Guruvayoor Temple News

ക്ഷേത്രമുറ്റത്ത് താളമധുരം വിളമ്പി പഞ്ചവാദ്യം

ഗുരുവായൂര്‍ : ആറാട്ടിന് ശ്രീഗുരുവായൂരപ്പന്‍ എഴുന്നള്ളിയപ്പോള്‍ ക്ഷേത്രമുറ്റത്ത് പഞ്ചവാദ്യത്തിന്റെ താളമധുരം. ഉത്സവനാളുകളില്‍ ആറാട്ടെഴുന്നള്ളിപ്പിനു മാത്രമാണ് പഞ്ചവാദ്യം അരങ്ങേറുക എന്നതിനാല്‍ വാദ്യക്കമ്പക്കാര്‍ നിറഞ്ഞദിനം കൂടിയായിരുന്നു ബുധനാഴ്ച. ഗുരുവായൂരപ്പന്‍ പ്രൗഢ്വോജ്ജലമായ പരിവാരങ്ങളോടെ നഗരത്തിലേക്കിറങ്ങിയ നേരം പഞ്ചവാദ്യത്തിന്റെ പഞ്ചാമൃതമൊഴുക്കാന്‍ അമരക്കാരനായത് ചോറ്റാനിക്കര വിജയനായിരുന്നു.

Read more...

മഞ്ഞള്‍പ്രസാദം വാങ്ങാന്‍ ഭക്തരുടെ തിരക്ക്‌

ഗുരുവായൂര്‍ : ഗുരുവായൂരപ്പന് ആറാട്ടുസമയത്ത് അഭിഷേകം ചെയ്ത വിശേഷപ്പെട്ട മഞ്ഞള്‍പ്പൊടി പ്രസാദം ലഭിക്കാന്‍ ഭക്തരുടെ തിരക്ക്. ഒരു കുടം മഞ്ഞള്‍പ്പൊടിയാണ് ഭഗവാന് അഭിഷേകം ചെയ്തത്. ആടിയ മഞ്ഞള്‍പ്രസാദം ഒരു തരിയെങ്കിലും കിട്ടാന്‍ ഭക്തര്‍ പാടുപെട്ടു. ആറാട്ട് എഴുന്നള്ളിപ്പിന് സ്വര്‍ണ്ണക്കോലമേറ്റിയ ഗജരത്‌നം പത്മനാഭന്റെ വലത്തേ പറ്റാനയായിരുന്ന നന്ദന്റെ പുറത്താണ് മഞ്ഞള്‍പ്പൊടി നിറച്ച വെള്ളിക്കുടം മഞ്ഞപ്പട്ടുചുറ്റി

Read more...

ആറാട്ടിന് ഇളനീരുമായി കിട്ടയുടെ പിന്‍മുറക്കാര്‍

ഗുരുവായൂര്‍ : ഗുരുവായൂരപ്പന്റെ ആറാട്ടിന് അഭിഷേകം ചെയ്യാന്‍ ഇളനീരുമായി കിട്ടയുടെ പിന്‍മുറക്കാര്‍ എത്തി. ഗുരുവായൂരിലെ ഈഴവ കുടുംബത്തിന് ലഭിച്ച പുണ്യസുകൃതമാണ് ഈ ഇളനീരിനു പിന്നിലെ കഥ. കുന്നംകുളത്തെ ചിറയ്ക്കല്‍ മനയ്ക്കല്‍ ദേഹണ്ഡത്തിനുപോയി മടങ്ങിവരികയായിരുന്ന ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി ദാഹം തോന്നി ഇരിങ്ങപ്പുറത്തെ ചെത്തുകാരനായ കിട്ടയുടെ വീട്ടില്‍ ചെന്ന് ഇളനീര്‍ ആവശ്യപ്പെട്ടുവെന്ന് കഥയുണ്ട്. പക്ഷേ,

Read more...

