ഗുരുവായൂര്‍ മേല്‍ശാന്തി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ അടുത്ത ആറുമാസത്തേയ്ക്കുള്ള മേല്‍ശാന്തിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.
ഇത്തവണ 52 അപേക്ഷകരുണ്ട്. 48 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടുമായി അപേക്ഷകരുടെ കൂടിക്കാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും. യോഗ്യരായവരുടെ പേരുകളില്‍നിന്ന് നറുക്കെടുക്കും.ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്നശേഷം നമസ്‌കാരമണ്ഡപത്തില്‍ മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി വെള്ളിക്കുടത്തില്‍നിന്നും നറുക്കെടുക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Temple News ഗുരുവായൂര്‍ മേല്‍ശാന്തി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച