കണ്ണന്‍ ദശപുഷ്പമാലയണിഞ്ഞു; ശ്രീലകം കയറി

ഗുരുവായൂര്‍ : പള്ളിവേട്ടയ്ക്കുശേഷം പള്ളിക്കുറുപ്പ് കഴിഞ്ഞ് താമരപ്പൊയ്കയില്‍ നീരാടി ദശപുഷ്പമാലയണിഞ്ഞാണ് ബുധനാഴ്ച രാവിലെ കണ്ണന്‍ ശ്രീലകത്ത് പ്രവേശിച്ചത്. ശ്രീകോവിലിന് പുറത്ത് നമസ്‌കാരമണ്ഡപത്തില്‍ പള്ളിയുറങ്ങിയ ഗുരുവായൂരപ്പന്‍ ബുധനാഴ്ച രാവിലെ ആറുമണിയോടെ പശുക്കിടാവിന്റെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്. പശുക്കുട്ടിയേയും കണിക്കോപ്പുകളേയും കണികണ്ടതോടെ തിരക്കുപിടിച്ച പ്രഭാത കൃത്യങ്ങളായി.   താമരപ്പൊയ്കയിലെ നീരാട്ടിന് ശേഷം അഞ്ജനം കൊണ്ട് കണ്ണെഴുതി, ഗോരോചനത്താല്‍ കുറിതൊട്ടു ദശപുഷ്പമാലയണിഞ്ഞു. പുരാണവായന കേട്ടതിനു ശേഷം ശ്രീകോവിലിലേക്ക് എഴുന്നള്ളി. പുരാണം വായിച്ച കരുവാട്ട് ഭട്ടതിരിക്ക് ദക്ഷിണ നല്‍കി. പള്ളിയുണര്‍ത്തലും അനുബന്ധ ചടങ്ങുകളും തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. കണ്ണനെ ഉണര്‍ത്താന്‍ പതിനഞ്ചുദിവസം പ്രായമായ രാധ എന്ന പശുക്കുട്ടിക്കാണ് ഇക്കൊല്ലം ഭാഗ്യം ലഭിച്ചത്. പുലര്‍ച്ചെ കുളിപ്പിച്ച് ചന്ദനക്കുറി അണിയിച്ച് അവകാശികള്‍ പശുക്കുട്ടിയെ നാലമ്പലത്തിനകത്ത് കൊണ്ടുപോയി ശ്രീകോവിലിനു സമീപം കെട്ടിയിട്ടു. ആറുമണിയോടെ രാധ കരഞ്ഞു, കണ്ണനുണര്‍ന്നു. രാവിലെ ഏഴേമുക്കാലിന് കണ്ണന്‍ ശ്രീലകത്ത് തിരിച്ചെത്തി. ദര്‍ശനത്തിന് ഭക്തരുടെ തിരക്കായി. ഉഷഃപൂജക്കും പന്തീരടിപൂജക്കും ശേഷം ആറാട്ട് എഴുന്നള്ളിപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News കണ്ണന്‍ ദശപുഷ്പമാലയണിഞ്ഞു; ശ്രീലകം കയറി