Guruvayoor Temple News

ഉത്സവ തായമ്പക കൊട്ടിക്കലാശിച്ചു

ഗുരുവായൂര്‍: ഉത്സവത്തിന്റെ ഭാഗമായുള്ള ആവേശകരമായ തായമ്പക തിങ്കളാഴ്ച രാത്രി സമാപിച്ചു. കല്ലൂര്‍ രാമന്‍കുട്ടിമാരാരുടെ താളപ്രകടനത്തോടെയായിരുന്നു ഉത്സവത്തായമ്പക കൊട്ടിക്കലാശിച്ചത്.മഞ്ചേരി ഹരിദാസ്, പനമണ്ണ ശശി, ഗുരുവായൂര്‍ ശശി എന്നിവരുടെ ട്രിപ്പിള്‍ തായമ്പകയും യുവജനോത്സവ പ്രതിഭ അജിത് ഗോപന്റെ തായമ്പകയും ശ്രദ്ധേയമായി. ഞായറാഴ്ച രാത്രി കല്ലേക്കുളങ്ങര അച്യുതന്‍കുട്ടി മാരാരുടെ സംഗീതം കലര്‍ന്ന ശാസ്ത്രീയ വഴികളിലൂടെയുള്ള തായമ്പക ആസ്വദിക്കാന്‍ ഏറെപ്പേര്‍ ഉണ്ടായി.

ക്ഷേത്രോത്സവം ; ഇന്ന് ഉത്സവബലി

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ താന്ത്രികപ്രധാനമായ ഉത്സവബലി ഇന്ന് നടക്കും . രാവിലെ പന്തീരടിപൂജക്കു ശേഷമാണ്‌ താന്ത്രികമന്ത്ര ധ്വനികളോടെയുള്ള ഉത്സവബലി. ആറുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ ഉണ്ടാകും . ക്ഷേത്രം തന്ത്രിയാണ്‌ മുഖ്യകാര്‍മികത്വം വഹിക്കുക.അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ്‌ ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്‌. ക്ഷേത്രത്തില്‍ അദൃശ്യമായി നിലകൊണ്ട്‌ ദര്‍ശനത്തിനെത്തുന്ന ഭക്‌തജനങ്ങളെ അനുഗ്രഹിക്കുകയും ക്ഷേത്രത്തിന്‌ ചൈതന്യം ഉണ്ടാക്കുന്നതുമായ ദേവഭൂതഗണങ്ങള്‍ക്ക്‌ ചടങ്ങില്‍ വലിയ പ്രാധാന്യമുണ്ട്‌.

Read more...

ദര്‍ശനത്തിനും പ്രസാദ ഊട്ടിനും വന്‍ ഭക്തജത്തിരക്ക്

ഗുരുവായൂര്‍: ഉത്സവത്തിന്റെ ഏഴാം ദിവസമായ ഇന്നലെ ദര്‍ശനത്തിനും  പ്രസാദ ഊട്ടിനും വന്‍ ഭക്തജനത്തിരക്കുഭവപ്പെട്ടു. മുപ്പത്തി നായിരത്തോളം ഭക്തജനങ്ങളാണ്  ഇന്നലെ ഭഗവത് പ്രസാദമായ കഞ്ഞിയും പുഴുക്കും കഴിക്കാനെത്തിയത് . അവധി ദിവസമായതിനാല്‍ ദര്‍ശനത്തിന്  പുലര്‍ച്ചെ മുതല്‍ തന്നെ നീണ്ട നിരയായിരുന്നു. മണിക്കൂറുകള്‍ വരിനിന്ന ശേഷമാണ് പലര്‍ക്കും ദര്‍ശം നടത്താായത്. രാവിലെ ഒമ്പതിന്  തുടങ്ങിയ പ്രസ്ദ ഊട്ട് വൈകുന്നേരം നാലരവരെ നീണ്ടു. വരിയില്‍നിന്ന മുഴുവന്‍ ഭക്തര്‍ക്കും പ്രസാദഊട്ടു നല്‍കി. പ്രസാദ ഊട്ടിനും നീണ്ട വരിയായിരുന്നു.

Read more...

