Guruvayoor Temple News

രാശിയില്‍ സ്വര്‍ണ്ണം വെയ്ക്കാന്‍ ഗോപികയ്ക്ക് സൗഭാഗ്യം

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ബുധനാഴ്ച ആരംഭിച്ച അഷ്ടമംഗല പ്രശ്‌നത്തില്‍ പ്രധാന ചടങ്ങായ രാശി കണ്ടെത്താനുള്ള രാശി ചക്രത്തില്‍ സ്വര്‍ണ്ണം വെയ്ക്കാന്‍ സൗഭാഗ്യം ലഭിച്ചത് ഒമ്പതുകാരി ഗോപികയ്ക്ക്.ക്ഷേത്രം കീഴ്ശാന്തി കിഴിയേടം വാസുണ്ണി നമ്പൂതിരിയുടെയും പേരകം എ.യു.പി. സ്‌കൂളിലെ പ്രധാന അധ്യാപികയായ സവിത അന്തര്‍ജനത്തിന്റെയും മകളാണ് ഗോപിക. പേരകം സ്‌കൂളിലെ അഞ്ചാംക്ലൂസ് വിദ്യാര്‍ത്ഥിനിയാണ്.

ഗുരുവായൂരില്‍ 75 കിലോ വെള്ളികൊണ്ട് തുലാഭാരം

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 75 കിലോ വെള്ളികൊണ്ട് തുലാഭാരം വഴിപാട്. െബംഗളൂരുവിലെ കെ. മുരളീകൃഷ്ണന്‍ എന്ന ഭക്തനാണ് വെള്ളിക്കട്ടികള്‍കൊണ്ട് തുലാഭാരം നടത്തിയത്. 26 വെള്ളിക്കട്ടികളാണ് ഉപയോഗിച്ചത്.

ഗുരുവായൂരില്‍ അഷ്ടമംഗലപ്രശ്‌നം ഇന്ന് തുടങ്ങും

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ബുധനാഴ്ച അഷ്ടമംഗലപ്രശ്‌നം തുടങ്ങും. സ്വര്‍ണ്ണക്കൊടിമരം മാറ്റി പുതിയത് പ്രതിഷ്ഠിയ്ക്കണമോ എന്നതാണ് പ്രധാന ചിന്താവിഷയം. ശ്രീകോവിലിന്റെ പുനരുദ്ധാരണവും പരിഗണനയ്ക്കു വരും.17 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന പ്രശ്‌നത്തില്‍ ഒമ്പത് ജ്യോതിഷികളാണ് പങ്കെടുക്കുക. മണപ്പുഴ രാമന്‍ നമ്പൂതിരിയാണ്
പ്രധാന ദൈവജ്ഞന്‍. ബുധനാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രം നാലമ്പലത്തിനകത്തെ തെക്കേ വാതില്‍ മാടത്തിലാണ് രാശി പൂജ.പൂജയ്ക്കുശേഷം പ്രത്യേകം നിയോഗിച്ച ബാലിക രാശി ചക്രത്തെ വലംവെച്ച്

Read more...

കംഫര്‍ട്ട് സ്റ്റേഷനും ചെരുപ്പ് കൌണ്ടറും സൗജന്യമാക്കും: ദേവസ്വം ഭരണസമിതി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കിഴക്കേനടയിലെ കംഫര്‍ട്ട് സ്റേഷനും ചെരുപ്പ് സൂക്ഷിക്കുന്ന കൗണ്ടറുകളും സൗജന്യമാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. അടുത്തമാസം മുതല്‍ സൗജന്യം  പ്രാബല്യത്തില്‍ വരും.കിഴക്കേടയിലെ കംഫര്‍ട്ട് സ്റ്റേഷനാണ് സൗജന്യമാക്കുന്നത്. ഇപ്പോള്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തുന്നവരുടെ ടെന്‍ഡര്‍ കാലാവധി ഫെബ്രുവരി അവസാത്തോടെ അവസാനിക്കും. പിന്നീടത് ഭക്തര്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ക്ഷേത്ത്രതിനു കിഴക്കുവശത്ത് രണ്ട് നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള കംഫര്‍ട്ട് സ്റേഷനാണ് സൗജ്യമാക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ചെരുപ്പ് സൂക്ഷിക്കുന്നതിുള്ള കൗണ്ടറും സൗജ്യമാക്കും

Read more...

