Guruvayoor Temple News

തരൂര്‍ ഗുരുവായൂരപ്പന് സ്വര്‍ണ്ണ ആള്‍ രൂപം സമര്‍പ്പിച്ചു

shashi tharoorഗുരുവായൂര്‍: ശശി തരൂര്‍ ഗുരുവായൂരപ്പനെ നമസ്‌കരിച്ച്, സ്വര്‍ണ്ണ ആള്‍ രൂപം സമര്‍പ്പിച്ചു. കദളിപ്പഴം കൊണ്ട് തുലാഭാരം വഴിപാടും ക്ഷേത്രത്തില്‍ മൂന്ന് പ്രദക്ഷിണവും നടത്തി. അമ്മയെ കാണാന്‍ കൊച്ചിയിലേക്ക് പോയി.ചാവക്കാടിനടുത്ത് പെരുമ്പായില്‍ മനയില്‍ നടത്തിയ ആയുര്‍വേദ ചികിത്സയ്ക്ക് ശേഷമാണ് തരൂര്‍ ഗുരുവായൂരപ്പനെ തൊഴാനെത്തിയത്.

Last Updated on Saturday, 10 January 2015 09:44

Read more...

ആനകളുടെ ആരോഗ്യ പരിപാലനത്തിന് നടപടികളെടുക്കുന്നുണ്ട് : ദേവസ്വം ചെയര്‍മാന്‍

ഗുരുവായൂര്‍: പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളുടെ ആരോഗ്യ പരിപാലനത്തിന് ഗുരുവായൂര്‍ ദേവസ്വം സാധ്യമായ എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്ന് ചെയര്‍മാന്‍ ടി. വി. ചന്ദ്രമോഹന്‍ പറഞ്ഞു. മാതൃഭൂമിയില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച 'പാദരോഗം മാറാതെ ഗുരുവായൂരിലെ ആനകള്‍' എന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏറ്റവും മികച്ച രീതിയില്‍ ആനപരിപാലനം നടക്കുന്ന സ്ഥലമാണ് ദേവസ്വത്തിന്റെ കീഴിലുള്ള പുന്നത്തൂര്‍ ആനത്താവളം. എല്ലാ വര്‍ഷവും എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് ആനകള്‍ക്കായി ഒരു മാസത്തെ സുഖചികിത്സ നടത്തുന്നുണ്ട്. ആനകളെ പരിപാലിക്കുന്നതു സംബന്ധിച്ച് പാപ്പാന്മാര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കുന്നുണ്ട്. പാദരോഗമടക്കമുള്ള

Read more...

അമേരിക്കയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേയ്ക്കുള്ള വിഗ്രഹം ഇന്ന് ഗുരുവായൂരില്‍

ഗുരുവായൂര്‍: അമേരിക്കയിലെ ഡാളസില്‍ നിര്‍മ്മിക്കുന്ന ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെത്തും.
കിഴക്കേ നടയില്‍ രാവിലെ ഒമ്പതിന് എത്തുന്ന ഗുരുവായൂരപ്പ വിഗ്രഹെത്ത ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ സ്വീകരിക്കും. പ്രധാന വിഗ്രഹത്തോടൊപ്പം ഗണപതി, അയ്യപ്പന്‍, ഭഗവതി, ശിവന്‍ എന്നീ ഉപദേവതകളുടെ വിഗ്രഹങ്ങളും ഉണ്ടാകും.ശില്പി മായന്നൂര്‍ രാമകൃഷ്ണനാണ് വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചത്. വാസ്തു ആചാര്യന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു നിര്‍മ്മാണം. മെയ് ഒന്നിനാണ് പ്രതിഷ്ഠാച്ചടങ്ങ്. തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാട് ചടങ്ങിന് നേതൃത്വം നല്‍കും.

