Guruvayoor Temple News

മിന്നും ഭാവങ്ങളോടെ പല്ലവി കൃഷ്ണന്റെ നൃത്തവിരുന്നു

ഗുരുവായൂര്‍: പല്ലവി കൃഷ്ണന്റെ, ലാസ്യഭംഗിനിറഞ്ഞ മോഹിനിയാട്ടം ഉത്സവകലാപരിപാടികളില്‍ മനോഹരമായ നൃത്തവിരുന്ന് സമ്മാനിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു പല്ലവി കൃഷ്ണന്റെ നൃത്തം.ആദിശങ്കരാചാര്യരുടെ ശിവപഞ്ചാക്ഷരി സ്തുതിയോടെയാണ് തുടങ്ങിയത്. വിരഹിയായ രാധ സഖിയോടുകൂടി കൃഷ്ണനെ അന്വേഷിച്ച് കാട്ടില്‍ അലയുന്ന ജയദേവരുടെ അഷ്ടപദി ലാസ്യ ഭാവത്തിലവതരിപ്പിച്ചു. കലാമണ്ഡലം ഷീന സുനില്‍ !(നട്ടുവാങ്കം), കലാമണ്ഡലം കിരണ്‍ ഗോപിനാഥ് (മൃദംഗം), പ്രശാന്ത് പഴശ്ശിനി (വായ്പാട്ട്), സൂര്യനാരായണന്‍ പാലക്കാട് (പുല്ലാങ്കുഴല്‍), കലാമണ്ഡലം അരുണ്‍ദാസ് (ഇടയ്ക്ക) എന്നിവര്‍ പിന്നണിയൊരുക്കി.

Read more...

ചെമ്പട മേളത്തിന്റെ അകമ്പടിയോടെ ഒറ്റയാന പ്രദക്ഷിണം

ഗുരുവായൂര്‍: ഉത്സവത്തിന്റെ അഞ്ചാം വിളക്കുദിവസമായിരുന്ന വെള്ളിയാഴ്ച സന്ധ്യയ്ക്ക് ഒറ്റയാന പ്രദക്ഷിണത്തില്‍ ഗുരുവായൂരപ്പന്‍ എഴുന്നള്ളിയപ്പോള്‍ താളലയമാര്‍ന്ന ചെമ്പട മേളമായിരുന്നു അകമ്പടി.തിരുവല്ല രാധാകൃഷ്ണന്‍, ചൊവ്വല്ലൂര്‍ മോഹനന്‍, കക്കാട് രാജപ്പന്‍, ചെറുതാഴം സന്തോഷ്, പാറമേക്കാവ് അജീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ ഒറ്റയാന പ്രദക്ഷിണത്തിന് ചെണ്ടയില്‍ അവസാനം ചെമ്പടകൊട്ടി കൂര്‍പ്പിച്ചപ്പോള്‍ ആസ്വാദകര്‍ മതിമറന്നു. നേരത്തെ നൂറോളം കലാകാരന്മാര്‍ അണിനിരന്ന അടന്തമേളം പ്രകമ്പനം കൊള്ളിച്ചു. കൊമ്പന്‍ വലിയ കേശവന്‍ കോലമേറ്റി.

Read more...

നാളെ ആറാം വിളക്ക്‌ : സ്വര്‍ണ്ണകോലം എഴുന്നെള്ളിക്കും

ഗുരുവായൂര്‍ : ഉത്സവത്തിന് ഗുരുവായൂരപ്പനെ തൊഴാന്‍ വന്‍തിരക്ക്. ആറാം വിളക്കുദിവസമായ ശനിയാഴ്ച മുതല്‍ വിശേഷ സ്വര്‍ണ്ണക്കോലത്തിലാണ് ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന കാഴ്ചശ്ശീവേലിയ്ക്ക് സ്വര്‍ണ്ണക്കോലം ആനപ്പുറത്ത് കയറ്റി എഴുന്നള്ളിക്കും. ഉത്സവം കഴിയുന്നതുവരെ പകല്‍ കാഴ്ചശ്ശീവേലിക്കും പള്ളിവേട്ട, ആറാട്ടുദിവസങ്ങളില്‍ ഗ്രാമപ്രദക്ഷിണത്തിനുമാണ് സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളിക്കുക.