ആനപ്പുറത്തേറി കീഴ്ശാന്തിമാര്‍

ഗുരുവായൂര്‍ : ആറാട്ടെഴുന്നള്ളിപ്പിന് അഞ്ച് ആനകളുടെയും പുറത്ത് കയറിയത് ക്ഷേത്രം കീഴ്ശാന്തികളായ യുവാക്കളായിരുന്നു. ഗജരത്‌നം പത്മനാഭന്റെ ശിരസ്സില്‍ സ്വര്‍ണ്ണക്കോലം എഴുന്നള്ളിച്ചത് ശാന്തിയേറ്റ കീഴ്ശാന്തിയും നഗരസഭാ കൗണ്‍സിലറുമായ തേലംമ്പറ്റ വാസുദേവന്‍ നമ്പൂതിരിയാണ്. ആറാട്ട് എഴുന്നള്ളിപ്പിന് അണിനിരന്നത് അഞ്ച് നാടന്‍ ആനകളായിരുന്നു എന്ന പ്രത്യേകതയുണ്ട്. നന്ദന്‍, സിദ്ധാര്‍ത്ഥന്‍, രാമന്‍കുട്ടി, കേശവന്‍കുട്ടി

Read more...

കണ്ണന് മഞ്ഞൾ കൊണ്ടഭിഷേകം

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന മഞ്ഞള്‍പ്പൊടി ബുധനാഴ്ച ഗുരുവായൂരപ്പന് അഭിഷേകമാകും. ആറാട്ടുകടവില്‍ തിടമ്പില്‍ ഇളനീരും മഞ്ഞള്‍പ്പൊടിയും അഭിഷേകം ചെയ്തതിനുശേഷമാണ് ഭഗവാന്റെ ആറാട്ട്.ശ്രീകോവിലിന് മുന്നിലുള്ള വാതില്‍മാടത്തില്‍ മഞ്ഞള്‍പ്പൊടി ബുധനാഴ്ച ഉച്ചയ്ക്ക് തയ്യാറാക്കും. നാക്കിലയില്‍ ശര്‍ക്കര, നാളികേരം, നേന്ത്രപ്പഴം എന്നിവവെച്ച് നിലവിളക്ക് തെളിയിക്കും. മാരാര്‍ ശംഖ് വിളിക്കുന്നതോടെ ഇണമുണ്ട് അണിയിച്ച ഉരലില്‍ സ്വര്‍ണ്ണം സമര്‍പ്പിക്കും. ചെണ്ടയുടെ വലന്തലയില്‍നിന്ന് നാദം ഉയരുമ്പോള്‍ ഉരലില്‍ മഞ്ഞളിട്ട് ഇടിക്കാന്‍ തുടങ്ങും.

Read more...

ആറാട്ടുതിടമ്പിന് ഏറെ സവിശേഷതകള്‍

ഗുരുവായൂര്‍: ആറാട്ടുദിവസമായ ബുധനാഴ്ച എഴുന്നള്ളിക്കുന്ന ആറാട്ടുതിടമ്പിന് വിശേഷതകള്‍ ഏറെ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിടമ്പ് പഞ്ചലോഹത്തില്‍ പൗരാണിക ശില്പമാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ ആറാട്ടിന് ഒരുദിവസം മാത്രമാണ് ഇത് എഴുന്നള്ളിക്കുക. മറ്റു ദിവസങ്ങളില്‍ ശ്രീലകത്ത് മൂലവിഗ്രഹത്തിനു സമീപമാണ് പഞ്ചലോഹത്തിടമ്പിന്റെ സ്ഥാനം.ക്ഷേത്രത്തില്‍ ദിവസവും എഴുന്നള്ളിക്കുന്നത് സ്വര്‍ണ്ണത്തിടമ്പാണ്. സ്വര്‍ണ്ണത്തിടമ്പ് പലതവണ മാറ്റിനിര്‍മ്മിച്ചതാണ്. പഞ്ചലോഹത്തിടമ്പിന്റെ പഴക്കം ആര്‍ക്കും അറിയില്ല.ആറാട്ടെഴുന്നള്ളിപ്പ് ആരംഭിക്കുന്നതിനു

Read more...