ഉത്സവ തായമ്പകയും കലാപരിപാടികളും ഇന്ന് സമാപിക്കും

ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്കും ക്ഷേത്രത്തിനുള്ളിലെ ഉത്സവ തായമ്പകക്കും ഇന്ന് സമാപനമാവും. ഉത്സവത്തോടുബന്ധിച്ച് കഴിഞ്ഞ ഏഴു ദിവസങ്ങളിലായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് അരങ്ങേറിയിരുന്നത്. ഇന്നലെ 'യദുകുലം നട്യഗേഹ'ത്തിന്റെ നൃത്തനൃത്ത്യങ്ങള്‍ മുംബൈ ശ്രി അയ്യപ്പമിഷന്റെ തിരുവാതിരക്കളി, ഗുരുവായൂര്‍ ദേവസ്വം വെല്‍ഫെയര്‍ കമ്മിറ്റിയവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.വിജയരാഘവ കുറുപ്പ് പാര്‍ട്ടി അവതരിപ്പിച്ച കുത്തിയോട്ടവും, ഹരിപ്പാട് സുദര്‍ശനയുടെ 'ഇനി ശൂര്‍പ്പണഖ  പറയട്ടെ'

Read more...

ഗുരുവായൂരില്‍ ഉത്സവത്തിരക്കേറുന്നു

ഗുരുവായൂര്‍: ഉത്സവത്തിന്റെ ഏഴാം വിളക്ക്‌ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ ഭക്‌തജനത്തിരക്ക്‌. പുലര്‍ച്ചെ നിര്‍മാല്യത്തിനായി നടതുറന്നതു മുതല്‍ ഭക്‌തരുടെ നീണ്ട നിരയായിരുന്നു. മണിക്കൂറുകള്‍ കാത്ത്‌ നിന്നാണ്‌ പലര്‍ക്കും ദര്‍ശനം നടത്താനായത്‌. ഉത്സവപകര്‍ച്ചക്കും വന്‍ തിരക്കനുഭവപ്പെട്ടു. കഴിഞ്ഞ ആറ്‌ ദിവസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രസാദ ഊട്ടിനെത്തിയത്‌ ഞായറാഴ്‌ചയാണ്‌. 30000ത്തിലധികം പേരാണ്‌ ഞായറാഴ്‌ച ഭഗവാന്റെ പ്രസാദ ഊട്ട്‌ കഴിച്ചത്‌. രാവിലെ ഒന്‍പതിനാരംഭിച്ച പ്രസാദ ഊട്ട്‌ ഉച്ചതിരിഞ്ഞ്‌ നാലര വരെ നീണ്ടു. ഉച്ച കഴിഞ്ഞതോടെ പ്രസാദ ഊട്ടില്‍ നല്‍കിയിരുന്ന കഞ്ഞിയും പുഴുക്കും മാറ്റി ചോറും കറിയുമാണ്‌ നല്‍കിയത്‌.

ഏഴാം വിളക്കിന് ധ്രുവം മേളം കൊട്ടിത്തിമിര്‍ത്തു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഞായറാഴ്ച വൈകുന്നേരം കാഴ്ചശീവേലിക്ക് മേളംനയിച്ച തിരുവല്ല രാധാകൃഷ്ണന്‍ പഞ്ചാരിയിലെ പ്രധാന വിഭാഗമായ ധ്രുവം കൊട്ടി മേളാസ്വാദകരെ ആകര്‍ഷിച്ചു.ഇതിന്റെ തുടര്‍ച്ചയായി ഒറ്റയാന പ്രദക്ഷിണത്തിന് തായമ്പക വിദഗ്ധന്‍ കല്ലേക്കുളങ്ങര അച്യുതന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ ചെമ്പടമേളം വിസ്തരിച്ചു. കൊമ്പന്‍ വലിയ കേശവന്‍ സ്വര്‍ണ്ണക്കോലമേറ്റി.

താന്ത്രികപ്രധാനമായ ഉത്സവബലി തിങ്കളാഴ്‌ച.

