Guruvayoor Temple News

എട്ട് ദിക്ക് കൊടികള്‍ ഉയര്‍ന്നു; ഉത്സവ എഴുന്നള്ളിപ്പ് തുടങ്ങി

ഗുരുവായൂര്‍: ധ്വജദേവതകളെ സങ്കല്പിച്ച് എട്ട് ദിക്കുകളില്‍ വര്‍ണ്ണക്കൊടികള്‍ സ്ഥാപിച്ചതോടെ ഗുരുവായൂരപ്പന്റെ പ്രൗഢിയാര്‍ന്ന ഉത്സവ എഴുന്നള്ളിപ്പ് തുടങ്ങി. ഉത്സവത്തിന്റെ രണ്ടാംദിവസമായിരുന്ന ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു വിശേഷ താന്ത്രിക ചടങ്ങുകളാല്‍ ദിക്ക് കൊടികള്‍ സ്ഥാപിച്ചത്. ഈ ചടങ്ങിന് മുഖ്യകാര്‍മ്മികനായത് തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടായിരുന്നു. തന്ത്രിയോടൊപ്പം ചടങ്ങ് നിര്‍വ്വഹിക്കാന്‍ നാല് ഓതിക്കന്‍ ഇല്ലങ്ങളിലെ കാരണവന്മാരായ കര്‍മ്മികളും ഉണ്ടായിരുന്നു. ദിക്ക് കൊടികള്‍ ഉയര്‍ന്നതോടെ പൊന്‍കൊടിമരത്തറയില്‍ പഞ്ചാരിക്ക് കോലമര്‍ന്നു.

Read more...

ഗുരുവായൂരില്‍ ഉത്സവത്തോടനുബന്ധിച്ച് പിന്നണിഗായിക മഞ്ജരിയുടെ ഭക്തിഗാനസുധ ഹൃദ്യമായി

ഗുരുവായൂര്‍: ചൊവ്വാഴ്ച രാത്രി കൃഷ്ണഭക്തി ഗാനങ്ങളും ഭജന്‍സും പാടി പിന്നണിഗായിക മഞ്ജരിയുടെ സംഗീത വിരുന്ന് ഹൃദ്യമായി. സിക്കിള്‍ മാല ചന്ദ്രശേഖര്‍ പുല്ലാങ്കുഴലില്‍ ഒഴുക്കിയ ശ്രൂതിമധുര സംഗീതം ആസ്വാദകര്‍ക്ക് ആനന്ദമായി. തിരുവിഴ വിജു എസ്. ആനന്ദ് (വയലിന്‍), വൈക്കം വേണുഗോപാല്‍ ( മൃദംഗം), പാറശ്ശാല ഹരി (തബല), തിരുവനന്തപുരം രാജേഷ് (ഘടം) എന്നിവര്‍ പക്കമേളമൊരുക്കി.രാവിലെ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ അഷ്ടപദിയോടയാണ് വേദിയുണര്‍ന്നത്. വൈക്കം ഷാജി വൈക്കം സുമോദ് എന്നിവരുടെ നാദസ്വരക്കച്ചേരി, ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍

Read more...

ഉത്സവം :മകം ശ്രാദ്ധം ഇന്ന്‌

ഗുരുവായൂര്‍: ഭക്തന്റെ സ്മരണ പുതുക്കുന്ന മകം ശ്രാദ്ധം ബുധനാഴ്ച ക്ഷേത്രത്തില്‍ നടക്കും. സര്‍വ്വസമ്പാദ്യവും സ്വത്തും ഗുരുവായൂരപ്പന് ദാനം നല്‍കിയ പരമഭക്തന്റേതാണ് കുംഭമാസത്തില്‍ മകം നക്ഷത്രത്തിലെ ശ്രാദ്ധം.

ഗുരുവായൂരില്‍ ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന്‌

പഞ്ചാരിമേള അകമ്പടിയില്‍ കാഴ്ചശ്ശീവേലി രാവിലെ 7.00
പാലഭിഷേകം, നവകം, പന്തീരടിപൂജ 10.00
ശ്രീഭൂതബലി ദര്‍ശനം 11.00
നവകം, ഉച്ചപ്പൂജ 12.00
കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്ത് ഉച്ചയ്ക്ക് 1.00

Last Updated on Wednesday, 04 March 2015 08:56

Read more...