ഗുരുവായൂരില്‍ ജനുവരി ഒന്നിന് വൈകുണ്ഗ്ന ഏകാദശി നെയ്‌വിളക്ക്

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍  വൈകുണ്ഗ്ന ഏകാദശി  ബ്രാഹ്മണ സമൂഹത്തിന്റെ വക വഴിപാടായി നെയ്‌വിളക്ക് ആഘോഷിക്കും. ക്ഷേത്രത്തില്‍ രാവിലെ ഏഴിനും ഉച്ച തിരിഞ്ഞു മൂന്നരയ്ക്കും കാഴ്ച ശീവേലിക്കു പെരുവനം കുട്ടന്‍ മാരാരുടെ മേളം അകമ്പടിയാകും രാത്രി നെയ്യ് വിളക്കുകളുടെ പ്രഭയില്‍ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണത്തോടെ വിളക്കെഴുന്നെള്ളിപ്പ്  നടക്കും. രാവിലെയും വൈകിട്ടും ഗുരുവായൂര്‍ മുരളിയുടെ നാഗസ്വര കച്ചേരിയുമുണ്ടാകും. മേല്‍പത്തൂര്‍ ഓഡിറ്റോരിയത്തില്‍   കാലത്ത് അഞ്ചു മുതല്‍ രാത്രി പത്തുവരെ കലാപരിപാടികള്‍ അരങ്ങേറും. അഞ്ചിനു മുപ്പതോളം നാഗസ്വര തകില്‍ വിദ്വാന്‍മാര്‍ അവതരിപ്പിക്കുന്ന നാദബ്രഹ്മോത്സവം, ഏഴിന് അഷ്ടപദി, എട്ടിന് സത്സംഗം,

Read more...

പുതുവര്‍ഷപ്പുലരിയില്‍ ക്ഷേത്രനടയില്‍ കൃഷ്ണകുചേല സംഗമം

kuchelaഗുരുവായൂര്‍ : പുതുവര്‍ഷപ്പുലരിയില്‍ ക്ഷേത്രനടയില്‍ ഭഗവാന്‍ കൃഷ്ണനും സതീര്‍ത്ഥ്യനായ കുചേലനും സംഗമിക്കുന്ന കഥകളി അരങ്ങേറുന്നു. ബുധനാഴ്ച മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാത്രിയാണ് കുചേലവൃത്തം കഥകളി നടക്കുക. പത്തരയ്ക്ക് തുടങ്ങി 12 ന് കൃഷ്ണകുചേല സംഗമം വരുന്ന തരത്തിലാണ് കളി ക്രമീകരിച്ചിട്ടുള്ളത്.

Last Updated on Wednesday, 31 December 2014 09:59

കണ്ണനു മുന്നില്‍ 27 വയലിനുകളില്‍ ലയസംഗീതം

voilin

ഗുരുവായൂര്‍ : 27 വയലിനുകളില്‍നിന്ന് ഉതിര്‍ന്നുവീണ മധുരഗീതങ്ങള്‍ കണ്ണനു മുന്നില്‍ ലയസംഗീതം തീര്‍ത്തു. തിങ്കളാഴ്ച രാത്രി ഏഴിന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് കൂട്ട വയലിന്‍ വാദനത്തിന്റെ നാദധ്വനി അലയടിച്ചത്.രാധിക പരമേശ്വരനും ശിഷ്യരുമാണ് വയലിന്‍ മേളനം നടത്തിയത്. ഏഴുവയസ്സുകാരന്‍ ജി.പി. ഹരികൃഷ്ണന്‍ മുതല്‍ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റായ ഡോ. ചന്ദ്രിക ശങ്കര്‍ വരെയുള്ളവരാണ് വയലിനില്‍ അണിനിരന്നത്. കുഴല്‍മന്ദം ജി. രാമകൃഷ്ണനും ജി.പി. ഹരിറാമും മൃദംഗം വായിച്ചു. വര്‍ണം, ഗീതം വായിച്ചായിരുന്നു തുടങ്ങിയത്. 'വാതാപി...', 'രഘുരാമം...' തുടങ്ങിയ കീര്‍ത്തനങ്ങളും വായിച്ചു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു.

Last Updated on Tuesday, 30 December 2014 18:29

ഇടത്തരികത്തുകാവ് താലപ്പൊലി

ഗുരുവായൂര്‍: ഇടത്തരികത്തുകാവില്‍ താലപ്പൊലിയുടെ ഭാഗമായി ജനവരി അഞ്ചിന് അഷ്ടപദിയും കഥകളിപ്പദ കച്ചേരിയും നടക്കും.മേല്പത്തൂര്‍ ഓഡിറ്റോഡിയത്തില്‍ രാവിലെ ഏഴിന് സോപാനസംഗീതാചാര്യന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയും വി. വിനോദും ചേര്‍ന്നാണ് അഷ്ടപദി അവതരിപ്പിക്കുക. ശശി മാരാര്‍ ഇടയ്ക്ക വായിക്കും. രാവിലെ പത്തരയ്ക്ക് കലാമണ്ഡലം സുകുമാരന്‍, കലാമണ്ഡലം സുധീഷ് എന്നിവര്‍ കഥകളിപ്പദ കച്ചേരി നടത്തും. രാത്രി ഏഴിന് നടി ആശാ ശരത്ത് നൃത്തം അവതരിപ്പിക്കും.

