Guruvayoor Temple News

ശ്രീശ്രീ രവിശങ്കറിന് ജ്ഞാനപ്പാന പുരസ്‌കാരം

ravishankarഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് ജീവന കലാചാര്യന്‍ ശ്രീശ്രീ രവിശങ്കറിനെ തിരഞ്ഞെടുത്തു. 25,555 രൂപയും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയുമടങ്ങിയതാണ് പുരസ്‌കാരം. പൂന്താനം ദിനാഘോഷമായ ഫിബ്രവരി 23ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി. വി. ചന്ദ്രമോഹന്‍ അറിയിച്ചു.

Last Updated on Friday, 23 January 2015 09:27

മമ്മിയൂരപ്പന് ഏകാദശരുദ്ര കലശങ്ങള്‍ അഭിഷേകമായി

ഗുരുവായൂര്‍: പതിനൊന്ന് വേദജ്ഞര്‍ 11 തവണ ശ്രീരുദ്രമന്ത്രം ജപിച്ച് മന്ത്രപൂരിതമാക്കിയ 11 ദ്രവ്യകലശങ്ങള്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍ മഹാദേവന് അഭിഷേകം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം വകയായിരുന്നു ഏകാദശരുദ്രം ധാര.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഫിബ്രവരി 11ന് തുടങ്ങുന്ന അഷ്ടമംഗല പ്രശ്‌നത്തിന്റെ മുമ്പായി പ്രധാന ദൈവജ്ഞന്‍ നിര്‍ദ്ദേശിച്ച പരിഹാരകര്‍മ്മമായിരുന്നു ഇത്. മഹാവിഷ്ണുവിന് സപ്തശുദ്ധിധാരയും നടന്നു.ക്ഷേത്രസന്നിധിയില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പതിനൊന്ന് വേദജ്ഞരുടെ കണ്ഠങ്ങളില്‍നിന്നും ശ്രീരുദ്രമന്ത്രം ഉയര്‍ന്നു. അതിരുദ്ര യജ്ഞാചാര്യന്‍ കിഴിയേടം രാമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

Read more...

ഗുരുവായൂരില്‍ ഇടവേളയ്ക്ക് ശേഷം ഉദയാസ്തമനപൂജ തുടങ്ങി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച ഉദയാസ്തമനപൂജ വഴിപാട് തുടങ്ങി. ഗുരുവായൂര്‍ ഏകാദശി ദിവസമായിരുന്ന ഡിസംബര്‍ രണ്ടിന് ശേഷം നടന്ന ആദ്യത്തെ ഉദയാസ്തമനപൂജയായിരുന്നു തിങ്കളാഴ്ച. ജനവരിയില്‍ 21, 23, 28, 31 തീയതികളിലും ഉദയാസ്തമന പൂജ വഴിപാട് നടക്കും.ഉദയാസ്തമനപൂജയ്ക്ക് സാധാരണ ദിവസങ്ങളിലുള്ളതിനേക്കാള്‍ 15 പൂജകള്‍ കൂടുതല്‍ ഉണ്ടാകും. രാവിലെ ഏഴിന് തുടങ്ങി പതിനൊന്നര വരെയുള്ള സമയങ്ങളിലാണ് ഈ പൂജകള്‍ നടക്കുക. ഈ സമയം ഭക്തര്‍ക്ക് ദര്‍ശനം ഇടവിട്ട് മാത്രമേ ഉണ്ടാകൂ.

Read more...

ഗുരുവായൂര്‍ അഷ്ടമംഗല പ്രശ്നം: പ്രായശ്ചിത്തമായി ഇന്ന് ഏകാദശ രുദ്രയജ്ഞം

rudraഗുരുവായൂര്‍ : ക്ഷേത്രത്തില്‍ 11ന് ആരംഭിക്കുന്ന അഷ്ടമംഗല പ്രശ്നത്തിനു മുന്നോടിയായി നടക്കുന്ന പ്രായശ്ചിത്ത ചടങ്ങുകളുടെ ഭാഗമായി ഇന്നു മമ്മിയൂര്‍ ക്ഷേത്രത്തില്‍ ഏകാദശ രുദ്രയജ്ഞവും സപ്തശുദ്ധി ധാരയും നടക്കും.  മഹാരുദ്ര യജ്ഞത്തിന്റ 11 ദിവസത്തെ ചടങ്ങുകളില്‍ ഒരു ദിവസത്തെ ചടങ്ങാണ് ഏകാദശ രുദ്രം. 11 ആചാര്യന്‍മാര്‍ 11 വെള്ളിക്കുംഭങ്ങളില്‍ 11 ദ്രവ്യങ്ങള്‍ നിറച്ച് 11 തവണ ശ്രീരുദ്രം ജപിച്ച് ജീവകലശമാക്കി മഹാദേവന് അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന യജ്ഞത്തിനു കിഴിയേടം രാമന്‍ നമ്പൂതിരി മുഖ്യ കാര്‍മികനാകും.