കണ്ണന്‍ ഗ്രാമപ്രദക്ഷിണത്തില്‍; ദിവ്യപ്രഭയില്‍ ഗുരുപവനപുരം

gramamഗുരുവായൂര്‍: നിലവിളക്കുകളും നിറപറകളുംവെച്ച് കാത്തിരുന്നവരുടെ മുന്നില്‍ സൂര്യതേജസ്സില്‍ കണ്ണനെത്തി. ആത്മനിര്‍വൃതിയിലായ ഭക്തര്‍ ഉള്ളുരുകി പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് സാഷ്ടാംഗം നമസ്‌കരിച്ചു.പള്ളിവേട്ടയ്ക്ക് ചൊവ്വാഴ്ച സന്ധ്യക്ക് ക്ഷേത്രം വിട്ട് പുറത്തിറങ്ങിയ ഗുരുവായൂരപ്പന് ഭക്തര്‍ രാജകീയ വരവേല്പ് ഒരുക്കി. വീടുകളുടെ മുന്നിലും നാടിന്റെ മുക്കിലും മൂലയിലുമെല്ലാം ദീപങ്ങള്‍ നിറഞ്ഞു കത്തി.

Last Updated on Wednesday, 11 March 2015 14:30

Read more...

കൊമ്പന്‍ കേശവന്‍കുട്ടി ദൗത്യം പൂര്‍ത്തിയാക്കി താവളത്തിലേക്ക്‌

ഗുരുവായൂര്‍: ആനയോട്ട ജേതാവ് കൊമ്പന്‍ കേശവന്‍കുട്ടി ഉത്സവച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തില്‍നിന്ന് പുന്നത്തൂര്‍ ആനത്താവളത്തിലേക്ക് പോയി.
ഉത്സവം ആരംഭിച്ച ദിവസം ആനയോട്ടത്തില്‍ ജേതാവായതിനുശേഷം ഒമ്പതു ദിവസമായി ക്ഷേത്രത്തില്‍ത്തന്നെയായിരുന്നു കേശവന്‍കുട്ടി. ശീവേലിക്കും ശ്രീഭൂതബലിക്കുമൊക്ക തിടമ്പേറ്റി.40ഓളം എഴുന്നള്ളിപ്പുകളാണ് കേശവന്‍കുട്ടി നിര്‍വഹിച്ചത്. ക്ഷേത്രത്തില്‍ 200 ഓളം പ്രദക്ഷിണം വെച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഓട്ടജേതാവിന്റെ ദൗത്യം പൂര്‍ണമായി നിര്‍വഹിച്ച ബഹുമതിയും കേശവന്‍കുട്ടി നേടി.

Last Updated on Wednesday, 11 March 2015 10:27

Read more...

പള്ളിവേട്ട കഴിഞ്ഞു, പള്ളിയുറങ്ങി പശുക്കിടാവിന്റെ കരച്ചില്‍കേട്ട്‌ ഇന്ന്‌ ഉണരുന്നു

hjkhuihhdഗുരുവായൂര്‍ : നാഴികമണി നിലച്ചു. നിശബ്‌ദമായ പള്ളിയുറക്കം. ഗുരുവായൂരപ്പന്‍ ഇന്നലെ പള്ളിയുറങ്ങിയത്‌ ശ്രീകോവിലിന്‌ പുറത്തായിരുന്നു. പള്ളിയുറക്കത്തിന്‌ തടസമാകാതിരിക്കാന്‍ ഇന്നലെ രാത്രി ക്ഷേത്രത്തില്‍ നാഴിക മണി അടിച്ചില്ല. ക്ഷീണിതനായ ദേവന്‌ ഉറക്കത്തില്‍ തടസമില്ലാതിരിക്കാന്‍ നേരത്തേതന്നെ നാഴികമണിയില്‍ കയര്‍വരിഞ്ഞുകെട്ടി. വര്‍ഷത്തില്‍ പള്ളിവേട്ട ദിവസം രാത്രി മാത്രമാണ്‌ ക്ഷേത്രത്തില്‍ നാഴികമണി അടിക്കാതിരിക്കുക. പള്ളിവേട്ട കഴിഞ്ഞ്‌ ക്ഷീണിതനായ ഗുരുവായൂരപ്പന്‍ ക്ഷേത്രമുഖമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ

Last Updated on Wednesday, 11 March 2015 14:34

Read more...

