ഭക്തര്‍ക്ക് ആശ്വാസമായി പ്രസാദ ഊട്ട്‌

ഗുരുവായൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ വൈകുന്നേരം വരെ ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് നല്‍കിയത് ഭക്തര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. ആയിരങ്ങളാണ് ഊട്ടിന് എത്തിയത്. ഹോട്ടലുകളും കടകളും അടഞ്ഞുകിടന്നതിനാല്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് മാത്രമായിരുന്നു ഭക്തര്‍ക്ക് ആശ്രയം. അവിചാരിതമായ ഹര്‍ത്താലായതിനാല്‍ ഭക്തരുടെ തിരക്ക് കുറവായിരുന്നില്ല. 248 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാടുണ്ടായിരുന്നു. രണ്ടു വിവാഹവും.ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ചതിനുശേഷവും അന്നലക്ഷ്മി ഹാളില്‍ ഊട്ട് നല്‍കി. നട അടയ്ക്കുന്നതുവരെ ഇലയിലാണ് ഊട്ട് വിളമ്പിയത്. പിന്നീട് തിക്കും തിരക്കുമായപ്പോള്‍ കവുങ്ങിന്‍പാളയുടെ പ്ലെയ്റ്റില്‍ ബുഫെ രീതിയിലേക്ക് മാറ്റി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Temple News ഭക്തര്‍ക്ക് ആശ്വാസമായി പ്രസാദ ഊട്ട്‌