തങ്കശ്രീകോവില്‍ പുനരുദ്ധാരണം: വിദഗ്ധസംഘത്തിന്റെ പരിശോധന 24ന്‌

ambalamഗുരുവായൂര്‍: അഷ്ടമംഗലപ്രശ്‌നവിധി പ്രകാരം തങ്കശ്രീകോവിലിന്റെ പുനരുദ്ധാരണത്തിന് നടപടി തുടങ്ങി. ആദ്യപടിയായി വിദഗ്ധസംഘം 24ന് ശ്രീകോവില്‍ വിശദമായി പരിശോധിക്കും. ശ്രീകോവിലിന്റെ മേല്‍പ്പുര പുതുക്കിപ്പണിയണമോ, അതോ ന്യൂനതകള്‍ പരിഹരിച്ചാല്‍ മതിയോ എന്ന് അന്ന് തീരുമാനിക്കും.ശ്രീകോവിലിന്റെ മുഖമണ്ഡപത്തില്‍ ചോര്‍ച്ചയുണ്ട്. കഴിഞ്ഞ അഷ്ടമംഗലപ്രശ്‌നത്തില്‍ ശ്രീകോവില്‍ പുനരുദ്ധാരണം ഉടനെ നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ശ്രീകോവിലിന്റെ പുനരുദ്ധാരണശേഷം സ്വര്‍ണ്ണധ്വജം മാറ്റി പുതിയ കൊടിമരം പ്രതിഷ്ഠിക്കണമെന്നും വിധിച്ചിരുന്നു.തന്ത്രിമഠത്തില്‍ ചൊവ്വാഴ്ച നടന്ന ദേവസ്വം അധികൃതരുടെയും വിദഗ്ധരുടെയും കൂടിയാലോചനയിലാണ് 24ന് ഉച്ചയ്ക്ക് നട അടച്ചതിനുശേഷം ശ്രീകോവിലില്‍ വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചത്. തന്ത്രിമാരായ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ. എം. ജനാര്‍ദ്ദനന്‍, അഡ്വ. എ. സുരേശന്‍, കെ. ശിവശങ്കരന്‍, എന്‍. രാജു, അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ്, വാസ്തുതച്ചുശാസ്ത്ര ആചാര്യന്മാരായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, വേഴാപ്പറമ്പ് നാരായണന്‍ നമ്പൂതിരിപ്പാട്, ജ്യോതിഷി കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, ദേശത്തെ ആശാരി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

Last Updated on Wednesday, 18 March 2015 09:57

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News തങ്കശ്രീകോവില്‍ പുനരുദ്ധാരണം: വിദഗ്ധസംഘത്തിന്റെ പരിശോധന 24ന്‌