ഗുരുവായൂരില്‍ ദര്‍ശനത്തിന് പ്രത്യേക സംവിധാനം

ഗുരുവായൂര്‍: ക്ഷേത്രം നാലമ്പലത്തിനകത്ത് ബുധനാഴ്ച രാവിലെ അഷ്ടമംഗലപ്രശ്‌നത്തിന്റെ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഭക്തര്‍ക്ക് ഗുരുവായൂരപ്പനെ തൊഴാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.നാലമ്പലത്തിനകത്തെ വാതില്‍മാടത്തില്‍ രാവിലെ ഒമ്പതിന് രാശിപൂജാ ചടങ്ങുകള്‍ ആരംഭിക്കും. രണ്ടരമണിക്കൂറിലേറെ ചടങ്ങുകള്‍ നീളും. ഈ സമയം ഭക്തര്‍ക്ക് വടക്കേനടയിലൂടെയാണ് നാലമ്പലത്തിനകത്തേക്ക് പ്രവേശനം.പ്രശ്‌നചിന്ത ക്ഷേത്രം ഊട്ടുപുരയിലെ ഹാളിലാണ് നടക്കുക. ഊട്ടുപുരയിലെ ഹാളില്‍ നടക്കുന്ന കുട്ടികളുടെ ചോറൂണ്‍ വഴിപാട് പടിഞ്ഞാറെ പത്തായപ്പുരയിലെ ആധ്യാത്മിക ഹാളിലേക്ക് മാറ്റും. അഷ്ടമംഗലപ്രശ്‌നം സമാപിക്കുന്നതു വരെ ചോറൂണ്‍ ആധ്യാത്മിക ഹാളിലാണ് നടക്കുക.

പൊന്‍കൊടിമരത്തിന്റെ ഭാവിയറിയാന്‍ അഷ്ടമംഗലപ്രശ്‌നം നാളെ തുടങ്ങും

ഗുരുവായൂര്‍: ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാന്‍ ഗുരുവായൂരപ്പന്റെ ഹിതമറിയാനായി നടത്തുന്ന അഷ്ടമംഗലപ്രശ്‌നം ബുധനാഴ്ച തുടങ്ങും.
2007ല്‍ നടത്തിയ അഷ്ടമംഗല പ്രശ്‌നചിന്തയില്‍ കൊടിമരം മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്വര്‍ണ്ണക്കൊടിമരം മാറ്റുന്ന വിഷയം ഏറെ ഗൗരവമേറിയതായതിനാല്‍ ദേവസ്വം ഭരണസമിതി പലവട്ടം ചര്‍ച്ച ചെയ്ത് വീണ്ടും അഷ്ടമംഗല പ്രശ്‌നം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.ബുധനാഴ്ച രാവിലെ ഒമ്പതിന് ചടങ്ങുകള്‍ ആരംഭിക്കും. മണപ്പുഴ രാമന്‍ നമ്പൂതിരിയാണ് പ്രധാന ദൈവജ്ഞന്‍.2007ലെ പ്രശ്‌നചിന്തയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍,

Read more...