Last Updated on Monday, 19 January 2015 10:09

Read more...

'ജ്ഞാനപ്പാന'യ്ക്ക് നൃത്താവിഷ്‌കാരം

ഗുരുവായൂര്‍ : ഭക്തകവി പൂന്താനം ഗുരുവായൂരപ്പനു സമര്‍പ്പിച്ച 'ജ്ഞാനപ്പാന' മഹാകാവ്യത്തിന്റെ ഈരടികള്‍ക്ക് നൃത്താവിഷ്‌കാരം. നടനും നര്‍ത്തകനുമായ വിനീത് ചിട്ടപ്പെടുത്തി നടി ലക്ഷ്മി ഗോപാലസ്വാമിയുടേതായിരുന്നു ചുവടുകള്‍.ശനിയാഴ്ച രാത്രി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ 'നാദരംഗ' പരിപാടിയുടെ ഭാഗമായായിരുന്നു നൃത്തവിരുന്ന്. ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പം ദീപ്തി വിധുപ്രതാപ്, ഉത്തര അന്തര്‍ജ്ജനം, ബോണി, രഞ്ജിത്ത്, കാവ്യ, അനിഷ, രാധിക, കൃഷ്ണപ്രഭ എന്നിവരും ചിലങ്കയണിഞ്ഞു.ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ആലാപിന്റെ ജ്ഞാനപ്പാന സി.ഡി. പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

Read more...

ഗുരുവായൂരില്‍ ഇന്ന് 90ലേറെ വിവാഹങ്ങള്‍

ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ ഞായറാഴ്ച 90ലേറെ വിവാഹങ്ങള്‍ നടക്കും. ശനിയാഴ്ച രാത്രി വഴിപാട് കൗണ്ടര്‍ അടയ്ക്കുന്നതുവരെ 91 വിവാഹങ്ങള്‍ ശീട്ടാക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഇനിയും ശീട്ടാക്കാന്‍ സാധ്യതയുണ്ട്. രാവിലെ 5 മുതല്‍ രണ്ട് കല്ല്യാണമണ്ഡപങ്ങളില്‍ താലികെട്ട് ആരംഭിയ്ക്കും.

ഗുരുവായൂര്‍ ക്ഷേത്രനട ഫിബ്രവരി 3ന് ഉച്ചയ്ക്ക് നേരത്തേ അടയ്ക്കും

ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് ദേവസ്വംവക താലപ്പൊലി നടക്കുന്നതിനാല്‍ ഫിബ്രവരി 3ന് ഉച്ചയ്ക്ക് രണ്ട് മണിക്കൂര്‍ നേരത്തേ 11.30ന് ശ്രീകോവില്‍ അടയ്ക്കും. ഗുരുവായൂരപ്പന്റെ ശ്രീലകം അടഞ്ഞുകിടക്കുന്ന നേരം ദര്‍ശനം, ചോറൂണ്‍, തുലാഭാരം, വിവാഹം, വാഹനപൂജ എന്നിവ നടക്കില്ല. ശ്രീകോവില്‍ പതിനൊന്നരയ്ക്ക് അടച്ചുകഴിഞ്ഞാല്‍ ഭഗവതിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ ആരംഭിക്കും. രാത്രിയിലും നേരത്തേ 9.30ന് ശ്രീകോവില്‍ അടയ്ക്കും. രാത്രി പതിവുള്ള ഗുരുവായൂരപ്പന്റെ ചുറ്റുവിളക്ക് അന്നുണ്ടാകില്ല.

കണ്ണന് പൊന്‍കിരീടം കാണിക്ക

ഗുരുവായൂര്‍: ഗുരുവായൂരപ്പന് 113 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം വെള്ളിയാഴ്ച വഴിപാടായി ലഭിച്ചു.ന്യൂഡല്‍ഹിയിലെ പരശുരാമന്‍ എന്ന ഭക്തനാണ് 3 ലക്ഷത്തോളം രൂപ വിലയുള്ള പൊന്‍കിരീടം സമര്‍പ്പിച്ചത്. രാവിലെ പന്തീരടിപൂജയ്ക്ക് മുന്‍പായിരുന്നു സമര്‍പ്പണം. പൂജയ്ക്ക് ഗുരുവായൂരപ്പനെ കിരീടം അണിയിച്ചു. പിന്നീട് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചു.
രാവിലെ മന്ത്രി അടൂര്‍പ്രകാശ് ദര്‍ശനത്തിന് എത്തിയിരുന്നു. രാത്രി കര്‍ണ്ണാടക ഊര്‍ജവകുപ്പുമന്ത്രി ഡി.കെ. ശിവകുമാറും ദര്‍ശനം നടത്തി.