Read more...

ഉത്സവ കഞ്ഞിയുടെ രുചി നുകരാൻ ജസ്റ്റിസും എം.എല്‍.എ.യും

00ഗുരുവായൂര്‍ : കൊടുങ്ങല്ലൂരിലെ 36 മണിക്കൂര്‍ ഉപവാസം കഴിഞ്ഞ് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. എത്തിയത് ഗുരുവായൂര്‍ ഉത്സവത്തിന്റെ പ്രസാദ ഊട്ടിലേക്ക്. വ്യാഴാഴ്ച രാവിലെയാണ് എം.എല്‍.എ. ഉത്സവപ്രസാദമായ കഞ്ഞിയും പുഴുക്കും കഴിക്കാനെത്തിയത്. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതിയംഗം കെ. ശിവശങ്കരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വ്യാഴാഴ്ച സംഗീത സംവിധായകന്‍ വിദ്യാധരന്‍, കീബോര്‍ഡ് കലാകാരന്‍

Last Updated on Friday, 06 March 2015 10:48

Read more...

മംഗളവാദ്യം മുഴങ്ങുന്നു മുരളീധര സന്നിധിയില്‍

000ഗുരുവായൂര്‍: ഉത്സവത്തിന് മംഗളവാദ്യമായ നാഗസ്വരത്തിന്റെ ധാരയില്‍ മുരളീധരസന്നിധി ആറാടി. ക്ഷേത്രത്തിലും മേല്പത്തൂര്‍ ഓഡിറ്റോറിയത്തിലും വിശേഷ നാഗസ്വരക്കച്ചേരി ശ്രദ്ധേയമായി. ക്ഷേത്രത്തില്‍ രാവിലെ പന്തീരടി പൂജയ്ക്കും സന്ധ്യക്ക് ദീപാരാധനയ്ക്കുമാണ് വിശേഷ നാഗസ്വരക്കച്ചേരി. രാത്രി വിളക്കെഴുന്നള്ളിപ്പിനും നാഗസ്വരമുണ്ട്. ക്ഷേത്രം അടിയന്തരക്കാരായ മുരളി, വടശ്ശേരി സേതുമാധവന്‍, ദേവസ്വം നാഗസ്വര അധ്യാപകന്‍

Last Updated on Friday, 06 March 2015 10:49

Read more...

ക്ഷേത്ര സന്നിധിയില്‍ ഫ്യൂഷന്‍ സംഗീത വിശ്മയം തീര്‍ത്ത് ഉള്ളേരിയും സംഘവും

000ഗുരുവായൂര്‍ : കീബോര്‍ഡ് കലാകാരന്‍ പ്രകാശ് ഉള്ളേരി നയിച്ച 'സംഗീത സമന്വയം' ഹിന്ദുസ്ഥാനിയുടെ ലയമാധുരിയിലേക്ക് സദസ്സിനെ കൂട്ടിക്കൊണ്ടുപോയി. കര്‍ണ്ണാട്ടിക്ക്ഹിന്ദുസ്ഥാനി സംഗീതോപകരണങ്ങളുടെ ശ്രുതിമധുരമായ ഫ്യൂഷനില്‍ ആസ്വാദകര്‍ രണ്ടു മണിക്കൂര്‍ മതിമറന്നിരുന്നു. ' വാതാപി' യോടെ തുടങ്ങി, യമന്‍ കല്യാണി രാഗത്തില്‍ 'കൃഷ്ണ നീ ബേഗനെ', കനഡ രാഗത്തില്‍ !'അലെയ് പായുതേ' തുടങ്ങിയ കീര്‍ത്തനങ്ങള്‍ക്കുശേഷം

Last Updated on Friday, 06 March 2015 10:50

Read more...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന്‌:

രാവിലെ :ഏഴ്‌ മുതല്‍ കാഴ്‌ച്ച ശീവേലി.പത്ത്‌ മുതല്‍ പാലഭിഷേകം,നവകം,പന്തീരടിപൂജ,ശ്രൂഭുതബലി,നവകം