ഇന്ന് കണ്ണനുറങ്ങും; അതിനായി ക്ഷേത്ര പരിസരം നിശബ്ദമാകും

urakkamഗുരുവായൂര്‍: ഗുരുവായൂരപ്പന് പള്ളിയുറങ്ങാന്‍ ക്ഷേത്രസന്നിധി ചൊവ്വാഴ്ച രാത്രി നിശബ്ദമാകും.പള്ളിവേട്ടയ്ക്കുശേഷം ശ്രീലകത്ത് പ്രവേശിക്കാതെ നമസ്‌കാര മണ്ഡപത്തിലാണ് പള്ളിയുറക്കം. നമസ്‌കാരമണ്ഡപത്തില്‍ ശയ്യാപത്മമിട്ട്, പട്ടുതലയിണയും പാവുമുണ്ടും കരിമ്പടവും വിരിച്ച വെള്ളിക്കട്ടിലിലാണ് പള്ളിയുറങ്ങുക.ഉറക്കത്തിനു വിഘ്‌നം വരാതിരിക്കാനായി സന്നിധി പരിപൂര്‍ണ നിശബ്ദതയിലായിരിക്കും.സമയമറിയിക്കുന്ന വലിയ നാഴികമണി അടിക്കില്ല. പരിചാരകന്മാരുടെ കാലൊച്ചപോലും കേള്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ആറാട്ടുദിവസമായ ബുധനാഴ്ച ഉദയത്തിനു മുന്‍പായി പള്ളിയുണര്‍ത്തും.

Last Updated on Tuesday, 10 March 2015 11:34

Read more...

പള്ളിവേട്ടയ്ക്ക് പന്നിവേഷവുമായി 35ാം വര്‍ഷവും കൃഷ്ണൻ

ഗുരുവായൂര്‍: ചൊവ്വാഴ്ച ഉത്സവ പള്ളിവേട്ട നടക്കുമ്പോള്‍ 35ാം വര്‍ഷവും പന്നിവേഷം കെട്ടാനൊരുങ്ങുകയാണ് എന്‍. കൃഷ്ണന്‍. ഗുരുവായൂര്‍ സ്വദേശിയായ കൃഷ്ണന്‍ എന്ന മണി ദേവസ്വം റിട്ട. ജീവനക്കാരനാണ്. എല്ലാവര്‍ഷവും മണിയുടെ പന്നിവേഷം ശ്രദ്ധേയമാകാറുണ്ട്.

ഉത്സവകാഹളം മുഴക്കി കൊമ്പുപറ്റ്‌

kombuഗുരുവായൂര്‍: ഉത്സവം എട്ടാംവിളക്കുദിവസമായിരുന്ന തിങ്കളാഴ്ച കൊമ്പുകലാകാരന്മാര്‍ ഒത്തുചേര്‍ന്ന് ഉത്സവകാഹളമുയര്‍ത്തി.രാവിലെ കാഴ്ചശ്ശീവേലിയുടെ മേളത്തിനുശേഷം കൊടിമരത്തിനു സമീപം എഴുന്നള്ളിപ്പിന് മുന്നിലായിരുന്നു 20ഓളം കലാകാരന്മാരുടെ കൊമ്പുപറ്റ്. അടന്ത താളത്തില്‍ തുടങ്ങി കലാശിച്ചതിനുശേഷം കൊമ്പുപറ്റിന്റെ മൂര്‍ത്തീഭാവമായ ചെമ്പടയില്‍ ഏറ്റി ചുരുക്കി കലാശിച്ചപ്പോള്‍ ആസ്വാദകര്‍ക്ക് വിരുന്നായി.മച്ചാട് മണികണ്ഠന്‍, മച്ചാട് കണ്ണന്‍, പേരാമംഗലം വിജയന്‍, കലാനിലയം ശ്രീധരന്‍, തൃപ്രയാര്‍ കണ്ണന്‍, മച്ചാട് പത്മകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