ഗുരുവായൂര്‍ ഭണ്ഡാരവരവ് 3.89 കോടി രൂപ

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരുമാസത്തെ ഭണ്ഡാര വരവ് 3,89,16,158 രൂപയാണ്. 2 കിലോ 512 ഗ്രാം സ്വര്‍ണ്ണവും, 7 കിലോ 801 ഗ്രാം വെള്ളിസാധനങ്ങളും ലഭിച്ചു. ധനലക്ഷ്മി ബാങ്കിനായിരുന്നു എണ്ണുന്നതിന്റെ ചുമതല.

ഗുരുവായൂരില്‍ മഹാമൃത്യുഞ്ജയഹോമാഗ്നി ജ്വലിച്ചു

ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ വെള്ളിയാഴ്ച മഹാമൃത്യുഞ്ജയ ഹോമാഗ്നി ജ്വലിച്ചു.ക്ഷേത്രത്തില്‍ ഫിബ്രവരി 11ന് ആരംഭിക്കുന്ന അഷ്ടമംഗല പ്രശ്‌നത്തിന് മുമ്പായി പ്രധാന ദൈവജ്ഞന്‍ വിധിച്ച പരിഹാരങ്ങളിലെ മുഖ്യകര്‍മ്മമായിരുന്നു മഹാമൃത്യുഞ്ജയ ഹോമം.തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടും 11 ഓതിക്കന്മാരും ചേര്‍ന്നാണ് ഹോമം നടത്തിയത്. ചിറ്റമൃത് വള്ളി, പേരാല്‍മൊട്ട്, എള്ള്, കറുക മൂന്നുവീതം കെട്ടിയത്, പായസം, നെയ്യ്, പാല്‍ എന്നിവ മന്ത്രം ഉരുവിട്ട് 1008 വീതം ഹോമിച്ച മഹാമൃത്യുഞ്ജയഹോമം രാവിലെ അഞ്ചിനാണ് തുടങ്ങിയത്. രണ്ടര മണിക്കൂറോളം നീണ്ടു.

Read more...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മഹാമൃത്യുഞ്ജയ ഹോമം

homamഗുരുവായൂര്‍: ക്ഷേത്രത്തില്‍ 11ന് ആരംഭിക്കുന്ന അഷ്ടമംഗല പ്രശ്നത്തിന്റെ പ്രായശ്ചിത്ത പരിഹാര ചടങ്ങുകളുടെ ഭാഗമായി ഇന്നു മഹാമൃത്യുഞ്ജയ ഹോമം നടക്കും. ഇടത്തരികത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വടക്കേ വാതില്‍മാടത്തില്‍ പ്രത്യേകം തയാറാക്കിയ ഹോമകുണ്ഡത്തില്‍ ഇന്നു പുലര്‍ച്ചെ അഞ്ചിനാരംഭിക്കുന്ന ചടങ്ങ് രണ്ടര മണിക്കൂര്‍ നീണ്ടുനില്‍ക്കും.തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഓതിക്കന്‍മാരാണു ഹോമം നടത്തുന്നത്. ചിറ്റമൃതിന്റെ വള്ളി, പേരാലിന്റെ മൊട്ട്, എള്ള്, കറുക, പാല്‍, നെയ്യ്, പായസം എന്നീ എട്ടു ദ്രവ്യങ്ങള്‍ 1008 പ്രാവശ്യം വീതം മന്ത്രസഹിതം ഹോമിക്കുന്ന ചടങ്ങാണിത്.

Last Updated on Friday, 16 January 2015 10:04

Read more...

ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവില്‍ പുനരുദ്ധാരണം:പ്രായശ്ചിത്ത ചടങ്ങുകള്‍ ഇന്ന് ആരംഭിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രശ്രീകോവില്‍ പുനരുദ്ധാരണത്തിനും  സ്വര്‍ണകൊടിമരം മാറ്റി സ്ഥാപിക്കുന്നതിനുമായുള്ള അഷ്ടമംഗല പ്രശ്നത്തിനു മുന്നോടിയായി പ്രധാന ദൈവജ്ഞന്‍ നിര്‍ദേശിച്ച പ്രായശ്ചിത്തകര്‍മങ്ങള്‍ ഇന്നു തുടങ്ങി.അഷ്ടമംഗല പ്രശ്നത്തിനായി ദേവസ്വം അധികൃതര്‍ ദൈവജ്ഞന്‍ മണപ്പുഴ രാമന്‍ മ്പൂതിരിയെ ക്ഷണിക്കാന്‍ ചെന്നപ്പോള്‍ കണ്ട ലക്ഷണങ്ങളുടെ അടിസ്ഥാത്തിലാണു പരിഹാരങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇന്നുച്ചപൂജക്ക് 100 ലിറ്റര്‍ പാല്‍ കൊണ്ടു തയാറാക്കിയ പായസം ഗുരുവായൂരപ്പന് നിവേദിച്ചു . ദേവസ്വം ഗോശാലയിലെ പാലാണ് ഇതിനായി ഉപയോഗിച്ചത്. നാളെ മഹാമൃത്യുഞ്ജയ ഹോമം നടത്തും.

Read more...

ഗുരുവായൂരില്‍ അഷ്ടമംഗലപ്രശ്‌നത്തിന് മുന്നോടിയായി വഴിപാടുകള്‍ നാളെ തുടങ്ങും

gvr tplഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഫിബ്രവരി 11ന് ആരംഭിക്കുന്ന അഷ്ടമംഗലപ്രശ്‌നത്തിന്റെ മുന്നോടിയായി പ്രധാന ദൈവജ്ഞന്‍ നിര്‍ദ്ദേശിച്ച വഴിപാടുകള്‍ വ്യാഴാഴ്ച തുടങ്ങും.വ്യാഴാഴ്ച ഉച്ചപ്പൂജയ്ക്ക് 100 ലിറ്റര്‍ പാല്‍ കൊണ്ട് വിശേഷാല്‍ പാല്‍പ്പായസം തയ്യാറാക്കി ഗുരുവായൂരപ്പന് നിവേദിക്കും. ദേവസ്വം ഗോശാലയിലെ പാല്‍ ഉപയോഗിക്കും.വെള്ളിയാഴ്ച മഹാമൃത്യുഞ്ജയഹോമം നടത്തും. ഭഗവതിക്കെട്ടിലെ വാതില്‍മാടത്തിലാണ് മഹാമൃത്യുഞ്ജയഹോമം. എട്ട് ദ്രവ്യങ്ങള്‍ 1008 വീതമാണ് ഹോമിക്കുക. തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് മുഖ്യ കര്‍മിയാകും.

Read more...

ഗുരുവായൂരില്‍ ദേവസ്വത്തിന്റെ ജ്യോതിഷ പഠന കേന്ദ്രം ഉത്ഘാടനം ചെയ്തു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിനു കീഴില്‍ ജ്യോതിഷ പഠന കേന്ദ്രം ആരംഭിച്ചു. ദേവസ്വത്തിന്റെ കീഴേടമായ കാവീട് കാര്‍ത്ത്യായനി ക്ഷേത്ര പരിസരത്താണ് പഠന കേന്ദ്രം തുടങ്ങിയത്.സ്വാമി ഭൂമാനന്ദ തീര്‍ത്ഥ ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിന്റെ ജ്യോതിഷ പഠനകേന്ദ്രം രാജ്യത്ത് അറിയപ്പെടുന്ന ജ്യോതിഷ ഗവേഷണ കേന്ദ്രമായി ഉയരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അദ്ധ്യക്ഷനായി. ജ്യോത്സ്യന്‍ കൂറ്റനാട് രാവുണ്ണി പണിക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതിയംഗങ്ങളായ എന്‍. രാജു, കെ. ശിവശങ്കരന്‍, അഡ്വ. എം. ജനാര്‍ദ്ദനന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.

Last Updated on Monday, 12 January 2015 09:42

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്യോതിഷ പഠനകേന്ദ്രം തുടങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിനു കീഴില്‍ ജ്യോതിഷ പഠനകേന്ദ്രം ആരംഭിച്ചു. ദേവസ്വത്തിന്റെ കീഴേടമായ കാവീട് കാര്‍ത്ത്യായനിക്ഷേത്ര പരിസരത്താണ് പഠനകേന്ദ്രം തുടങ്ങിയത്.സ്വാമി ഭൂമാനന്ദതീര്‍ത്ഥ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ആധ്യക്ഷ്യം വഹിച്ചു. പ്രശസ്ത ജ്യോത്സ്യന്‍ കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതിയംഗങ്ങളായ എന്‍. രാജു, കെ. ശിവശങ്കരന്‍, അഡ്വ. എം. ജനാര്‍ദ്ദനന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Temple News