പ്രകൃതിദത്തം ഈ പ്രസാദഊട്ട്‌

ഗുരുവായൂര്‍: കവുങ്ങിന്‍പാളയുടെ പ്ലേറ്റില്‍ പച്ചപ്ലാവില കുത്തി കഞ്ഞിയും മുതിരപ്പുഴുക്കും ചൂടോടെ കോരിക്കുടിക്കുന്നതിന്റെ സുഖം. അതും ക്ഷേത്രത്തിനുപുറത്ത് പ്രകൃതിയുടെ കാറ്റേറ്റ്. ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രസാദഊട്ടിന്റേതാണ് ഈ വിശേഷം.കഞ്ഞിക്ക് പ്ലാവില കുത്താന്‍ അവകാശികള്‍തന്നെയുണ്ട്. ഊട്ടുപന്തലില്‍ ഒറ്റപ്പന്തിയില്‍ ആയിരങ്ങള്‍ക്ക് പ്ലാവില കുത്തിനല്കാന്‍ അവകാശിക്കുടുംബങ്ങളെക്കൊണ്ടുമാത്രം കഴിയാത്തതിനാല്‍ മറ്റുള്ളവരും സഹായത്തിനെത്തുന്നു.ഇടിച്ചക്കയും മുതിരയും ഇടിച്ചുപ്പിഴിഞ്ഞുണ്ടാക്കുന്ന പുഴുക്കും കഞ്ഞിയും തന്നെയാണ് ഉത്സവദിനങ്ങളില്‍ ഏറ്റവും സ്വാദിഷ്ട ഭക്ഷണം. ഉച്ചതിരിഞ്ഞ് ചോറും മോരുകറിയും ഉള്‍പ്പെടെയുള്ള ദേശപ്പകര്‍ച്ച വേറെയുമുണ്ട്.

Read more...

ഓടി ജയിച്ചത് കൊമ്പന്‍ കേശവന്‍കുട്ടി

kesavanഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന്റെ ആവേശത്തുടക്കമായ ആനയോട്ടത്തില്‍ കൊമ്പന്‍ കേശവന്‍കുട്ടി വിജയിയായി. ഓട്ടക്കാരായ മറ്റ് ആനകളെയെല്ലാം വളരെ പിന്നിലാക്കിയായിരുന്നു കേശവന്‍കുട്ടി കുതിച്ചത്. കേശവന്‍കുട്ടിയുടേത് ഇത് മൂന്നാം വിജയമാണ്.ജൂനിയര്‍ വിഷ്ണുവാണ് രണ്ടാമതെത്തിയത്. പിടിയാന നന്ദിനി മൂന്നാമതും. ദേവദാസും നന്ദനും തൊട്ടുപിറകിലെത്തി. ആദ്യമെത്തിയ മൂന്നാനകളാണ് ക്ഷേത്രത്തിനകത്തേക്ക് കടന്നത്. ബാക്കിയുള്ളവയെല്ലാം ക്രമത്തില്‍ വന്ന് ദീപസ്തംഭത്തിനുമുന്നില്‍ ഗുരുവായൂരപ്പനെ വണങ്ങി തെക്കേനട വഴി തിരിച്ചുപോയി.

Read more...

ഗുരുവായൂര്‍ ഉത്സവം കൊടിയേറി

kodiyettamഗുരുവായൂര്‍: പത്തുദിവസത്തെ ഗുരുവായൂരപ്പന്റെ തിരുവുത്സവത്തിന് തിങ്കളാഴ്ച രാത്രി സ്വര്‍ണ്ണധ്വജത്തില്‍ കൊടിയേറ്റി.പൂയ്യം നക്ഷത്രത്തില്‍ രാത്രി എട്ടരയോടെ കൊടിയേറ്റ ച്ചടങ്ങ് തുടങ്ങി. കൊടിമരച്ചുവട്ടില്‍ സപ്തവര്‍ണ്ണക്കൊടിക്ക് പൂജനടത്തി ശ്രീലകത്ത് കൊണ്ടുപോയി ദേവചൈതന്യം സന്നിവേശിപ്പിച്ച ശേഷമായിരുന്നു കൊടിയേറ്റ്. വലിയ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചടങ്ങ് നിര്‍വ്വഹിച്ചു. തന്ത്രി ശ്രീകാന്ത് നമ്പൂതിരിപ്പാട് സന്നിഹിതനായിരുന്നു.വൈകീട്ട് ദീപാരാധനയ്ക്കു ശേഷം തന്ത്രിയെ ഉത്സവയജ്ഞാചാര്യനായി വരിക്കുന്ന ആചാര്യവരണം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.

Last Updated on Tuesday, 03 March 2015 09:51

Read more...

ഗുരുവായൂരില്‍ ഇന്ന് രണ്ടാം ദിവസം

ക്ഷേത്രത്തില്‍ ദിക്ക് കൊടികള്‍ സ്ഥാപിക്കല്‍ രാവിലെ 6.45
പഞ്ചാരിമേളത്തോടെ കാഴ്ചശ്ശീവേലി 7 മുതല്‍
പാലഭിഷേകം, നവകം, പന്തീരടിപൂജ 10.00
ശ്രീഭൂതബലി ദര്‍ശനം 11.00
കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്ത് ഉച്ചയ്ക്ക് 1.00

Read more...