Last Updated on Tuesday, 10 March 2015 11:37

ഉത്സവ കലാപരിപാടികള്‍ക്ക് സമാപനമായി

ഗുരുവായൂര്‍: ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ തിങ്കളാഴ്ച രാത്രി സമാപിച്ചു.ഗായിക കെ.എസ്. ചിത്രയുടെ ഗാനമേളയോടെയായിരുന്നു സമാപനം. നടി ശ്രീലക്ഷ്മിയുടെ നൃത്തം, തിരുമറയൂര്‍ ഗിരിജന്‍ മാരാരുടെ നേതൃത്വത്തില്‍ മുടിയേറ്റ്, വടകര കോല്‍ക്കളിസംഘത്തിന്റെ കോല്‍ക്കളി, കരുനാഗപ്പള്ളി നേര്‍ക്കാഴ്ചയുടെ നാടന്‍പാട്ട്, ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ കലാപരിപാടികള്‍, ഓച്ചിറ ശിവദാസ്  പ്രസന്ന ശിവദാസ് എന്നിവരുടെ നാഗസ്വരക്കച്ചേരി, വടക്കേപ്പാട്ട് കൃഷ്ണകുമാറിന്റെ അഷ്ടപദി എന്നിവയുണ്ടായി

ഗുരുവായൂര്‍ ഭജനമണ്ഡലിയുടെ സമ്പ്രദായ ഭജന

ഗുരുവായൂര്‍: പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ എഴുന്നള്ളിപ്പിനു മുന്നില്‍ സമ്പ്രദായ ഭജനയുമായി ഗുരുവായൂര്‍ ഭജനമണ്ഡലിയുണ്ടാകും. കീര്‍ത്തനാലാപനം 72ാം വര്‍ഷമാണിത്. തോടയമംഗളം, അഷ്ടപദി, തരംഗം എന്നിവയോടെയാണ് ഭജന നീങ്ങുക.ജി.കെ. പ്രകാശന്‍, ജി.വി. രാമനാഥന്‍, രാമകൃഷ്ണന്‍ ഇളയത്, മോഴേത്ത് വേണു, വി. ഭരതരാജന്‍, എന്‍.എസ്. രാമന്‍, നൂറണി ശ്രീനിവാസന്‍, ദേവസ്വം ജീവനക്കാരായ സന്തോഷ്, രജിത്ത്, സതീശന്‍, അരുണ്‍ രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

തിടമ്പേറ്റി ഓടാന്‍ ഒരുങ്ങി നന്ദിനി

ഗുരുവായൂര്‍: ഉത്സവത്തിന്റെ പള്ളിവേട്ടയ്ക്കും ആറാട്ടിനും പിടിയാന നന്ദിനി ഗുരുവായൂരപ്പന്റെ തിടമ്പേറ്റി ഓടും.ചൊവ്വാഴ്ച രാത്രി പള്ളിവേട്ടയ്ക്ക് ഒമ്പത് പ്രദക്ഷിണവും ബുധനാഴ്ച രാത്രി ആറാട്ടിനുശേഷം 11 പ്രദക്ഷിണവും ചിട്ടയോടെ ഓടിതീര്‍ക്കണം. ഉത്സവച്ചടങ്ങുകള്‍ക്ക് ഓടാന്‍ തുടങ്ങിയിട്ട് 28 വര്‍ഷമായി. ഇതിനിടയില്‍ ഒരു വര്‍ഷം മാത്രം വിട്ടുനിന്നു. 60 വര്‍ഷത്തിലേറെ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ഓട്ടപ്രദക്ഷിണം നടത്തിയ മണ്‍മറഞ്ഞ ലക്ഷ്മിക്കുട്ടിയില്‍നിന്നാണ് നന്ദിനി ചുമതല ഏറ്റെടുത്തത്. 55കാരിയായ നന്ദിനി അഞ്ചുവയസ്സുള്ളപ്പോഴാണ് ഗുരുവായൂരിലെത്തിയത്.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News