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ സ്റ്റാമ്പ് പുറത്തിറക്കും കേന്ദ്രമന്ത്രി

ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ സ്റ്റാമ്പ് പുറത്തിറക്കുന്നതു സംബന്ധിച്ച നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി.ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ കേശവന്റെ സ്റ്റാമ്പിറക്കുന്നതിന് ദേവസ്വം നേരത്തെ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെടുത്തി. തെക്കേ നടയിലെ ശ്രീവത്സം ഗസ്റ്റ് ഹൗസ് അങ്കണത്തിലുള്ള കേശവന്റെ പ്രതിമ മന്ത്രി വീക്ഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് ദേവസ്വത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചത്.ഞായറാഴ്ച സന്ധ്യയ്ക്കാണ് മന്ത്രി ക്ഷേത്രത്തില്‍ തൊഴാനെത്തിയത്.

Read more...

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കദളിക്കുല സമര്‍പ്പിച്ചു

ഗുരുവായൂര്‍: കേന്ദ്ര വാര്‍ത്താവിനിമയ, ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് ഗുരുവായൂരപ്പന് 10,001 രൂപയും കദളിക്കുലയും സമര്‍പ്പിച്ച് വണങ്ങി.ഞായറാഴ്ച സന്ധ്യയ്ക്കാണ് മന്ത്രി കുടുംബസമേതം ക്ഷേത്രത്തിലെത്തിയത്. സോപാനത്ത് കാണിക്കയും കദളിപ്പഴവും വച്ച് തൊഴുതതിനുശേഷം മേല്‍ശാന്തി ഭവന്‍ നമ്പൂതിരിയില്‍നിന്ന് പ്രസാദം സ്വീകരിച്ചു. ഉപദേവന്മാരെ തൊഴുത് ദേവസ്വം കാര്യാലയ ഗണപതിയ്ക്ക് നാളികേരവും ഉടച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ്, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ. സുരേന്ദ്രന്‍, മാനേജര്‍ ദാസന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്,

Read more...

പുതുവര്‍ഷപ്പുലരിയില്‍ 'മാധവം' സംഗീതാര്‍ച്ചന

ഗുരുവായൂര്‍ പുതുവര്‍ഷപ്പുലരിയില്‍ കണ്ണനു മുന്നില്‍ കൃഷ്ണഭക്തി ഗാനങ്ങള്‍ സമര്‍പ്പിച്ച് 'മാധവം ഗാനാര്‍ച്ചന നടക്കും. പൂന്താനം ഓഡിറ്റോറിയത്തില്‍ ജനുവരി ഒന്നിന് രാവിലെ ഒന്‍പതിന് ഗാനാര്‍ച്ചനയും 'മാധവം സംഗീത ആല്‍ബം സമര്‍പ്പണവും നടക്കുമെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ പി.പി. വെങ്കിട്ട് അറിയിച്ചു. റിലയന്‍സ് അംബാനി ഗ്രൂപ്പ് വൈസ് പ്രസിഡന്റായ പി.പി. വെങ്കിട്ടിന്റെ നേതൃത്വത്തിലാണ് സംഗീതാര്‍ച്ചന നടക്കുന്നത്.

ആനക്കോട്ടയില്‍ ഇടഞ്ഞ കൊമ്പനെ വെടിവെച്ചു തളച്ചു

ഗുരുവായൂര്‍: ആനക്കോട്ടയില്‍ മദപ്പാടിലുള്ള കൊമ്പന്‍ ജൂനിയര്‍ വിഷ്ണു ഇടഞ്ഞ് ചങ്ങല പൊട്ടിച്ചു. പരാക്രമം കാട്ടിയ ആനയെ മയക്കുവെടിവെച്ച് തളയ്ക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. കെട്ടുതറിയിലായിരുന്ന കൊമ്പന്‍ പിന്‍കാലിലെ ഒരുചങ്ങലയാണ് ആദ്യം പൊട്ടിച്ചത്. അടുത്ത ചങ്ങലകൂടി പൊട്ടിച്ച് അക്രമലക്ഷണം കാട്ടിയതോടെ തളയ്ക്കാന്‍ പ്രയാസപ്പെട്ടു.കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഡോ. വിവേകിന്റെ നേതൃത്വത്തിലാണ് മയക്കുവെടിവെച്ച് തളച്ചത്.
രണ്ടര മാസം മുമ്പാണ് ജൂനിയര്‍ വിഷ്ണുവിനെ മദപ്പാടില്‍ തളച്ചത്.

