ക്ഷേത്രമുറ്റത്ത് താളമധുരം വിളമ്പി പഞ്ചവാദ്യം

ഗുരുവായൂര്‍ : ആറാട്ടിന് ശ്രീഗുരുവായൂരപ്പന്‍ എഴുന്നള്ളിയപ്പോള്‍ ക്ഷേത്രമുറ്റത്ത് പഞ്ചവാദ്യത്തിന്റെ താളമധുരം. ഉത്സവനാളുകളില്‍ ആറാട്ടെഴുന്നള്ളിപ്പിനു മാത്രമാണ് പഞ്ചവാദ്യം അരങ്ങേറുക എന്നതിനാല്‍ വാദ്യക്കമ്പക്കാര്‍ നിറഞ്ഞദിനം കൂടിയായിരുന്നു ബുധനാഴ്ച. ഗുരുവായൂരപ്പന്‍ പ്രൗഢ്വോജ്ജലമായ പരിവാരങ്ങളോടെ നഗരത്തിലേക്കിറങ്ങിയ നേരം പഞ്ചവാദ്യത്തിന്റെ പഞ്ചാമൃതമൊഴുക്കാന്‍ അമരക്കാരനായത് ചോറ്റാനിക്കര വിജയനായിരുന്നു. കുനിശ്ശേരി അനിയന്‍, പരക്കാട് തങ്കപ്പന്‍, വൈക്കം ചന്ദ്രന്‍ , നല്ലേപ്പിള്ളി കുട്ടന്‍ , കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, പല്ലശ്ശന മുരളി, ഊരമന അജി, കോങ്ങാട് രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ ഇടതും വലതും നിരയില്‍ നിന്ന് കൊട്ടിപ്പകര്‍ന്നു. കൊട്ടിലെ സംഗീതവും ഗാംഭീര്യവും ശൈലീഭേദങ്ങളോടെ ഓരോ തിമിലക്കാരുടേയും കൈകളിലൂടെ പരന്നൊഴുകി. മദ്ദളനിരയില്‍ പ്രമാണി ചെര്‍പ്പുളശ്ശേരി ശിവനായിരുന്നു. കുനിശ്ശേരി ചന്ദ്രനും കലാമണ്ഡലം ഹരിനാരായണനും തിച്ചൂര്‍ ശശിയും കലാമണ്ഡലം കുട്ടിനാരായണനും നെല്ലുവായ് ശശിയും മദ്ദളപ്പെരുക്കങ്ങളിലൂടെ ഹരമുണര്‍ത്തി. തിമിലയുടേയും മദ്ദളത്തിന്റേയും നാദങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കയില്‍ തിച്ചൂര്‍ മോഹനനും പല്ലശ്ശന സുധാകരനും ശ്രുതിമധുരസംഗീതം പൊഴിച്ചു. മണിയാംപറമ്പില്‍ മണിയും പാഞ്ഞാള്‍ വേലുക്കുട്ടിയും ഇലത്താളത്തില്‍ പഞ്ചവാദ്യത്തില്‍ അകമ്പടിയായി. കൊമ്പിന്റെ നാദമുയര്‍ത്തുന്ന നിരയെ നിയന്ത്രിച്ചത് മച്ചാട് രാമകൃഷ്ണനും മച്ചാട് കുട്ടനുമായിരുന്നു

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News ക്ഷേത്രമുറ്റത്ത് താളമധുരം വിളമ്പി പഞ്ചവാദ്യം