഗുരുവായൂര്‍ കൃഷ്ണകുമാര്‍, തൃത്താല ശ്രീകുമാര്‍, കലാമണ്ഡലം ശശി പൊതുവാള്‍ എന്നിവരുടേതാണ് ആദ്യദിവസം.4ന് ഗുരുവായൂര്‍ വിഷ്ണുവിന്റെ തായമ്പക കഴിഞ്ഞാല്‍ ആദ്യത്തെ ട്രിപ്പിള്‍ പരക്കാട് മഹേന്ദ്രന്‍, പരക്കാട് മഹേശ്വരന്‍, കോട്ടപ്പുറം ഉണ്ണികൃഷ്ണന്‍ എന്നിവരും രണ്ടാമത്തെ ട്രിപ്പിള്‍ കലാമണ്ഡലം ബലരാമന്‍,

Read more...

ഗുരുവായൂരപ്പന് മഹാകുംഭവും ഹോമകലശങ്ങളും

ഗുരുവായൂര്‍: മഹാകുംഭാഭിഷേകവും പ്രായശ്ചിത്ത ഹോമകലശങ്ങളും ബുധനാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. സഹസ്രകലശത്തിന്റെ ഭാഗമായിരുന്നു അഭിഷേകം .മഹാകുംഭാഭിഷേകം രാവിലെ ശീവേലിക്കുശേഷം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് വേദമന്ത്രങ്ങള്‍ ഉരുവിട്ട് പ്രായശ്ചിത്ത ഹോമകലശങ്ങള്‍ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു.ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് അഞ്ച് ഹോമകുണ്ഡങ്ങളില്‍ അഗ്നിതെളിഞ്ഞു.പത്തൊമ്പത് ഓതിക്കന്മാര്‍ ഒത്തുചേര്‍ന്നാണ് ആയിരക്കണക്കിന് ചമതകള്‍ ഹോമിച്ച് പ്രായശ്ചിത്ത ഹോമങ്ങള്‍ നടത്തിയത്.വ്യാഴാഴ്ച ശാന്തിഹോമങ്ങള്‍ നടക്കും.

Read more...

കണ്ണന് നാളെ 'കൃഷ്ണമുടി' സമര്‍പ്പിക്കും

krishna00ഗുരുവായൂര്‍ : കണ്ണന് നാളെ 'കൃഷ്ണമുടി വഴിപാടായി സമര്‍പ്പിക്കും.  കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയാനുള്ള കിരീടമാണ് 'കൃഷ്ണമുടി. കൃഷ്ണനാട്ടം കളിയോഗത്തിലെ പാരമ്പര്യ പ്രവൃത്തിക്കാരായ ചീരേടത്ത് കുടുംബത്തിലെ സി.വി. സതീഷാണ് വഴിപാട് ചെയ്യുന്നത്. സതീഷിന്റെ അച്ഛന്‍ വേണുഗോപാലനും മുത്തച്ഛന്‍ കൃഷ്ണന്‍കുട്ടിയും കൃഷ്ണനാട്ടം കളിക്കുള്ള ഉടയാടകള്‍ അലക്കി കഞ്ഞിമുക്കി നല്‍കുന്ന ജോലിക്കാരായിരുന്നു.ഇതേ ജോലിയില്‍ സ്ഥിരപ്പെട്ടതിനെ തുടര്‍ന്നാണ് സതീഷ് കൃഷ്ണമുടി വഴിപാട് സമര്‍പ്പിക്കുന്നത്. നാളെ വൈകിട്ട് അഞ്ചിനാണ് സമര്‍പ്പണം.കൃഷ്ണനാട്ടം കോപ്പ് നിര്‍മാണത്തിന്റെ മേധാവിയായിരുന്ന

Last Updated on Wednesday, 25 February 2015 09:47

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News