മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

melshanthiഗുരുവായൂര്‍: ചാലക്കുടി മൂര്‍ക്കന്നൂര്‍ മനയ്ക്കല്‍ ശ്രീഹരി നമ്പൂതിരി (46) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസമാണ് മേല്‍ശാന്തി സ്ഥാനം. പതിവുപോലെ നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.രണ്ടാം തവണയാണ് ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. 2007 ഏപ്രില്‍ ഒന്നു മുതല്‍ 6 മാസം മേല്‍ശാന്തിയായിരുന്നു.ഗുരുവായൂര്‍ ക്ഷേത്രത്തിലും ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലും നാലുതവണവീതം മേല്‍ശാന്തിയായിട്ടുള്ള മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍നമ്പൂതിരിയുടെ മകനാണ് ശ്രീഹരിനമ്പൂതിരി. അമ്മ ഗൗരി അന്തര്‍ജനം കഴിഞ്ഞ ഒക്ടോബര്‍ 14ന് അന്തരിച്ചു. ഈ ദുഃഖത്തിലായിരുന്നു ശ്രീഹരി നമ്പൂതിരി. ഒറ്റപ്പാലം പനമണ്ണ മണപ്പിള്ളി ഇല്ലത്തെ ശ്രീജയാണ് ഭാര്യ. ചാലക്കുടി എസ്.എച്ച്. കോളേജിലെ ബിരുദ വിദ്യാര്‍ഥിനി ഗൗരി, ചാലക്കുടി ഗവ. എച്ച്.എസ്.എസ്സിലെ പ്ലൂസ്ടു വിദ്യാര്‍ഥിനി പാര്‍വ്വതി എന്നിവര്‍ മക്കളാണ്.
ശ്രീഹരി നമ്പൂതിരി ഇപ്പോള്‍ ഭാഗവത, നാരായണീയ സപ്താഹയജ്ഞാചാര്യനാണ്.മേല്‍ശാന്തിസ്ഥാനത്തേക്ക് 48 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. 43 പേര്‍ ഹാജരായി. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടുമായി നടന്ന കൂടിക്കാഴ്ചയില്‍ 41 പേര്‍ യോഗ്യത നേടി. ഇവരുടെ പേരുകളില്‍നിന്ന് മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി നറുക്കെടുത്തു. തന്ത്രിമാരായ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് , ഹരി നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതിയംഗങ്ങളായ അഡ്വ. എം. ജനാര്‍ദ്ദനന്‍, അഡ്വ. എ. സുരേശന്‍, കെ. ശിവശങ്കരന്‍, എന്‍. രാജു എന്നിവരും ഒട്ടേറെ ഭക്തരും സന്നിഹിതരായിരുന്നു.
നിയുക്ത മേല്‍ശാന്തി മാര്‍ച്ച് 31ന് രാത്രി സ്ഥാനമേല്‍ക്കും. അതിന് മുമ്പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി