മഞ്ഞള്‍പ്രസാദം വാങ്ങാന്‍ ഭക്തരുടെ തിരക്ക്‌

ഗുരുവായൂര്‍ : ഗുരുവായൂരപ്പന് ആറാട്ടുസമയത്ത് അഭിഷേകം ചെയ്ത വിശേഷപ്പെട്ട മഞ്ഞള്‍പ്പൊടി പ്രസാദം ലഭിക്കാന്‍ ഭക്തരുടെ തിരക്ക്. ഒരു കുടം മഞ്ഞള്‍പ്പൊടിയാണ് ഭഗവാന് അഭിഷേകം ചെയ്തത്. ആടിയ മഞ്ഞള്‍പ്രസാദം ഒരു തരിയെങ്കിലും കിട്ടാന്‍ ഭക്തര്‍ പാടുപെട്ടു. ആറാട്ട് എഴുന്നള്ളിപ്പിന് സ്വര്‍ണ്ണക്കോലമേറ്റിയ ഗജരത്‌നം പത്മനാഭന്റെ വലത്തേ പറ്റാനയായിരുന്ന നന്ദന്റെ പുറത്താണ് മഞ്ഞള്‍പ്പൊടി നിറച്ച വെള്ളിക്കുടം മഞ്ഞപ്പട്ടുചുറ്റി ആറാട്ടുകടവിലേക്ക് എഴുന്നള്ളിച്ചത്. കീഴ്ശാന്തി തേലമ്പറ്റ ജിഷ്ണുശങ്കര്‍ നമ്പൂതിരി 'മഞ്ഞള്‍ക്കുടം പിടിച്ചു'. കീഴ്ശാന്തി പ്രവൃത്തിയില്‍ ആനപ്പുറം കയറാന്‍ തുടങ്ങുന്നതിന്റെ ആദ്യ ചടങ്ങുകൂടിയാണ് 'മഞ്ഞള്‍ക്കുടം പിടിയ്ക്കുക' . ഉച്ചയ്ക്ക് നാലമ്പലത്തിനകത്ത് കഴകക്കാരായ വാര്യന്‍മാരാണ് മഞ്ഞള്‍പ്പൊടി തയ്യാറാക്കിയത്. പൂജാവിധികളോടെ ഇണമുണ്ട് അണിയിച്ച ഉരലില്‍ സ്വര്‍ണ്ണം സമര്‍പ്പിച്ചാണ് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ മഞ്ഞള്‍ ഇടിച്ച് പൊടിയാക്കിയത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News മഞ്ഞള്‍പ്രസാദം വാങ്ങാന്‍ ഭക്തരുടെ തിരക്ക്‌