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ താന്ത്രികപ്രധാനമായ ഉത്സവബലി തിങ്കളാഴ്‌ച. രാവിലെ പന്തീരടിപൂജക്കുശേഷമാണ്‌ താന്ത്രികമന്ത് ധ്വനികളോടെയുള്ള ഉത്സവബലി. ആറുമണിക്കൂര്‍ നീണ്ടുനില്‍ക്കും. ക്ഷേത്രം തന്ത്രിയാണ്‌ മുഖ്യകാര്‍മികത്വം വഹിക്കുക. അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ്‌ ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്‌. ക്ഷേത്രത്തില്‍ അദൃശ്യമായി നിലകൊണ്ട്‌ ദര്‍ശനത്തിനെത്തുന്ന ഭക്‌തജനങ്ങളെ അനുഗ്രഹിക്കുകയും ക്ഷേത്രത്തിന്‌ ചൈതന്യം ഉണ്ടാക്കുന്നതുമായ ദേവഭൂതഗണങ്ങള്‍ക്ക്‌ ചടങ്ങില്‍ വലിയ പ്രാധാന്യമുണ്ട്‌

Read more...

ഗുരുവായുരപ്പനെ ശിരസ്സിലേറ്റാൻ കേശവൻകുട്ടി ഇനി ക്ഷേത്രത്തിനകത്ത് തന്നെ

ഗുരുവായൂര്‍: ഉത്സവ ആനയോട്ടത്തില്‍ ജയിച്ചതിനുേശഷം കൊമ്പന്‍ കേശവന്‍കുട്ടി ക്ഷേത്രമതില്‍ക്കകം വിട്ട് പുറത്ത് പോയിട്ടില്ല. ഓരോയെഴുന്നള്ളിപ്പിനും ഭഗവാന്റെ തിടമ്പേറ്റണം. അതിന് ഇടയ്ക്കിടെ കുളിക്കണം. ക്ഷേത്രത്തിനകത്തെ കിണറ്റിലെ വെള്ളം തന്നെയാണ് ഉപയോഗിക്കുക. ഒന്നാംപാപ്പാന്‍ നാരായണനും മറ്റു പാപ്പാന്മാരായ രാജകുമാരനും ജ്യോതിഷും വിസ്തരിച്ച് തേച്ച് കുളിപ്പിക്കും. കുളി കഴിയുമ്പോഴേക്കും ചോറും പായസവും യഥേഷ്ടം.രാവിലത്തെ ശീവേലി, ശ്രീഭൂതബലി, ഉച്ചതിരിഞ്ഞ് ശീവേലി, രാത്രി ശ്രീഭൂതബലി, അര്‍ദ്ധരാത്രിയില്‍ വീണ്ടും എഴുന്നള്ളിപ്പ്.. നീളുന്നു കേശവന്‍കുട്ടിക്ക് തിടമ്പേറ്റാനുള്ള

Read more...

ഗുരുവായുരപ്പനെ സംഗീത പാലാഴിയിൽ ആറാടിച്ച് ശ്രീവത്സൻ ജെ മേനോണ്‍

ഗുരുവായൂര്‍: ശനിയാഴ്ച സന്ധ്യയില്‍ മഴപെയ്തു തീര്‍ന്നതിനു പിന്നാലെയായിരുന്നു ആസ്വാദകരുടെ മനസ്സിലേക്ക് രാഗമഴ പെയ്യിച്ച് ശ്രീവത്സന്‍ ജെ. മോനോന്റെ സംഗീതക്കച്ചേരി. ശാസ്ത്രീയസംഗീത ലോകത്ത് യുവനിരയില്‍ ഏറെ ശ്രദ്ധേയനായ ശ്രീവത്സന്റെ കച്ചേരിയാസ്വദിക്കാന്‍ ഏറെ തിരക്കുണ്ടായി.ഇടപ്പിള്ളി അജിത്ത്കുമാര്‍ (വയലിന്‍), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), വാഴപ്പിള്ളി കൃഷ്ണകുമാര്‍ (ഘടം), കോട്ടയം മുരളി (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളക്കാരായി. തുടര്‍ന്ന് ഗീതാ പത്മകുമാറിന്റെ കുച്ചിപ്പുടിയും ഓച്ചിറ കേരളയുടെ 'പഞ്ചാക്ഷര മന്ത്രം' ബാലെയും ഹൃദ്യമായി.

Read more...