ഗുരുവായൂരില്‍ ഇന്ന് 25 വയലിനുകള്‍ സംഗമിയ്ക്കും

ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ തിങ്കളാഴ്ച 25 വയലിനുകള്‍ ഒത്തുചേര്‍ന്ന് നാദതരംഗാര്‍ച്ചന നടത്തും.സന്ധ്യയ്ക്ക് ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കുശേഷം ഏഴിനാണ് വയലിന്‍ സംഗമം. രാധികാ പരമേശ്വരനും ശിഷ്യരുമാണ് 'നാദനിവേദ്യം' അവതരിപ്പിക്കുന്നത്. കുഴല്‍മന്ദം രാമകൃഷ്ണന്‍ പക്കമേളം വായിക്കും

ഗുരുവായൂരില്‍ തുലാഭാര സാധനങ്ങള്‍ക്ക് വിലകൂട്ടി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തുലാഭാര വഴിപാടിനുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു. തുലാഭാരത്തിന് ഭക്തര്‍ അധികം ഉപയോഗിക്കുന്ന വെണ്ണയ്ക്ക് കിലോഗ്രാമിന് 225 രൂപയില്‍നിന്ന് 300 രൂപയായി വര്‍ധിപ്പിച്ചു. ചെറുപഴം പത്തില്‍നിന്ന് 15 ആയി. കദളിപ്പഴം, നേന്ത്രപ്പഴം എന്നിവയ്ക്ക് 25 രൂപയായിരുന്നു കിലോഗ്രാമിന്. ഇത് 30 രൂപയാക്കി. ചേന ഒഴികെയുള്ള മിക്ക സാധനങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട്.

കളഭത്തില്‍ ആറാടിയ കണ്ണനെ ആയിരങ്ങള്‍ തൊഴുതു

ഗുരുവായൂര്‍: മണ്ഡലകാല സമാപനദിനമായിരുന്ന ശനിയാഴ്ച ഗുരുവായൂരപ്പന് വിശേഷ സുഗന്ധപൂരിതകളഭം അഭിഷേകമായി. കളഭത്തിലാറാടിനിന്ന കണ്ണനെ ആയിരങ്ങള്‍ വണങ്ങി സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം വരെ കളഭത്തില്‍ തന്നെയായിരുന്നു കണ്ണന്‍. ശനിയാഴ്ച ഉച്ചപ്പൂജയ്ക്ക് മുന്‍പായിരുന്നു ഭഗവാന് കളഭാഭിഷേകം. കസ്തൂരി, കശ്മീര്‍ കുങ്കുമപ്പൂവ്, മൈസൂര്‍ ചന്ദനം, പച്ചക്കര്‍പ്പൂരം എന്നിവ പനിനീരില്‍ അരച്ച് ചാലിച്ചെടുത്ത കളഭം, കലശപൂജ നടത്തിയതിനുശേഷമായിരുന്നു ആടിയത്. കീഴ്ശാന്തിക്കാര്‍ വ്രതശുദ്ധിയില്‍ തയ്യാറാക്കിയ കളഭം സ്വര്‍ണ്ണക്കുംഭത്തില്‍ നിറച്ചു. തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് വേദമന്ത്രങ്ങള്‍ ഉരുവിട്ട് കളഭം ഭഗവാന് അഭിഷേകം ചെയ്തു. തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് സന്നിഹിതനായിരുന്നു.

Read more...

ഗുരുവായൂരപ്പന്‍ ഇന്ന് കളഭത്തിലാറാടും

kalabhamഗുരുവായൂര്‍: ക്ഷേത്രത്തില്‍ കളഭാട്ടമാണ് മണ്ഡലകാല സമാപന ദിവസമായ ശനിയാഴ്ച. മണ്ഡലം നാല്പത് ദിവസത്തെ പഞ്ചഗവ്യാഭിഷേകം വെള്ളിയാഴ്ച സമാപിച്ചു. കോഴിക്കോട് സാമൂതിരി രാജയുടെ വകയാണ് കളഭാട്ടം. വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കളഭാഭിഷേകം. മറ്റു ദിവസങ്ങളില്‍ കളഭം ചാര്‍ത്തുകയാണ് പതിവ്.കളഭാട്ടത്തിനുള്ള കൂട്ടിന് ഏറെ പ്രത്യേകതയുണ്ട്. മികച്ച കശ്മീര്‍ കുങ്കുമപ്പൂവ്, മൈസൂര്‍ ചന്ദനം, പച്ചക്കര്‍പ്പൂരം എന്നിവ സാധാരണയില്‍ കവിഞ്ഞ് ഇരട്ടി അനുപാതത്തിലാണ് ഉപയോഗിക്കുക. കസ്തൂരിയും ചേര്‍ക്കും. പനിനീരിലാണ് ചാലിച്ചെടുക്കുക

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Temple News