വാഹന പാര്‍ക്കിങ്ങിന് അധിക നിരക്ക്: അന്വേഷണത്തിന് ദേവസ്വം തഹസില്‍ദാരെ ചുമതലപ്പെടുത്തി

ഗുരുവായൂര്‍: ഗുരുവായൂരില്‍ വാഹന പാര്‍ക്കിങ്ങിന് അമിത നിരക്ക് ഈടാക്കുന്നതു സംബന്ധിച്ച വിഷയം തിങ്കളാഴ്ച ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അടിയന്തരമായി ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം തഹസില്‍ദാരെ ചുമതലപ്പെടുത്തി.റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ നല്‍കണം. അധികൃതരുടെ കണ്ണുവെട്ടിച്ച് വാഹന പാര്‍ക്കിങ്ങിന് ഇരട്ടി നിരക്ക് ഈടാക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച മാതൃഭൂമിയില്‍ വാര്‍ത്തവന്നതിനെ തുടര്‍ന്നായിരുന്നു അടിയന്തരപ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തത്.ദേവസ്വം കരാര്‍ നല്‍കിയിട്ടുള്ള തെക്കേനടയിലെ വാഹനപാര്‍ക്കിങ്ങ് സ്ഥലങ്ങളിലാണ് വാഹനങ്ങള്‍ക്ക് ഇരട്ടിത്തുക ഈടാക്കുന്നത്

Read more...

ഈടാക്കുന്നത് ഇരട്ടി തുക; ഗുരുവായൂരില്‍ വാഹന പാര്‍ക്കിങ് കൊള്ള

ഗുരുവായൂര്‍: ഗുരുവായൂരില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് വാഹന പാര്‍ക്കിങ് കൊള്ള തകൃതി. ഗുരുവായൂര്‍ ദേവസ്വം കരാര്‍ നല്‍കിയിട്ടുള്ള തെക്കേനടയിലെ വാഹന പാര്‍ക്കിങ് സ്ഥലങ്ങളിലാണ് ഇരട്ടി തുക ഈടാക്കുന്നത്.ബസ് 50, ടെമ്പോ 20, കാര്‍ ഓട്ടോ 10, ബൈക്ക് 5 എന്നിങ്ങനെയാണ് പാര്‍ക്കിങ് ഫീസായി ദേവസ്വം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇരട്ടി തുകയാണ് വാങ്ങുന്നത്. ഇവിടെ കൂടുതലായും എത്തുന്നത് കാറുകളാണ്. 10 രൂപയ്ക്ക് പകരം 20 രൂപ വാങ്ങിയതിന്റെ രശീതിയുമായി കാറുടമകള്‍ പരാതിയുമായി ദേവസ്വത്തെ സമീപിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല. 'ഗുരുവായൂര്‍ ദേവസ്വം പ്രൈവറ്റ് പാര്‍ക്കിങ്' എന്നെഴുതിയതാണ് രശീതി.പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പാര്‍ക്കിങ് ഫീസ് പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധമാണ്.

Last Updated on Monday, 09 February 2015 09:49

Read more...

ഇടത്തരികത്തുകാവ് ഭഗവതിക്ക് താലപ്പൊലി ആഘോഷിച്ചു

thalappoliഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്തുകാവ് ഭഗവതിക്കു നിറസമൃദ്ധിയില്‍ ദേവസ്വം വക താലപ്പൊലി ആഘോഷിച്ചു. സര്‍വാഭരണവിഭൂഷിദയായ ഭഗവതിയായിരുന്നു ഇന്നലെ ഭക്തര്‍ക്കു ദര്‍ശം നല്‍കിയത്. ഉച്ചക്ക് 12ഓടെ ഭഗവതി പുറത്തേക്കെഴുന്നള്ളി. ഗജരത്നം പത്മാനാഭന്‍ കോലമേറ്റി. പഞ്ചവാദ്യവും മേളവും അകമ്പടിയായി. എഴുന്നള്ളിപ്പ് കിഴക്കേ ഗോപുരത്തിലെത്തിയതോടെ ഭക്തര്‍ നൂറുകണക്കിന്  പറകള്‍ ഒരുക്കി ഭഗവതിയെ വരവേറ്റു. മഞ്ഞള്‍, കുങ്കുമം, നെല്ല് ,മലര്‍ , അരി, പുഷ്പം, തുടങ്ങി നൂറുകണക്കിന്  പറകളാണ് ഒരുക്കിയത്.