ആനയില്ലാതെ ഗുരുവായൂരപ്പന്‍ എഴുന്നള്ളി

ഗുരുവായൂര്‍: ഉത്സവാരംഭ ദിനമായ തിങ്കളാഴ്ച ഐതിഹ്യപ്പെരുമയില്‍ ആനയില്ലാതെ ഗുരുവായൂരപ്പന്‍ ശീവേലിക്ക് എഴുന്നള്ളി. എന്നും ആനപ്പുറത്ത് എഴുന്നള്ളുന്ന ഗുരുവായൂരപ്പന്‍ വര്‍ഷത്തില്‍ ഒരു ദിവസം ഒരു നേരം മാത്രമാണ് ആനയില്ലാതെ എഴുന്നള്ളുന്നത്. ക്ഷേത്രത്തിന് സ്വന്തമായി ആനയില്ലാതിരുന്ന പുരാതനകാലത്ത് ഉത്സവത്തിന് പുറമെനിന്നാണ് ആനകളെ കൊണ്ടുവന്നിരുന്നത്. ഒരു വര്‍ഷം ഉത്സവാരംഭദിനത്തില്‍ രാവിലെ ശീവേലിക്ക് ആനകള്‍ എത്തിയില്ല. ഇതിന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങായിരുന്നു തിങ്കളാഴ്ച. കീഴ്ശാന്തി തിരുവാലൂര്‍ മനോഹരന്‍ നമ്പൂതിരിയാണ് ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പുമായി ശീവേലിക്ക് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കിയത്.

Read more...

ആനയില്ലാതെ ഗുരുവായൂരപ്പന്‍ എഴുന്നള്ളി

aanayillaഗുരുവായൂര്‍: ഉത്സവാരംഭ ദിനമായ തിങ്കളാഴ്ച ഐതിഹ്യപ്പെരുമയില്‍ ആനയില്ലാതെ ഗുരുവായൂരപ്പന്‍ ശീവേലിക്ക് എഴുന്നള്ളി. എന്നും ആനപ്പുറത്ത് എഴുന്നള്ളുന്ന ഗുരുവായൂരപ്പന്‍ വര്‍ഷത്തില്‍ ഒരു ദിവസം ഒരു നേരം മാത്രമാണ് ആനയില്ലാതെ എഴുന്നള്ളുന്നത്. ക്ഷേത്രത്തിന് സ്വന്തമായി ആനയില്ലാതിരുന്ന പുരാതനകാലത്ത് ഉത്സവത്തിന് പുറമെനിന്നാണ് ആനകളെ കൊണ്ടുവന്നിരുന്നത്. ഒരു വര്‍ഷം ഉത്സവാരംഭദിനത്തില്‍ രാവിലെ ശീവേലിക്ക് ആനകള്‍ എത്തിയില്ല. ഇതിന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങായിരുന്നു തിങ്കളാഴ്ച.

Last Updated on Tuesday, 03 March 2015 09:53

Read more...

അഞ്ച് ആനകള്‍ക്കുള്ള ചമയങ്ങള്‍ കാണിക്ക

ഗുരുവായൂര്‍: ഉത്സവാരംഭദിനത്തില്‍ ഗുരുവായൂരപ്പന് അഞ്ച് ആനകള്‍ക്കുള്ള ചമയങ്ങള്‍ വഴിപാടായി ലഭിച്ചു. നെറ്റിപ്പട്ടങ്ങള്‍, പട്ടുകുടകള്‍, ആലവട്ടം, വെഞ്ചാമരം, വട്ടക്കയര്‍, കുടമണികള്‍ എന്നിവ കോയമ്പത്തൂരിലെ രാജന്‍ സി. നായരാണ് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.സമര്‍പ്പണശേഷം ചമയങ്ങള്‍ ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതിയംഗങ്ങളായ അനില്‍ തറനിലം, കെ. ശിവശങ്കരന്‍, അഡ്വ. എ. സുരേശന്‍, എന്‍. രാജു, അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ് എന്നിവര്‍ ഏറ്റുവാങ്ങി.