നാളെ നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനത്തില്‍ നിയന്ത്രണം

ഗുരുവായൂര്‍: ഉത്സവബലി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 വരെയും 12 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയും നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനം ഉണ്ടാകില്ല.നാലമ്പലത്തിനകത്ത് ദേവപരിവാരങ്ങള്‍ക്ക് ബലിതൂവുന്നതിനാണ് രാവിലെ ഒമ്പത് മുതല്‍ 11 വരെ പ്രവേശനമില്ലാത്തത്. നാലമ്പലത്തിനകത്ത് ശ്രീഭൂതബലിക്ക് എഴുന്നള്ളിച്ചുവെയ്ക്കുന്ന സമയം 11 മുതല്‍ 12 വരെ ഒരുമണിക്കൂര്‍ ദര്‍ശനത്തിന് പ്രവേശനം ഉണ്ടാകും.ഭൂതഗണങ്ങള്‍ക്ക് ബലിതൂവാനായി 12ന് നാലമ്പലത്തില്‍നിന്ന് ഗുരുവായൂരപ്പന്‍ പുറത്ത് കടന്നാല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെ ഭക്തരെ നാലമ്പലത്തിലേയ്ക്ക് പ്രവേശിപ്പിക്കില്ല.

ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളിത്തുടങ്ങി

ഗുരുവായൂര്‍: ഉത്സവത്തിന് ആറാംവിളക്ക് ദിവസമായിരുന്ന ശനിയാഴ്ച വൈകുന്നേരം കാഴ്ചശ്ശീവേലിക്ക് വിശിഷ്ട സ്വര്‍ണ്ണക്കോലത്തില്‍ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചു. ഉത്സവം കഴിയുന്ന ബുധനാഴ്ച വരെ സ്വര്‍ണ്ണക്കോല പ്രഭയിലാകും കണ്ണന്റെ എഴുന്നള്ളിപ്പ്. ഉത്സവബലി തിങ്കളാഴ്ച നടക്കും. ഗജരത്‌നം പത്മനാഭനാണ് സ്വര്‍ണ്ണക്കോലം ശിരസ്സിലേക്ക് ഏറ്റുവാങ്ങിയത്. കീഴ്ശാന്തി തിരുവാലൂര്‍ മനോഹരന്‍ നമ്പൂതിരി, ഗുരുവായൂരപ്പന്റെ പൊന്‍തിടമ്പുവെച്ച സ്വര്‍ണ്ണക്കോലം ഗജേശ്രഷ്ഠന്റെ പുറത്തു കയറ്റിയനിമിഷം സന്നിധി നാരായണനാമ മുഖരിതമായി. തലയെടുപ്പുള്ള സിദ്ധാര്‍ത്ഥനും ജൂനിയര്‍ വിഷ്ണുവും പറ്റാനകളായി.

Read more...

ഉത്സവ പ്രസാദ ഊട്ടിന് റെക്കോര്‍ഡ് തിരക്ക്

ഗുരുവായൂര്‍: ഉത്സവ പ്രസാദ ഊട്ടിന് ശനിയാഴ്ച റെക്കോര്‍ഡ് തിരക്കായിരുന്നു. 25,000ത്തോളം പേര്‍ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. ഉച്ചതിരിഞ്ഞ് മൂന്നര വരെ പ്രസാദ ഊട്ട് നീണ്ടുനിന്നു.രാവിലെ 9നാണ് പ്രസാദ ഊട്ട് തുടങ്ങുന്നത്. ശനിയാഴ്ച രണ്ടുമണിയായപ്പോഴേക്കും കഞ്ഞിയും പുഴുക്കും കഴിഞ്ഞു. എന്നാല്‍, വരി നീണ്ടുനിന്നിരുന്നു. അവര്‍ക്ക് ചോറും രസകാളനും നല്‍കുകയായിരുന്നു. അതുകൊണ്ട് ഭക്ഷണംകിട്ടാതെ ആര്‍ക്കും മടങ്ങേണ്ടി വന്നില്ല.ശനിയാഴ്ച മുന്‍ ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. വി. ബലറാം, റിട്ട. ജസ്റ്റിസ് സി.എസ്. രാജന്‍,

Last Updated on Sunday, 08 March 2015 09:28

Read more...

