ഗുരുവായൂര്‍ ദേവസ്വത്തിന് 388 കോടി രൂപയുടെ ബജറ്റ്

ഗുരുവായൂര്‍: ക്ഷേത്രനഗരി വികസനത്തിന് പദ്ധതികള്‍ ക്യൂ കോംപ്ലക്‌സിനും പാര്‍ക്കിങ്ങിനും 100 കോടികിഴക്ക്പടിഞ്ഞാറ് നടകളുടെ വികസനം 2 കോടി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം വിപുലീകരണം 50 ലക്ഷം വേങ്ങാട് ഗോകുലം വികസനം 12 കോടി ആനക്കോട്ട വികസനത്തിന് 6 കോടി. ക്ഷേത്ര നഗരിയുടെ വികസനത്തിനും തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉതകുന്ന തരത്തിലുള്ള വന്‍പദ്ധതികള്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ബജറ്റില്‍ രൂപം നല്‍കി. 388,07,11,000 രൂപ വരവും 380,43,83,000 രൂപ ചെലവും 7,63, 28,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ് ഭക്തര്‍ക്ക് സൗകര്യപൂര്‍വ്വം വരി നില്‍ക്കാന്‍ കിഴക്കേ നടയില്‍ ആധുനിക രീതിയിലുള്ള ക്യൂ കോംപ്ലക്‌സിനും തെക്കേ നട ശീവേലിപ്പറമ്പില്‍ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിങ്ങിനും 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ദേവസ്വം സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഫയര്‍‌സ്റ്റേഷന്‍ കെട്ടിടം ഒഴിപ്പിച്ച് അവിടെ അഞ്ചു നിലകളിലുള്ള ഷോപ്പിങ്ങ് കോംപ്ലക്‌സ് പണിയും. 12കോടി രൂപ ചെലവിട്ട് വേങ്ങാട് ഗോകുലവും 6.9 കോടി രൂപ വിനിയോഗിച്ച് പുന്നത്തൂര്‍ ആനത്താവളവും വികസിപ്പിക്കും. ക്ഷേത്രങ്ങളുടെ ധനസഹായത്തുക 3 കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കൃഷ്ണനാട്ടം, വാദ്യകല, ചുമര്‍ച്ചിത്രം, വാസ്തുവിദ്യ തുടങ്ങിയവ ഉള്‍പ്പെടുത്തി ക്ഷേത്രകലാ സമുച്ചയം പണിയും. ഇതിന് 5 ലക്ഷം രൂപയാണ്.
ദേവസ്വത്തിലേക്ക് കുടിവെള്ളം എടുക്കുന്ന കണ്ടാണശ്ശേരിയിലെ ജലസ്രോതസ്സിന്റെ നവീകരണം 2 കോടി, കീഴേടം ക്ഷേത്രങ്ങളുടെ വികസനത്തിന് 10 കോടി, തിരുത്തിക്കാട്ട് പറമ്പില്‍ ആയുര്‍വേദ കോളേജ്, ദേവസ്വം സ്ഥലങ്ങള്‍ കെട്ടി സംരക്ഷിക്കല്‍ 2 കോടി, ശ്രീകൃഷ്ണാ കോളേജില്‍ വനിതകള്‍ക്ക് ഹോസ്റ്റല്‍ 1 കോടി, ദേവസ്വം ആസ്​പത്രിയില്‍ ഡയഗനോസ്റ്റിക് സെന്ററിന് 2 കോടി, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം വികസനവും തൊട്ടുതെക്കു ചേര്‍ന്ന് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മാണവും 50 ലക്ഷം, അന്നലക്ഷ്മി ഹാള്‍ നവീകരണത്തിന് 75 ലക്ഷം, പഴയ ഓഫീസ് കെട്ടിടം പുനര്‍നിര്‍മ്മാണം 2 കോടി, പടിഞ്ഞാറെ നട മായ ബസ്സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ക്ക് ക്വോര്‍ട്ടേഴ്‌സ് 2 കോടി, പൂന്താനം ഭാഷാ പഠന കേന്ദ്രം 25 ലക്ഷം, ഹൈന്ദവ ധര്‍മ്മ പ്രചാരണം 35 ലക്ഷം, ദ്വാരക ബീച്ച് വികസനം 10 ലക്ഷം, വെറ്ററിനറി കോളേജ് 10 ലക്ഷം എന്നിങ്ങനെ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകകൊള്ളിച്ചിട്ടുണ്ട്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News ഗുരുവായൂര്‍ ദേവസ്വത്തിന് 388 കോടി രൂപയുടെ ബജറ്റ്