പകല്‍
ഒന്ന്‌ മുതല്‍ മൂന്നുവരെ ചാക്യാര്‍കൂത്ത്‌(കൂത്തമ്പലത്തില്‍)
മൂന്നിന്‌ നടതുറക്കല്‍,കാഴ്‌ച്ച ശീവേലി
വൈകിട്ട്‌ ആറുമുതല്‍ ദീപാരാധന,കേളി,മദ്ദളപറ്റ്‌,പാഠകം,അത്താഴപൂജ
രാത്രി എട്ടു മുതല്‍ ഒന്ന്‌ വരെ ശ്രൂഭതബലി,വടക്കേനടക്കല്‍ എഴുന്നള്ളിച്ച്‌ വെക്കല്‍,തായമ്പക,കൊമ്പ്‌പറ്റ്‌,കുഴല്‍പറ്റ്‌
മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം:

Read more...

ഗുരുവായൂര്‍ ഉത്സവം : വിശേഷങ്ങള്‍

ഗുരുവായൂര്‍:ഗുരുവായൂര്‍ ഉത്സവനാളില്‍ നഗരസഭ സംഘടിപ്പിക്കുന്ന പുഷ്‌പോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നിശാഗന്ധി സര്‍ഗോത്സവത്തില്‍ പിന്നണി ഗായിക സിതാരയുടെ ഗസല്‍ നൈറ്റ്‌ ആയിരങ്ങളെ ആകര്‍ഷിച്ചു. ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന സംഗീതപരിപാടി ആസ്വദകരെ രസിപ്പിച്ചു.പുഷ്‌പോത്സവത്തില്‍ വ്യാഴാഴ്‌ച്ച വൈകിട്ട്‌ കെ .പി.എ .സിയുടെ പ്രമുഖനാടകമായ നീലക്കുയില്‍ വൈകിട്ട്‌ ആറിന്‌ അവതരിപ്പിക്കും.
------------
ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായ കലാവിരുന്നില്‍ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭക്‌തിഗാനമേള അരങ്ങേറി.

Last Updated on Thursday, 05 March 2015 10:03

Read more...

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തില്‍ കാഴ്‌ചശീവേലിക്കു വന്‍ ഭക്‌തജന തിരക്ക്‌

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്‌ച്ച നടന്ന കാഴ്‌ചശീവേലിക്കും വന്‍ ഭക്‌തജന തിരക്കനുഭവപ്പെട്ടു. രാവിലേയും ഉച്ചതിരിഞ്ഞും നടന്ന കാഴ്‌ച ശീവേലിക്ക്‌ പെരുവനം കുട്ടന്‍മാരാരുടെയും തിരുവല്ല രാധാകൃഷ്‌ണന്റെയും പ്രമാണിത്വത്തില്‍ അരങ്ങേറിയ പഞ്ചാരിമേളം ആസ്വാദകരെ ആവേശ പെരുമയിലേക്കെത്തിച്ചു. 75ഓളം കലാകാരന്‍മാര്‍ അണിനിരന്ന മേളം അവിസ്‌മരണീയമായി. ഗജരത്നം പത്മനാഭന്‍ കോലമേറ്റി. കേശവന്‍കുട്ടിയും ഗോപീകൃഷ്‌ണനും പറ്റാനകളായി. രാവിലെ പന്തീരടി പൂജയ്‌ക്ക് ശേഷം നാലമ്പലത്തിനകത്ത്‌ സപ്‌തമാതൃക്കള്‍ക്കു സമീപവും

Read more...