Read more...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ദേവസ്വം വക താലപ്പൊലി

ഗുരുവായൂര്‍: ക്ഷേത്രം ഇടത്തരികത്തു കാവില്‍ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ചൊവ്വാഴ്ച ആഘോഷിക്കും. ഉച്ചക്ക് 12 ന് പഞ്ചവാദ്യത്തോടെ പുറത്തേക്കെഴുന്നെള്ളിപ്പ്. പഞ്ചവാദ്യം കിഴക്കേ നടയില്‍ സമാപിച്ച ശേഷം രണ്ടിന് മേളം തുടങ്ങും. ഉച്ചതിരിഞ്ഞ് നടയ്ക്കല്‍പ്പറ കഴിഞ്ഞ് നാദസ്വരത്തോടെ കുളപ്രദക്ഷിണമാണ്. രാത്രി കേളി, തായമ്പക എന്നിവയുണ്ടാകും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാത്രി ഏഴിന് കാലടി ശ്രീശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ 'ശക്തിത്രയേശ്വരി' നൃത്താവിഷ്‌ക്കാരമുണ്ടാകും.

ഗജരത്‌നം പത്മനാഭന്‍ ഭഗവതിയുടെ താലപ്പൊലിക്ക് കോലമേറ്റും

ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തിരികത്ത് കാവില്‍ ഭഗവതിക്ക് ചൊവ്വാഴ്ച നടക്കുന്ന താലപ്പൊലി എഴുന്നള്ളിപ്പിന് ഗജരത്‌നം പത്മനാഭന്‍ കോലമേറ്റും. ദേവസ്വം വകയായ താലപ്പൊലി ആയതിനാലാണ് കോലമേറ്റാന്‍ പത്മനാഭന്‍ എത്തുന്നത്. ഇക്കൊല്ലം അഞ്ച് ആനകള്‍ അണിനിരക്കും. താലപ്പൊലിയ്ക്ക് കാവിലമ്മയെ സ്വര്‍ണ്ണക്കിരീടം, പൊന്‍വാള്‍, രത്‌നഹാരങ്ങള്‍ തുടങ്ങിയവ അണിയിക്കും. ക്ഷേത്രത്തിലെ സുരക്ഷാ മുറിയില്‍ നിന്ന് തിങ്കളാഴ്ച രാത്രി തിരുവാഭരണങ്ങള്‍ പുറത്തെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45ന് ക്ഷേത്രം മാനേജര്‍ സുരേഷ്, പൂജാരി മൂത്തേടം ഹരശങ്കരന്‍ നമ്പൂതിരിക്ക് തിരുവാഭരണങ്ങള്‍ കൈമാറും.

Read more...

ഗുരുവായൂര്‍ ക്ഷേത്രനട ഇന്ന് ഉച്ചയ്ക്ക് നേരത്തെ അടയ്ക്കും

ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കൂര്‍ നേരത്തെ 11.30ന് ശ്രീകോവില്‍ അടയ്ക്കും. ഗുരുവായൂരപ്പന്റെ ശ്രീലകം അടഞ്ഞുകിടക്കുന്ന നേരം, ദര്‍ശനം, ചോറൂണ്‍, തുലാഭാരം, വിവാഹം, വാഹനപൂജ എന്നിവ നടക്കില്ല. ശ്രീകോവില്‍ പതിനൊന്നരയ്ക്ക് അടച്ചു കഴിഞ്ഞാല്‍ ഭഗവതിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ ആരംഭിക്കും. രാത്രിയിലും നേരത്തെ 9.30ന് ശ്രീകോവില്‍ അടയ്ക്കും. രാത്രി പതിവുള്ള ഗുരുവായൂരപ്പന്റെ ചുറ്റുവിളക്ക് ചൊവ്വാഴ്ച ഉണ്ടാകില്ല.

ഗുരുവായൂരിലെ പൊന്നിന്‍ കൊടിമരം ഇനിയെത്ര നാള്‍?

