ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തദ്ദേശീയര്‍ക്ക് ദര്‍ശനസമയം നീട്ടി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തദ്ദേശീയര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ദര്‍ശനസമയത്തിനു പുറമേ അരമണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ചു. രാവിലെ 10 മുതല്‍ 10.30 വരെയാണ് പുതിയ ദര്‍ശനസമയം . നിലവില്‍ രാവിലെ 4 മുതല്‍ 6 വരേയും വൈകീട്ട് 5 മുതല്‍ 6 വരേയുമാണ് തദ്ദേശീയര്‍ക്കുള്ള ദര്‍ശനസമയം ഉണ്ടായിരുന്നത്. പുതിയ സമയം അടുത്ത ദിവസം പ്രാബല്യത്തില്‍ വരും.ഗുരുവായൂരില്‍ ദേവസ്വത്തിനു കീഴിലുള്ള ഇന്നര്‍ റിങ് റോഡുകളെല്ലാം ടൈല്‍ വിരിച്ച് സൗന്ദര്യവത്കരണം നടത്താന്‍ പദ്ധതിയുണ്ട്. ക്ഷേത്രത്തിനടുത്തുള്ളതും ദേവസ്വം ഓഫീസിനു മുന്നിലുള്ളതുമായ സ്വന്തം റോഡുകളെങ്കിലും ദേവസ്വത്തിനു നന്നാക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കാനകളും നവീകരിക്കുന്നുണ്ട്. 1 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്.
ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. ഭരണസമിതിയംഗങ്ങളായ സാമൂതിരി രാജ കെ.സി.യു. രാജ, തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എന്‍. രാജു, കെ. ശിവശങ്കരന്‍, അഡ്വ. എം. ജനാര്‍ദ്ദനന്‍, അഡ്വ. എ. സുരേശന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ് എന്നിവര്‍ പങ്കെടുത്തു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തദ്ദേശീയര്‍ക്ക് ദര്‍ശനസമയം നീട്ടി