ഗുരുവായൂര്‍ ഉത്സവം: ഉറങ്ങാതെ കൃഷ്ണസന്നിധി

ഗുരുവായൂര്‍: കണ്ണന്റെ തിരുവുത്സവത്തിന് സന്നിധിക്ക് ഉറങ്ങാന്‍ നേരമില്ല.പുലര്‍ച്ചെ മൂന്നിന് ശ്രീലകപൊന്‍വാതില്‍ തുറന്നാല്‍ പിറ്റേ ദിവസം പുലര്‍ച്ചെ രണ്ടുമണിവരെ നീളുകയാണ് ഉത്സവാഘോഷം. നിര്‍മാല്യദര്‍ശനവും വാകച്ചാര്‍ത്തും അഭിഷേകങ്ങളും കഴിഞ്ഞാല്‍ മുളപൂജ തുടങ്ങും. വിതച്ച ധാന്യവിത്തുകളെ ദേവന്മാരായി സങ്കല്പിച്ചാണ് വിശേഷപൂജ. പിന്നീട് കാഴ്ചശ്ശീവേലിയായി. പത്തുമണിവരെ കൊട്ടിത്തിമിര്‍ക്കുന്ന പഞ്ചാരിമേള അകമ്പടിയില്‍ എഴുന്നള്ളിപ്പ് കഴിയുമ്പോഴേക്കും ശ്രീഭൂതബലിയാണ്. പരിവാരദേവതകള്‍ക്ക് ബലിതൂവുമ്പോള്‍ സാന്നിധ്യം പകര്‍ന്ന് ഗുരുവായൂരപ്പന്‍ പൊന്‍മണ്ഡപത്തില്‍ എഴുന്നള്ളും.

Read more...

ഓടുന്നു കേശവന്‍കുട്ടി; കണ്ണനെ ശിരസ്സിലേറ്റി

ഗുരുവായൂര്‍: ഉത്സവശ്രീഭൂതബലിക്ക് ഗുരുവായൂരപ്പന്റെ തിടമ്പേറ്റി ഓടുന്ന കൊമ്പന്‍ കേശവന്‍കുട്ടി ഭക്തര്‍ക്ക് കൗതുകം പകര്‍ന്നു.ആനയോട്ട ജേതാവായ കൊമ്പന്‍ കേശവന്‍കുട്ടിക്കാണ് ശ്രീഭൂതബലിക്ക് കണ്ണനെ ശിരസ്സിലേറ്റാനുള്ള സൗഭാഗ്യം. ശ്രീഭൂതബലിയുടെ നാലാമത്തെ പ്രദക്ഷിണമായ ശീഘ്രബലിക്കാണ് ഓട്ടം.പരിവാരങ്ങള്‍ക്ക് ബലിതൂവുന്ന ഓതിക്കന്‍ ഒറ്റശ്വാസത്തില്‍ ക്ഷേത്രം പ്രദക്ഷിണം വെയ്ക്കണം. ക്ഷേത്രപാലകന് ബലിതൂവാനാണിത്. പിന്നാലെ ആനപ്പുറത്ത് ഭഗവാനും ഉണ്ടാകും.രാവിലെ പതിനൊന്നിനും രാത്രി എട്ടിനുമാണ് ശ്രീഭൂതബലി. ശ്രീഭൂതബലിക്കു പുറമേ പള്ളിവേട്ടയ്ക്കും ആറാട്ടിനും ഓട്ടപ്രദക്ഷിണമുണ്ട്.

'ശ്രീ അയ്യപ്പചരിതം' ഓട്ടന്‍തുള്ളലുമായി യുവ എന്‍ജിനിയര്‍

ഗുരുവായൂര്‍: ഉത്സവത്തിന്റെ ഭാഗമായി എറണാകുളം ഇന്‍ഫോ പാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ അരുണ്‍ ആര്‍. കുമാര്‍ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ ഹൃദ്യമായി. 'ശ്രീ അയ്യപ്പചരിതം' എന്ന പുതിയ തുള്ളല്‍ക്കഥ അവതരിപ്പിച്ചുകൊണ്ടായിരുന്നു യുവ എന്‍ജിനിയര്‍ സദസ്സിനെ കൈയിലെടുത്തത്.മീശാന്‍ എന്ന ഹാസ്യസാഹിത്യകാരന്‍ രചിച്ച ഈ തുള്ളല്‍ക്കഥയില്‍ അയ്യപ്പന്റെ ജനനം മുതല്‍ ശബരിമലയില്‍ കുടികൊള്ളുന്നതു വരെയുള്ള ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കലാമണ്ഡലം പ്രഭാകരന്‍(പാട്ട്), രത്‌നകുമാര്‍(മൃദംഗം) എന്നിവര്‍ പിന്നണിയൊരുക്കി.