ഗുരുവായൂര്‍ ഉത്സവത്തിന് ഇന്ന് കൊടിയേറ്റം

ഗുരുവായൂര്‍: മന്ത്രപൂരിത ആയിരം കലശങ്ങളും വിശേഷ ബ്രഹ്മകലശവും ഞായറാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. ക്ഷേത്രത്തില്‍ പത്തുദിവസത്തെ ഉത്സവത്തിന് തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് കൊടിയേറും. കൊടിയേറ്റത്തിനുമുമ്പ് പകല്‍ മൂന്നിന് ആനയോട്ടം നടക്കും. രാവിലെ ഏഴിന് ആനയില്ലാത്ത ശീവേലി പ്രത്യേകതയാണ്.ആചാര്യവരണത്തോടെ രാത്രി ഏഴിന് ക്ഷേത്രത്തില്‍ ഉത്സവച്ചടങ്ങുകള്‍ തുടങ്ങും. സ്വര്‍ണക്കൊടിമരത്തില്‍ തന്ത്രി കൊടി ഉയര്‍ത്തുന്നതോടെ തിരുവുത്സവം ആരംഭിക്കും. കൊടിയേറ്റത്തിനുശേഷം കൊടിപ്പുറത്ത് വിളക്കാണ് ആദ്യ ദിവസത്തെ ചടങ്ങ്.ഞായറാഴ്ച സഹസ്രകലശാഭിഷേകച്ചടങ്ങുകള്‍ അഞ്ചുമണിക്കൂറോളം നീണ്ടു.

Read more...

ഗോപിയാശാന്‍ ഇന്ന് ദുര്യോധനവേഷത്തില്‍

ഗുരുവായൂര്‍: പച്ചവേഷത്തില്‍ അരങ്ങിലെത്താറുള്ള കലാമണ്ഡലം ഗോപിയാശാന്‍ പതിവില്‍നിന്ന് വ്യത്യസ്തമായി കത്തിവേഷത്തില്‍ തിങ്കളാഴ്ച അരങ്ങിലെത്തും.ഉത്സവക്കൊടിയേറ്റിനുശേഷം രാത്രി 9ന് മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉത്തരാസ്വയംവരം കഥകളിയിലാണ് ദുര്യോധനവേഷത്തില്‍ ആശാന്‍ എത്തുക.ഉത്തരാസ്വയംവരം കഥയ്ക്കുശേഷം സീതാസ്വയംവരം, ദുര്യോധനവധം കഥകളും അരങ്ങേറും. പുലരുംവരെയാണ് കളി.

ഇനിയും ഒരങ്കത്തിന് ബാല്യവുമായി ആനയോട്ടത്തിന്റെ സീനിയര്‍

ഗുരുവായൂര്‍: തിങ്കളാഴ്ച ആനയോട്ടം നടക്കാനിരിക്കെ, എല്ലാവരുടേയും ശ്രദ്ധ ആനയോട്ടത്തിന്റെ സീനിയര്‍ താരം കൊമ്പന്‍ രാമന്‍കുട്ടിയിലേക്ക്. 11 തവണ ജേതാവായി റെക്കോര്‍ഡിന്റെ തലയെടുപ്പുമായാണ് കഴിഞ്ഞതവണ രാമന്‍കുട്ടി മടങ്ങിയത്. 64 വയസ്സായാലും ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന ഉള്‍ക്കരുത്തുമായാണ് ആനയുടെ വരവ്.
രാമന്‍കുട്ടിക്ക് ഒരു പ്രത്യേകതയുണ്ട്. ആനയോട്ടത്തിന് നിരന്നുനില്‍ക്കുമ്പോള്‍ തന്നെ ഓടാനായി ആവേശം കാട്ടും. ഒരിക്കല്‍, ഓട്ടം ആരംഭിക്കുന്നതിന്റെ സിഗ്നലായ ശംഖുവിളി ഉയരുന്നതിനുമുമ്പേ ഓടിയ ചരിത്രമുണ്ട്.എല്ലാവരും 'ഫൗള്‍' ആണെന്ന് പറഞ്ഞ് രാമന്‍കുട്ടിയെ കുറ്റപ്പെടുത്തി.

Read more...

പ്രസാദ ഊട്ടിന് തമിഴ്‌നാട്ടില്‍നിന്ന് 40 ടണ്‍ അരി; മണിക്കൂറില്‍ 4500 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിനെത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് പ്രസാദ ഊട്ട് തയ്യാറാക്കാനുള്ള അരിയും പച്ചക്കറികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കലവറയിലെത്തി. ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറുഭാഗത്താണ് കലവറയ്ക്കുള്ള പന്തല്‍ തയ്യാറാക്കിയിട്ടുള്ളത്.ശനിയാഴ്ച മുതല്‍ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി പലചരക്കും പച്ചക്കറികളും എത്തിത്തുടങ്ങി. പ്രസാദ ഊട്ടിന്റെ പകര്‍ച്ചയ്ക്കും ഭക്തര്‍ക്ക് നല്‍കുന്ന ഊണിനുമായി തമിഴ്‌നാട്ടിലെ മുന്തിയ ഇനം അരിയാണ് ഉപയോഗിക്കുന്നത്. 40 ടണ്‍ അരി തമിഴ്‌നാട്ടില്‍നിന്നെത്തി. കഞ്ഞിക്ക് മട്ട അരിയാണ് ഉപയോഗിക്കുന്നത്.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News