താന്ത്രിക മന്ത്രധ്വനികള്‍ മുഴങ്ങും; ഉത്സവബലി തിങ്കളാഴ്‌ച

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ താന്ത്രികപ്രധാനമായ ഉത്സവബലി തിങ്കളാഴ്‌ച. രാവിലെ പന്തീരടി പൂജക്കുശേഷമാണ് താന്ത്രികമന്ത്ര ധ്വനികളോടെയുള്ള ഉത്സവബലി. ആറുമണിക്കൂര്‍ നീണ്ടുനില്‍ക്കും. ക്ഷേത്രം തന്ത്രിയാണ്‌ മുഖ്യകാര്‍മികത്വം വഹിക്കുക.അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ്‌ ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്‌. ക്ഷേത്രത്തില്‍ അദൃശ്യമായി നിലകൊണ്ട്‌ ദര്‍ശനത്തിനെത്തുന്ന ഭക്‌തജനങ്ങളെ അനുഗ്രഹിക്കുകയും ക്ഷേത്രത്തിന്‌ ചൈതന്യം ഉണ്ടാക്കുന്നതുമായ ദേവഭൂതഗണങ്ങള്‍ക്ക്‌ ചടങ്ങില്‍ വലിയ പ്രാധാന്യമുണ്ട്‌.

Read more...

ഗുരുവായൂരില്‍ ഇനി സ്വര്‍ണ്ണക്കോലത്തില്‍ കൃഷ്ണദര്‍ശനം

ഗുരുവായൂര്‍: ഉത്സവത്തിന്റെ ആറാം വിളക്കായ ശനിയാഴ്ച മുതല്‍ ചടങ്ങുകള്‍ക്ക് പ്രാധാന്യമേറും. വിശിഷ്ട സ്വര്‍ണ്ണക്കോലം ശനിയാഴ്ച വൈകീട്ട് കാഴ്ചശ്ശീവേലിക്ക് എഴുന്നള്ളിക്കാന്‍ തുടങ്ങും.ഗജരത്‌നം പത്മനാഭനാണ് ആദ്യദിനത്തിലും അവസാനം ആറാട്ടെഴുന്നള്ളിപ്പിനും സ്വര്‍ണ്ണക്കോലത്തില്‍ ഗുരുവായൂരപ്പന്റെ തിടമ്പ് ശിരസ്സിലേറ്റുക. മറ്റു ദിവസങ്ങളില്‍ വലിയ കേശവന്‍, നന്ദന്‍, സിദ്ധാര്‍ത്ഥന്‍ എന്നീ മികച്ച കൊമ്പന്മാരാണ് ഇക്കൊല്ലം സ്വര്‍ണ്ണക്കോലമേറ്റുക. പഞ്ചാരിയില്‍ പുതുമകാട്ടി വകകൊട്ടുന്നത് ആറാം വിളക്കിന്റെ മറ്റൊരു പ്രത്യേകതയാണ്. രാവിലെ എഴുന്നള്ളിപ്പിന് കയ്യും കോലും പഞ്ചാരിമേളം വടക്കേ

Read more...

ഹൃദ്യം.. ഘനഗംഭീരം.. ഉത്സവത്തായമ്പക

ഗുരുവായൂര്‍: തായമ്പകയില്‍ ആവേശത്തിന്റെ ഇടിമുഴക്കം തീര്‍ക്കുന്ന പോരൂര്‍ ഉണ്ണികൃഷ്ണന്റെ പ്രകടനം സദസ്സിനെ ഇളക്കിമറിച്ചു. പോരൂരിനൊപ്പം നിധീഷ് ചിറക്കലും ചേര്‍ന്നപ്പോള്‍ അത് രണ്ടു തിരുവാതിര ഞാറ്റുവേലകള്‍ ഒന്നായ മട്ടായി.കലാമണ്ഡലം ബലരാമനും ചെറുതാഴം ചന്ദ്രനും ഉദയന്‍ നമ്പൂതിരിയും ചേര്‍ന്നവതരിപ്പിച്ച ത്രിമ്പിള്‍ ഒരേ ഗതിയിലൊഴുകിയ താളപ്പുഴകളായി. കൊട്ടിലെ സംഗീതവും സമ്പ്രദായങ്ങളും പുത്തന്‍ പ്രയോഗങ്ങളും സദസ്സിന്റെ മനസ്സിലേക്ക് കൊട്ടിവിട്ടു. വെള്ളിയാഴ്ച സുദേവ് കെ. നമ്പൂതിരി, ചൊവ്വല്ലൂര്‍ മോഹനന്‍, കലാമണ്ഡലം ഹരീഷ്, കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍ എന്നിവര്‍ തായമ്പക കൊട്ടി.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News