പാഠകക്കാര്‍ അണിനിരന്നു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിന് പുരാണകഥ പറയാന്‍ പന്ത്രണ്ട് പാഠകക്കാര്‍ അണിനിരന്നു. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം പ്രദക്ഷിണ വഴിയ്ക്ക് സീമപമാണ് പാഠകക്കാരുടെ സ്ഥാനം. നിലവിളക്ക് കൊളുത്തിവെച്ച് ഭസ്മവും ചന്ദനവും ധരിച്ച് പട്ടുടുത്ത് തലയില്‍ മുടിവെച്ച് പാഠകക്കാര്‍ കഥപറയാന്‍ തുടങ്ങുന്നതോടെ ഭക്തര്‍ ചുറ്റുംകൂടും.
രാമായണം, പാഞ്ചാലി സ്വയംവരം, പാത്രചരിതം, ത്രിപുരദഹനം തുടങ്ങിയ കഥകളാണ് ബുധനാഴ്ച അവതരിപ്പിച്ചത്. കലാമണ്ഡലം കെ.പി. നാരായണന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍ നമ്പ്യാര്‍, ഹരിനമ്പ്യാര്‍, വില്ലുപട്ടത്ത് നാരായണന്‍ നമ്പ്യാര്‍,

Read more...

ഗുരുവായൂരപ്പന്‍ പൊന്‍പ്പഴുക്കാമണ്ഡപത്തില്‍

ഗുരുവായൂര്‍: സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തില്‍ ഗുരുവായൂരപ്പന്‍ എഴുന്നള്ളി. ആയിരങ്ങള്‍ കാണിക്കയര്‍പ്പിച്ച് നമിച്ചു.ഉത്സവ ശ്രീഭൂതബലിയുടെ ഭാഗമായി വടക്കേ നടയ്ക്കല്‍ പ്രദക്ഷിണവഴിയില്‍ രാത്രി ഒമ്പതോടെയാണ് പൊന്‍പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവെച്ചത്. ആലവട്ടവും വെഞ്ചാമരവും അണിയിച്ച പൊന്‍മണ്ഡപത്തില്‍ വീരാളിപ്പട്ട് വിരിച്ചതിനു മുകളില്‍ തങ്കത്തിടമ്പ് എഴുന്നള്ളിച്ചു. ചുറ്റും 12 വെള്ളി കുത്തുവിളക്കുകള്‍. മുന്നില്‍ ദീപസ്തംഭം, കര്‍പ്പൂരജ്വാലകളും അഷ്ടഗന്ധവും നിറഞ്ഞുനില്‍ക്കെ ഭഗവാനെ ഒരുനോക്കുകാണാന്‍ ഭക്തരുടെ തിക്കുംതിരക്കുമായിരുന്നു.

Read more...

ഉത്സവം: പ്രസാദ വിതരണം ആരംഭിച്ചു

ഗുരുവായൂര്‍:അഗ്രശാലയുണര്‍ന്നു; ഇനി വിഭവവട്ടങ്ങളുടെ രസംനുകരാന്‍ ആയിരങ്ങളെത്തും. ഉത്സവത്തിന്‌ കൊടിയേറിയശേഷം രാത്രി പത്ത്‌ മണിയോടെനാലമ്പലത്തിനകത്തുനിന്നുകൊണ്ടുവന്ന അഗ്നി ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ്‌ അഗ്രശാലയിലെ അടുപ്പിലേക്ക്‌ പകര്‍ന്നത്‌. തുടര്‍ന്ന്‌ രാവിലെയുള്ള ഉത്സവകാഴ്‌ചശീവേലിക്ക്‌ ശേഷം കഞ്ഞിപ്പകര്‍ച്ച ആരംഭിച്ചു.പടിഞ്ഞാറെനടയിലെ അന്നലക്ഷ്‌മിഹാളിലാണ്‌ പകര്‍ച്ച നടക്കുന്നത്‌. രാവിലെ കഞ്ഞി, പുഴുക്ക്‌, ശര്‍ക്കര, നാളികേരപ്പൂള്‌, വൈകിട്ട്‌ ചോറ്‌, രസകാളന്‍, ഓലന്‍, പപ്പടം എന്നിങ്ങനെയാണ്‌ വിഭവങ്ങള്‍.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Temple News