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 63 ഉല്‍സവങ്ങളുടെ കൊടി പാറിയ സ്വര്‍ണക്കൊടിമരത്തിന്റെ പ്രതിഷ്ഠാദിനം ഇന്ന്. മലബാര്‍ പ്രദേശത്തെ ആദ്യത്തെ സ്വര്‍ണക്കൊടിമരം സ്ഥാപിച്ചത് 1952 ഫെബ്രുവരി അഞ്ചിന് മകരത്തിലെ മകയിരം നാളില്‍. 63 വര്‍ഷം കഴിയുമ്പോള്‍ കൊടിമരം പൊളിച്ചു മാറ്റുന്നതില്‍ ദേവഹിതം അറിയാന്‍ ദേവസ്വം 11ന് ദേവപ്രശ്നം നടത്തുകയാണ്. 2007ല്‍ നടത്തിയ അഷ്ടമംഗല പ്രശ്നത്തില്‍ അടിഭാഗത്തിന് കേടുണ്ടെന്നും കൊടിമരം നീക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. കൊടിമരം നിര്‍മിക്കാനുള്ള തേക്കുതടി അക്കാലത്ത് മലയാറ്റൂരില്‍നിന്നുമാണു കൊണ്ടുവന്നത്.

Last Updated on Tuesday, 03 February 2015 11:04

Read more...

ഗുരുവായൂരില്‍ 192 വിവാഹം, 776 ചോറൂണ്‌

choroonഗുരുവായൂര്‍: ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ 192 വിവാഹങ്ങളും 776 ചോറൂണുകളും നടന്നു. രാവിലെ അഞ്ചിന് സന്നിധിയിലെ മൂന്ന് കല്യാണമണ്ഡപങ്ങളിലും താലികെട്ട് ആരംഭിച്ചപ്പോള്‍തന്നെ തിരക്കായിരുന്നു. ഉച്ചപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്നത് വരെ മണ്ഡപത്തില്‍ വിവാഹങ്ങള്‍ നടന്നു. ക്ഷേത്രം കോയ്മ ഗുരു ഗുരുവായൂര്‍ മുഖ്യകാര്‍മികനായി.തിങ്കളാഴ്ചയും വിവാഹത്തിരക്ക് ഉണ്ടാകും. ഞായറാഴ്ച രാത്രി വഴിപാട് കൗണ്ടറുകള്‍ അടയ്ക്കുന്നതുവരെ 58 വിവാഹങ്ങള്‍ ശീട്ടാക്കിയിട്ടുണ്ട്.

Last Updated on Monday, 26 January 2015 09:41

ഗുരുവായൂര്‍ ദേവസ്വം; തുലാഭാരം: കോടികള്‍ നഷ്ടമായ സംഭവം ഭരണസമിതി ചര്‍ച്ച ചെയ്തില്ല

thulabharamഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാന പ്രകാരം തുലാഭാരത്തിനു കൂട്ടിയ നിരക്ക് ഈടാക്കാതെ കോടികള്‍ നഷ്ടപ്പെടുത്തിയ സംഭവത്തില്‍ തുടര്‍നടപടികളെക്കുറിച്ചു വ്യാഴാഴ്ച ചേര്‍ന്ന ദേവസ്വം ഭരണസമിതി ചര്‍ച്ച ചെയ്തില്ല.ഭരണസമിതി തീരുമാനം നടപ്പില്‍ വരുത്താതെ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരോടു രണ്ടാഴ്ച മുമ്പു ചേര്‍ന്ന ഭരണസമിതി വിശദീകരണം ചോദിച്ചിരുന്നു. തീരുമാനം നടപ്പാക്കാന്‍ ചുമതലപ്പെട്ട രണ്ട് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, രണ്ടു മാനേജര്‍മാര്‍, ഒരു ക്ലാര്‍ക്ക് എന്നിവരില്‍ നിന്നാണു ദേവസ്വം വിശദീകരണം തേടിയിരുന്നത്.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Temple News